Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

ഇവന്‍മാരൊക്കെ കണക്കാ ചേച്ചി അവരിന്നുവരും നാളെ പോകും; മമ്മൂട്ടിയെക്കുറിച്ച് സംവിധായകന്‍ പിജി വിശ്വംഭരന്‍ നടി ഷീലയോട് പറഞ്ഞു!

27 SEPTEMBER 2016 05:42 PM IST
മലയാളി വാര്‍ത്ത

More Stories...

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ട്രെയ്‌ലർ പുറത്തിറക്കി...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ

സംവിധായകന്‍ പിജി വിശ്വംഭരന്‍ 'ഇവന്‍മാരൊക്കെ കണക്കാചേച്ചി, അവരിന്നുവരും നാളെ പോകുമെന്ന്' മലയാളത്തിന്റെ താരം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞതായി നടി ഷീലയുടെ വെളിപ്പെടുത്തല്‍. പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത 'സ്‌ഫോടനം' എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടയിലാണ് നടി ഷീലയോട് വിശ്വംഭരന്‍ ഇപ്രകാരം പറഞ്ഞത്. സുകുമാരനും എംജി സോമനുമൊക്കെ മുഖ്യവേഷത്തിലെത്തിയ ചിത്രം നിര്‍മ്മിച്ചതില്‍ ഒരാളാണ് ഷീലയും. ഷീലയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷീല മമ്മൂട്ടിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്. 

'സ്‌ഫോടനം' എന്ന ചിത്രത്തിലെ ഒരു അനുഭവം പങ്കുവെയ്ക്കുന്നതിനിടയിലാണ് ഷീല ഇക്കാര്യം വെളിപ്പെടുത്തിയത്. പിജി വിശ്വഭരന്‍ ഭയങ്കര ദേഷ്യക്കാരനായിരുന്നെന്നും ചെറിയ തെറ്റുകള്‍ കണ്ടാല്‍ പോലും ഉച്ചത്തില്‍ സംസാരിക്കുന്ന ആളായിരുന്നെന്നും ഷീല പറഞ്ഞു. മമ്മൂട്ടിയെ കുറിച്ച് വിശ്വംഭരന്‍ പറഞ്ഞ സംഭവങ്ങളിലേക്ക് ഷീല മനസ്സുതുറക്കുന്നു...

'മധുവും സുകുമാരനും ജയില്‍ചാടി വരുന്ന ഒരു രംഗമായിരുന്നു. മതില്‍ ഒരുവിധം നല്ല പൊക്കമുള്ളതിനാല്‍ താഴേക്കുവീഴുമ്പോള്‍ അപകടമുണ്ടാകാതിരിക്കാന്‍ വലിയ ഘനമുള്ള ഫോം ബെഡ് താഴെ വിരിച്ചിട്ടുണ്ട്. ഈ മതിലില്‍ നിന്നും മമ്മൂട്ടിയും ചാടണം. പക്ഷേ, മമ്മൂട്ടി ചാടുമ്പോള്‍ അപകടമുണ്ടാകാതിരിക്കാന്‍ കരുതലില്ല. മമ്മൂട്ടിക്ക് ബെഡ് ഇട്ടുകൊടുക്കുന്നില്ല. ഇതു കണ്ടപ്പോള്‍ എനിക്ക് ദേഷ്യവും സങ്കടവും വന്നു. ഞാന്‍ ഈ സിനിമയുടെ പ്രൊഡ്യൂസറും കൂടിയാണ്.

മമ്മൂട്ടി പുതിയ നടനായതുകൊണ്ടാണോ ബെഡ് നല്‍കാത്തതെന്നും അയാളും മനുഷ്യനല്ലേ എന്നെല്ലാം ചോദിച്ചുകൊണ്ട് ഞാനും പിജി വിശ്വംഭരനും കൂടി ഒരു തര്‍ക്കം നടന്നു. പുതിയ നടനാണെന്ന് കരുതി ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും ഞാന്‍ പറഞ്ഞു.' 'ഇവന്‍മാരൊക്കെ കണക്കാ ചേച്ചി...അവരിന്നുവരും നാളെ പോകും'.. പുതിയവര്‍ക്ക് ബെഡ്ഡൊന്നും വേണ്ട. അവരിന്നുവരും നാളെ പോകും. അത്രേയുള്ളു.' എന്നാണ് വിശ്വംഭരന്‍ പറഞ്ഞത്. 

എന്നാല്‍ വിശ്വംഭരന് തെറ്റുപറ്റിയെന്നും മമ്മൂട്ടി ഇന്നും സിനിമ വിട്ടുപോയിട്ടില്ലെന്നും ഷീല പറഞ്ഞു. അന്ന് പിജി വിശ്വംഭരന്‍ പറഞ്ഞതിന് വിപരീതമായി കാര്യങ്ങള്‍ സംഭവിച്ചതെന്നും ഷീല കൂട്ടിച്ചേര്‍ത്തു. 'മേള' എന്ന ചിത്രത്തിന് ശേഷമാണ് മമ്മൂട്ടി പിജി വിശ്വഭരന്റെ 'സ്‌ഫോടനം' എന്ന സിനിമയില്‍ അഭിനയിക്കുന്നത്. ആ രംഗം ചെയ്യുന്നതിനായി ബെഡ്ഡ് ഇല്ലാതിരുന്നിട്ടും അത്രയും ഉയരത്തില്‍ നിന്നും ചാടാന്‍ മമ്മൂട്ടി തയ്യാറായിരുന്നു.

മമ്മൂട്ടി ആ ഷോട്ടിനുവേണ്ടി മതിലിന്റെ മുകളില്‍ നിന്നും ചാടുകയും കാല്‍ ഒടിയുകയും ചെയ്തിരുന്നു. ആ ഒടിഞ്ഞ കാലുമായി പിന്നെയും കുറെ സീനില്‍ മമ്മൂട്ടി അഭിനയിച്ചെന്നും ഷീല പറഞ്ഞു. മനസ്സിന്റെയും ശരീരത്തിന്റെയും ഉള്ളില്‍ കിടക്കുന്ന ആ ആവേശം തന്നെയാണ് മമ്മൂട്ടി എന്ന നടനെ ഇത്രത്തോളം വളര്‍ത്തിയതും ഇതുവരെ എത്തിച്ചതും എന്നു ഞാന്‍ വിശ്വസിക്കുന്നുവെന്ന് ഷീല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (9 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (17 minutes ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (30 minutes ago)

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (48 minutes ago)

രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ  (53 minutes ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (59 minutes ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (1 hour ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (1 hour ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (1 hour ago)

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (1 hour ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (2 hours ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends