Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

അന്നത്തെ അടിച്ചു പരിയലിന് ഇന്ന് കെട്ടിപ്പിടുത്തത്തോടെ ഒന്നിക്കല്‍... സുരേഷ് ഗോപിയേയും മമ്മൂട്ടിയേയും പിണക്കിയതും ഒന്നിപ്പിച്ചതും ഇപ്രകാരം

26 SEPTEMBER 2016 11:36 AM IST
മലയാളി വാര്‍ത്ത

More Stories...

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ട്രെയ്‌ലർ പുറത്തിറക്കി...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ

മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടേയും പിണക്കം സിനിമാ ലോകത്ത് എല്ലാവര്‍ക്കുമറിയാം. ഇരുവരും തമ്മിലുള്ള മാനസികമായുള്ള അകല്‍ച്ച വെളിവായത് ഒരു കല്യാണത്തോടെയാണ്. രതീഷിന്റെ മകളുടെ കല്യാണം നടത്തിയത് സിനിമാ നിര്‍മ്മാതാവായിരുന്ന സുരേഷ് കുമാറിന്റേയും നടി മേനകയുടേയും നേതൃത്വത്തിലായിരുന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയും ജയറാമുമെല്ലാം എല്ലാ പിന്തുണയുമായി ഒപ്പം നിന്നു. അങ്ങനെ രതീഷിന്റെ മകളുടെ കല്യാണം ഗംഭീരമായി. എന്നാല്‍ അതിന് ശേഷം സിനിമാ ലോകം ചര്‍ച്ച ചെയ്തത് മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള പിണക്കത്തിന്റെ കഥയാണ്.

ബിജെപിയോട് ചേര്‍ന്ന് നില്‍ക്കുന്ന സുരേഷ് ഗോപിയും സിപിഐ(എം) ചാനലിന്റെ ചെയര്‍മാനായ മമ്മൂട്ടിയും രാഷ്ട്രീയ ശത്രുക്കളെ പോലെയാണ് കല്ല്യാണ ചടങ്ങില്‍ പെരുമാറിയത്. ഏഷ്യാനെറ്റിലെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലും ചര്‍ച്ച സജീവമാക്കി. എന്നാലിപ്പോള്‍ ഈ ശത്രുക്കളെ ഒരുമിപ്പിച്ചതിന്റെ ആവേശത്തിലാണ് സിനിമാ ലോകം. 

ഇതിന് കളമൊരുക്കിയത് സുരേഷ് കുമാറിന്റേയും മേനകയുടേയും മകളുടെ വിവാഹവും. ഗുരുവായൂരില്‍ നടന്ന രേവതിയുടെ കല്ല്യാണത്തിന് മമ്മൂട്ടിയും സുരേഷ് ഗോപിയുമെത്തി. ഏവരേയും അല്‍ഭുതപ്പെടുത്തി മനസ്സ് തുറന്ന് കെട്ടിപ്പിടിച്ചു. എല്ലാം പറഞ്ഞു തീര്‍ത്തു. ഞങ്ങളുടെ പിണക്കം തീര്‍ന്നെന്ന് സഹപ്രവര്‍ത്തകരോട് പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ സിനിമാ ലോകത്തെ ഒരു പിണക്കം അവസാനിക്കുകയാണ്.

മമ്മൂട്ടി സുരേഷ് ഗോപി പിണക്കം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണത്രെ. ഇതിന്റെ വ്യക്തമായ കാരണങ്ങള്‍ ആര്‍ക്കും അറിയില്ലെങ്കിലും പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിന് ബലം നല്‍കുന്ന സംഭവമാണ് രതീഷിന്റെ മകളുടെ കല്ല്യാണ ചടങ്ങില്‍ കണ്ടത്. സുരേഷ്‌ഗോപി വന്നു തോളില്‍ തട്ടിയിട്ടും മമ്മൂട്ടി കണ്ടഭാവം നടിച്ചില്ല. ഏഷ്യാനെറ്റിന്റെ വീഡിയോ ശ്രദ്ധിച്ചാല്‍ അത് മനസിലാകും. തോളില്‍ തട്ടിയ സുരേഷ് ഗോപിയെ ഒന്നു മിന്നായം പോലെ നോക്കിയിട്ട് അപ്പുറത്ത് നിന്നും വന്ന ഒരു നടിയുടെ അടുത്തേക്ക് മമ്മൂട്ടി മുഖം തിരിച്ചു. താരത്തിന്റെ സ്വഭാവം അറിയുന്ന സുരേഷ്‌ഗോപി നിന്ന് നാണംകെടാന്‍ ശ്രമിച്ചതുമില്ല.

