Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

പൊരി വെയിലത്ത് തന്നെ 'തല്ലിയ' മോഹന്‍ലാലിനെ കെട്ടിപ്പിടിച്ച് തമിഴ് നടന്‍ പറഞ്ഞത്

09 JANUARY 2017 01:22 PM IST
മലയാളി വാര്‍ത്ത

യുവതാരങ്ങള്‍ സീനിയര്‍ താരങ്ങളില്‍ നിന്നും കണ്ട് പഠിക്കേണ്ട പ്രധാന കാര്യമാണ്, അവരുടെ ആത്മാര്‍ത്ഥതയും സമര്‍പ്പണ ബോധവും. തന്റെ വ്യക്തിപരമായ തടസ്സങ്ങള്‍ ചൂണ്ടികാണിച്ച് ഒരിക്കലും ചിത്രീകരണത്തിന് തടസ്സം പറയാത്ത നടനാണ് മോഹന്‍ലാല്‍. ഏത് സാഹചര്യത്തിലും, സാഹസമായ അഭിനയങ്ങള്‍ ഡ്യൂപ്പില്ലാതെ ചെയ്യാന്‍ തയ്യാറാകുന്ന ലാലിനെ പല സംവിധായകരും പ്രശംസിച്ചിട്ടുമുണ്ട്.

മലയാളത്തില്‍ നിന്ന് മാത്രമല്ല, മോഹന്‍ലാലിന്റെ ഈ അര്‍പ്പണ ബോധത്തിന് മുന്നില്‍ നമിച്ചു നിന്ന അന്യഭാഷ താരങ്ങളുമുണ്ട്. അതിലൊരാളാണ് വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് നടന്‍ വിമല്‍രാജ്. കന്മദമം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ആ അനുഭവം.

മോഹന്‍ലാല്‍-ലോഹിതദാസ്-മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് കന്മദം. കടുത്ത വേനലില്‍, വെന്തുരുകുന്ന കാലാവസ്ഥയിലാണ് കന്മദം ചിത്രീകരിച്ചത്. പാലക്കാട്ടെ കരിങ്കല്‍ ക്വാറിയില്‍ വച്ചും, മലമ്പുഴയ്ക്കടുത്തുള്ള കവ എന്ന സ്ഥലത്തും വച്ചായിരുന്നു 55 ദിവസത്തോളം നീണ്ട് നിന്ന ഷൂട്ടിങ്. അതിരാവിലെ ആരംഭിയ്ക്കുന്ന ചിത്രീകരണം പതിനൊന്ന് മണിവരെ തുടരും. പിന്നീട് വെയില്‍ ചാഞ്ഞു എന്നറിഞ്ഞാല്‍ വീണ്ടും ആരംഭിയ്ക്കും. കഠിനമായ ചൂടില്‍ നിന്നും രക്ഷ നേടാനായിരുന്നു ഇങ്ങനെ ചിത്രീകരണം നടത്തിയത്.ചിത്രത്തിലെ വില്ലനായ തമിഴ്‌നടന്‍ വിമല്‍രാജും മോഹന്‍ലാലുമായുള്ള സംഘട്ടനം ലോഹിതദാസ് പ്ലാന്‍ ചെയ്തത് പാലക്കാട്ടുള്ള കരിങ്കല്‍ ക്വാറിയില്‍ വച്ചാണ്. ചുട്ടുപഴുത്ത പാറമടയില്‍ നിന്നും പ്രതിഫലിയ്ക്കുന്ന ചൂടും വെന്തുരുകുന്ന വെയിലും പശ്ചാത്തലമാക്കിയുള്ള ഷൂട്ടിങ്. ക്യാമറമാനും വില്ലനും സംവിധായകനും എല്ലാ തയ്യാറായി മോഹന്‍ലാലിനെ കാത്തിരുന്നു. അന്ന് തന്നെ വൈകിട്ടത്തെ ട്രെയിനിന് വിമലിന് മദ്രാസിലേക്ക് തിരിച്ചു പോകേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് സംഘട്ടനം പെട്ടന്ന് തീര്‍ക്കാന്‍ ലോഹിതദാസ് പ്ലാനിട്ടത്.എന്നാല്‍ ഈ പൊരി വെയിലത്ത് സംഘട്ടനം ചെയ്യാന്‍ മോഹന്‍ലാല്‍ തയ്യാറാവുമോ എന്നായിരുന്നു വിമലിന്റെ സംശയം. സെറ്റിലെത്തിയ മോഹന്‍ലാല്‍ വെയിലിനെയൊന്നും വക വച്ചില്ല. സംഘട്ടനം നല്ല രീതിയില്‍ പൂര്‍ത്തീകരിച്ചു. മൂന്ന് മണിയോടെ സംഘട്ടന രംഗം തീര്‍ത്ത് അവശനായി മദ്രാസിലേക്ക് പോകാന്‍ ഒരുങ്ങവെ വിമല്‍ മോഹന്‍ലാലിന്റെ അടുത്ത് വന്നു, നടനെ കെട്ടിപ്പിടിച്ചു പറഞ്ഞു 'ഈ പൊരിവെയിലത്ത് താങ്കളല്ലാതെ മറ്റൊരു നടനും മടികൂടാതെ ഇത്തരം സംഘട്ടന രംഗം ചെയ്യില്ല' എന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (45 minutes ago)

കാരണം ഫോൺ വിളി  (53 minutes ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (58 minutes ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (1 hour ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (1 hour ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (1 hour ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (3 hours ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (5 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (5 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (6 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (6 hours ago)

റബർ വില തിരിച്ചുകയറി...  (6 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (6 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (7 hours ago)

Malayali Vartha Recommends