Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

ആരാധകന്‍ സിനിമാ ടിക്കറ്റ് വാങ്ങിയത് ഒരു ലക്ഷം രൂപ മുടക്കി; പണം ജീവകാരുണ്യത്തിന്, കേരളത്തിലുള്ളവര്‍ അറിയുന്നുണ്ടോ?

13 JANUARY 2017 10:14 AM IST
മലയാളി വാര്‍ത്ത

 

ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്കായി ആരാധകന്‍ സൂപ്പര്‍ താരത്തിന്റെ റിലീസ് സിനിമയുടെ ടിക്കറ്റ് വാങ്ങിയത് ഒരുലക്ഷം രൂപയ്ക്ക്. വ്യാഴാഴ്ച റിലീസ് ചെയ്ത തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ബാലകൃഷ്ണയുടെ നൂറാം ചിത്രം ഗൗതമിപുത്ര ശതകര്‍ണി സിനിമയുടെ ടിക്കറ്റ് ഗോപിചന്ദ് ഇന്നാമുറി എന്ന 27 കാരനാണ് ഈ തുകയ്ക്ക് നേടിയത്.

കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി സമര്‍പ്പിച്ച ജീവകാരുണ്യ ഷോയിലാണ് ഗുണ്ടൂര്‍ നസറാവോപേട്ടിലെ റെസ്റ്റോറന്റ് ഉടമയായ ഇന്നാമുറി സിറ്റി തീയേറ്റര്‍ പങ്കാളിയായത്. സംഘാടകര്‍ 500 നും 2,000 നും ഇടയിലാണ് ടിക്കറ്റ് ചാര്‍ജ്ജ് വെച്ചത്. ഗോപിചന്ദ് ഒരു ലക്ഷത്തിന്റെ ചെക്ക് നല്‍കിയായിരുന്നു ടിക്കറ്റ് കരസ്ഥമാക്കിയത്.

ബസവതരകം ഇന്‍ഡോ അമേരിക്കന്‍ കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ രോഗികള്‍ക്കാണ് ഇതില്‍ നിന്നുള്ള ചികിത്സാസഹായം കിട്ടുക. ഒരു വര്‍ഷമായി ഇത്തരം കാര്യത്തിനായി സ്വരുക്കൂട്ടി വെച്ചിരുന്ന പണമാണ് ടിക്കറ്റിനായി ചെലവഴിച്ചതെന്നും രോഗികളെ സഹായിക്കുന്ന പരിപാടികയില്‍ പങ്കാളിയാകണം എന്ന ഉദ്ദേശത്തിലാണ് ഇത് ചെയ്തതെന്ന് ഗോപിചന്ദ് പറഞ്ഞു.
എംബിഎ ബിരുദ വിദ്യാര്‍ത്ഥി കൂടിയായ ഗോപീചന്ദ് ഇഷ്ടതാരം ബാലകൃഷ്ണയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ കാത്തിരിക്കുകയാണ്. കുക്കട്ട്പളളിയിലെ ശ്രീ ബ്രഹ്മരാംബ തീയറ്ററില്‍ ആരാധകനും സൂപ്പര്‍താരവും കണ്ടുമുട്ടും.
ഹോസ്പിറ്റലിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ കൂടിയായ ബാലകൃഷ്ണ ഇക്കാര്യത്തില്‍ ഗോപീചന്ദിനെ അഭിനന്ദിച്ചിട്ടുണ്ട്. തന്റെ സിനിമകളെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും അപ്‌ഡേറ്റ് ചെയ്യാനായി ബാലകൃഷ്ണ തന്നെ തയ്യാറാക്കിയിട്ടുള്ള മനബാലയ്യാ ഡോട്ട് കോമിനാണ് ഗോപീചന്ദ് ചെക്ക് കൈമാറിയത്.
എല്ലാ വര്‍ഷവും പുതിയ റിലീസുമായി ബന്ധപ്പെട്ട് ബെനിഫിറ്റ് ഷോ നടത്താറുള്ള ബാലകൃഷ്ണയുടെ ഈ പരിപാടിക്ക് വന്‍ പ്രതികരണമാണ് കിട്ടുന്നത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മരുമകന്‍ നര രോഹിത് ഗോപീചന്ദിനൊപ്പം സംഭാവന ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയില്‍ അമേരിക്കയില്‍ നിന്നുള്ള ഒരു ആരാധകന്‍ ഏകദേശം 3.7 ലക്ഷം രൂപയ്ക്കാണ് ഡിക്‌റ്റേറ്റര്‍ എന്ന സിനിമയുടെ ടിക്കറ്റ് വാങ്ങിയിരുന്നു. 2014 ല്‍ ലെജന്റ് റിലീസ് ചെയ്തപ്പോള്‍ റായലസീമയിലെ ഒരു ആരാധകന്‍ 40,000 രൂപയ്ക്ക് ടിക്കറ്റ് വാങ്ങി. 2011 ല്‍ രാമരാജ്യം റിലീസ് ചെയ്തപ്പോള്‍ ന്യൂ ജഴ്‌സിയിലെ ഒരു ആരാധകന്‍ പ്രീമിയര്‍ ഷോയുടെ ടിക്കറ്റ് 5000 ഡോളറനും വാങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (53 minutes ago)

കാരണം ഫോൺ വിളി  (1 hour ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (1 hour ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (1 hour ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (1 hour ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (1 hour ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (3 hours ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (5 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (5 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (6 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (6 hours ago)

റബർ വില തിരിച്ചുകയറി...  (6 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (6 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (7 hours ago)

Malayali Vartha Recommends