മൂന്നര വര്‍ഷത്തെ അഗ്നി പരീക്ഷയ്ക്ക് ശേഷം പ്രഭാസ് ജീവിതത്തിലേക്ക്

നീണ്ട മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭാസ് ബാഹുബലിയുടെ വാളും പരിചയും താഴെവച്ച് സ്വ ജീവിതത്തിലേക്ക് കടന്നു. വെള്ളിയാഴ്ചയാണ് ബാഹുബലി: ദ കണ്‍ക്ലൂഷനിലെ തന്റെ അവസാനരംഗം അഭിനയിച്ചു തീര്‍ത്തത്.
സംവിധായകന്‍ എസ്.എസ് രാജമൗലി ട്വിറ്ററിലൂടെ പ്രഭാസിനോട് നന്ദി രേഖപ്പെടുത്തിയത് ആരാധകരില്‍ ഒരുപോലെ സങ്കടവും ആവേശവും സൃഷ്ടിച്ചിട്ടുണ്ട്.
2002ല്‍ ഈശ്വര്‍ എന്ന ചിത്രത്തിലൂടെയാണ് പ്രഭാസ് തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. ബാഹുബലി ആദ്യഭാഗത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാന്‍ അപ്രതീക്ഷിതമായി രാജമൗലി തിരഞ്ഞെടുത്തത് പ്രഭാസിന്റെ ജീവിതത്തെ മാറ്റി മറിച്ചു. ബാഹുബലിയിലെ കഥാപാത്രം പ്രഭാസിന് രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിക്കൊടുക്കുകയും ചെയ്തു.

https://www.facebook.com/Malayalivartha
