ഇവരുടെ പിണക്കത്തിന് കാരണമായി പല കഥകള്‍ പ്രചരിച്ചിട്ടുണ്ട്. അതിലൊന്ന് പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയുടെ ഷൂട്ടിംഗിന്റെ ഇടയില്‍ നടന്നതായിരുന്നു. ഷൂട്ടിംഗിനിടെ അത്യാവശ്യമായി തിരുവനന്തപുരത്തേക്ക് വരേണ്ടിയിരുന്ന സുരേഷ് ഗോപി, മമ്മൂട്ടിയും തിരുവനന്തപുരത്തേക്ക് വരുന്നു എന്നറിഞ്ഞ് അദ്ദേഹത്തിന്റെ കാറില്‍ വരാന്‍ തീരുമാനിച്ചു. മമ്മൂട്ടി സുരേഷ് ഗോപിയെ താന്‍ തന്നെ വീട്ടില്‍ എത്തിച്ചു കൊള്ളാമെന്ന് സമ്മതിച്ചതനുസരിച്ച് പ്രൊഡക്ഷന്‍ അദ്ദേഹത്തിനു വിമാന ടിക്കറ്റും അറേഞ്ച് ചെയ്തിരുന്നില്ല. രാത്രി സമയം ആയതിനാലും മികച്ച റോഡായതിനാലും മമ്മൂട്ടി അമിതവേഗതയില്‍ കാര്‍ ചവിട്ടി വിട്ടു. എന്നാല്‍ അമിത വേഗത സഹിക്കാനാവാതെ വണ്ടി പതുക്കെ ഓടിക്കാന്‍ ആവശ്യപ്പെട്ട സുരേഷ് ഗോപിയോട് ദേഷ്യപ്പെട്ട മമ്മൂട്ടി അദ്ദേഹത്തെ കോയമ്പത്തൂരിനടുത്ത് വഴിയില്‍ ഇറക്കി വിട്ടുവത്രെ. പാതിരാത്രി പെരുവഴിയിലായ താരം പിന്നീട് ലോറിയില്‍ യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്തി. ഇതോടെ പിണക്കം തുടങ്ങി.

മറ്റൊന്ന് സുരേഷ് ഗോപിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചതിനെച്ചൊല്ലിയാണ്. സുരേഷ് ഗോപിയുടെ കളിയാട്ടവും മമ്മൂട്ടിയുടെ ഭൂത കണ്ണാടിയും ഇറങ്ങിയത് ഒരേ സമയത്തായിരുന്നു. ഇരു ചിത്രങ്ങളും ദേശീയ പുരസ്‌കാരത്തിന് മത്സരിക്കാനുണ്ടായിരുന്നു. കളിയാട്ടത്തിലെ അഭിനയത്തിന് സുരേഷ് ഗോപിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. പുരസ്‌കാരം ലഭിച്ചപ്പോള്‍ സുരേഷ് അത് അറിയിക്കാനായി മമ്മൂട്ടിയെ വിളിച്ചു. എന്നാല്‍ അവാര്‍ഡ് കിട്ടിയതിന് സുരേഷ് ഗോപിയെ മമ്മൂട്ടി അഭിനന്ദിച്ചു പോലുമില്ല. മമ്മൂട്ടിയുടെ പെരുമാറ്റം സുരേഷ് ഗോപിയെ വല്ലാതെ വേദനപ്പിച്ചുവെന്നും അതോടെ ഇരുവരും വലിയ പിണക്കത്തില്‍ ആയെന്നുമാണ് സിനിമാക്കാര്‍ക്കിടയിലെ പിന്നാമ്പുറ സംസാരങ്ങള്‍.

