Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

സായിപ്പന്‍മാര്‍ പോലും കണ്ണു തള്ളി... മലയാളി കൂടിയായ പ്രിയങ്ക ചോപ്രയുടെ വരവ് കിടിലന്‍ തന്നെ...

09 JANUARY 2017 10:48 AM IST
മലയാളി വാര്‍ത്ത

എഴുപത്തിനാലാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തിളങ്ങിയത് മലയാളി കൂടിയായ പ്രിയങ്ക ചോപ്രയാണ്. അത്രയ്ക്ക് വരവേല്‍പ്പാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്.

പ്രിയങ്ക ചോപ്രയുടെ മലയാള ബന്ധം അടുത്തിടെയാണ് പുറത്തായത്. മലയാളിയായ പ്രിയങ്കയുടെ മുത്തശ്ശിയായ മേരി ജോണ്‍ അഖൗരിയുടെ (93) ശവസംസ്‌കാരം നടത്താന്‍ പള്ളിയധികാരികള്‍ വിസമ്മതിച്ചത് ഏറെ വാര്‍ത്തയായി. അവസാനം ഉന്നതര്‍ ഇടപെട്ട് പൊന്‍കുന്നം സെന്റ് തോമസ് യാക്കോബയ പള്ളിയില്‍ സംസ്‌കാരം നടത്തി.

കുമരകം കവളപ്പാറ കുടുംബാംഗമാണ് പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മലയാളിയായ മേരി ജോണ്‍ അഖൗരി . അറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് കുമരകത്ത് നിന്നും ബീഹാറിലേക്ക് പോയ മേരി, പിന്നീടു തന്റെ ജീവിതം അവിടെയാണ് കഴിച്ചു കൂട്ടിയത്. പ്രിയങ്കയുടെ അമ്മ മധു അശോക് ചോപ്രയുടെ മാതാവാണ് മേരി അഖൗരി. ബീഹാറിലെ എം.എല്‍.സി ആയിരുന്ന പരേതനായ ഡോ. അഖൗരിയുടെ ഭാര്യയാണ് മേരി ജോണ്‍. ഇങ്ങനെ മലയാള ബന്ധമുള്ള പ്രിയങ്ക ചോപ്രയുടെ നല്ല ദിവസങ്ങളിലൊന്നാണിന്ന്.



എഴുപത്തിനാലാമത് ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ പ്രിയങ്ക തിളങ്ങിയത് അവാര്‍ഡ് താരമായല്ല. മറിച്ച് അവതാരകയായാണ്. തികച്ചും ഗ്ലാമര്‍ വേഷത്തില്‍ പ്രിയങ്ക വേദിയിലെത്തിയപ്പോള്‍ കരഘോഷം മുഴങ്ങി. പ്രിയങ്കയുടെ വേഷം കണ്ട് സായിപ്പന്‍മാര്‍ പോലും കണ്ണു തള്ളി. ഇറക്കി വെട്ടിയ കണ്ണഞ്ചിപ്പിക്കുന്ന ഗൗണ്‍ ധരിച്ചാണ് പ്രിയങ്ക എത്തിയത്. പ്രിയങ്കയുടെ അംഗലാവണ്യം സായിപ്പന്‍മാരും ലോകത്തെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരും ലൈവായി കണ്ടു.



നടി, ഗായിക , മോഡല്‍ തുടങ്ങി ഒരുപാട് വിശേഷണങ്ങളുള്ള ബോളിവുഡ് സൂപ്പര്‍ നായിക ബോളിവുഡും കടന്നു ഹോളിവുഡിലും സാന്നിധ്യമറിയിച്ചതിനു പിന്നാലെയാണ് ഗോള്‍ഡന്‍ ഗ്ലോബിലെത്തിയത്.



റിഹേഴ്‌സലിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. അമേരിക്കന്‍ ടെലി സീരിസായ ക്വാണ്ടിക്കോയിലൂടെയാണ് പ്രിയങ്ക ചോപ്ര ഹോളിവുഡിലേക്ക് ചുവടുവച്ചത്. 34കാരിയായ പ്രിയങ്ക അമേരിക്കന്‍ സീരിയലുകളിലൂടെ അവിടേയും ശ്രദ്ധേയയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (45 minutes ago)

കാരണം ഫോൺ വിളി  (53 minutes ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (58 minutes ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (1 hour ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (1 hour ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (1 hour ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (3 hours ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (5 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (5 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (6 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (6 hours ago)

റബർ വില തിരിച്ചുകയറി...  (6 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (6 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (7 hours ago)

Malayali Vartha Recommends