ഈ പിണക്കം അറിഞ്ഞു കൊണ്ട് തന്നെ പരിഹരിക്കാന്‍ മുമ്പും ശ്രമമുണ്ടായി. അങ്ങനെ ഷാജി കൈലാസിന്റെ നേതൃത്വത്തില്‍ ഒരു സിനിമ തന്നെ വന്നു. എറണാകുളത്തുള്ള മമ്മൂട്ടിയുടെ വീട്ടില്‍ സുരേഷ് ഗോപി സന്ദര്‍ശനം നടത്തിയതോടെ പ്രശ്‌നങ്ങള്‍ തീര്‍ന്നെന്ന് വാര്‍ത്തകളെത്തി. മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിച്ച കിങ് കമ്മീഷണറിനും പക്ഷേ പ്രശ്‌നം പരിഹരിക്കാനായില്ല. താരപ്പിണക്കം മൂലം അനന്തമായി നീണ്ടു പോയ പ്രൊജക്ട് ഉപേക്ഷിച്ചുവെന്ന് പോലും വാര്‍ത്ത വന്നിരുന്നു. പിണക്കം മാറ്റാനായിരുന്നു സുരേഷ് ഗോപി, മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. അങ്ങനെ സിനിമയുടെ ഷൂട്ടിങ് തുടങ്ങി. പടം റിലീസാവുകയും ചെയ്തു. എന്നാല്‍ ഷൂട്ടിംഗിനിടെയുണ്ടാക്കിയ പ്രശ്‌നങ്ങള്‍ പിണക്കം കൂട്ടിയതേയുള്ളൂ.

സുരേഷ് ഗോപി രാജ്യസഭാ അംഗമായതും മമ്മൂട്ടിക്ക് രുചിച്ചിരുന്നില്ലെന്ന് വാര്‍ത്തയുണ്ടായിരുന്നു. സിപിഎമ്മുമായി ചേര്‍ന്ന് നിന്ന് മമ്മൂട്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇന്നസെന്റിനെ വരെ മത്സരിപ്പിച്ച് പാര്‍ലമെന്റ് അംഗമാക്കി. അപ്പോള്‍ തോല്‍വി ഭയം കാണം ലോക്‌സഭയിലോ നിയമസഭയിലോ ഒരു കൈനോക്കാന്‍ മമ്മൂട്ടി തയ്യാറായില്ല. രാജ്യസഭയിലേക്ക് പലപ്പോഴും പേര് ചര്‍ച്ചയായെങ്കിലും നടന്നില്ല. എന്നാല്‍ സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൈയിലെടുത്ത് ചുളുവില്‍ രാജ്യസഭാ അംഗമായി. ഇനി കേന്ദ്ര മന്ത്രിയുമാകുമെന്ന് വാര്‍ത്ത വരുന്നു. ഈ സാഹചര്യത്തിലാണ് രതീഷിന്റെ മകളുടെ കല്ല്യാണത്തില്‍ സുരേഷ് ഗോപിയും മമ്മൂട്ടിയും തമ്മിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായത്.

എന്നാല്‍ ഈ വാര്‍ത്ത സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ചില സിനിമാ സുഹൃത്തുക്കള്‍ വിഷയത്തില്‍ ഇടപെട്ടു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ തീര്‍ന്നത്. ഇനി കാണുമ്പോള്‍ കൈകൊടുത്ത് സ്‌നേഹ പ്രകടനം ഉണ്ടാകുമെന്നും അറിയിച്ചു. ഇതിന്റെ ക്ലൈമാക്‌സാണ് ഗുരുവായൂരിലെ വിവാഹ ചടങ്ങില്‍ ഈ മാസം ആദ്യം നടന്നതെന്ന് സിനിമാക്കാര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (8 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (16 minutes ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (29 minutes ago)

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (47 minutes ago)

രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ  (52 minutes ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (58 minutes ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (1 hour ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (1 hour ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (1 hour ago)

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (1 hour ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (2 hours ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends