Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

മണിയന്‍പിള്ളയുടെ ക്രൂര ഫലിതം, ജഗദീഷിന്റെ കണ്ണു നിറഞ്ഞു; ആ കണ്ണീരിന് രാജു മോക്ഷം വാങ്ങി!

13 JANUARY 2017 04:06 PM IST
മലയാളി വാര്‍ത്ത

ചില സന്ദര്‍ഭ ഫലിതങ്ങള്‍ കേള്‍വിക്കാരെ വേദനിപ്പിയ്ക്കുന്നുണ്ടോ എന്ന് പറയുന്ന ആള്‍ ഓര്‍മിയ്ക്കില്ല. ആ നിമിഷത്തെ ചിരിയ്ക്ക് മാത്രമാണ് അയാളെ സംബന്ധിച്ച് പ്രധാന്യം. അങ്ങനെ ഒരിക്കല്‍ ഒരു ഫലിതം പറഞ്ഞതാണ് മണിയന്‍പിള്ള രാജു. പക്ഷെ അത് മറ്റൊരാളെ വേദനിപ്പിച്ചു. മണിയന്‍പിള്ള പറഞ്ഞ ഫലിതം മുറിവേല്‍പിച്ചത് ജഗദീഷിനെയാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ കണ്ണീരിന് മണിയന്‍ പിള്ള രാജു മോക്ഷം വാങ്ങി. 

സംഭവം ഇങ്ങനെയാണ്...മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന എക്കാലത്തെയും മികച്ച ചിത്രമാണ് 'ചിത്രം'. ജഗദീഷ് അക്കാലത്ത് അറിയപ്പെടുന്ന നടനല്ല. ചിത്രത്തില്‍ ഒരു പാസിങ് കഥാപാത്രം ജഗദീഷിനുണ്ടായിരുന്നു. പക്ഷെ ഷൂട്ടിങ് തുടങ്ങി തീരും വരെ ജഗദീഷ് സെറ്റിലുണ്ടായിരുന്നു.

നായകനായും സഹനടനായും കഴിവ് തെളിയിച്ച മണിയന്‍പിള്ള രാജുവും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ ചെയ്യുന്നുണ്ട്. ചിത്രത്തിലെ ക്ലൈമാക്‌സിലെ ട്വിസ്റ്റ് കഥാപാത്രമായിരുന്നു സോമന്‍. സോമന്‍ മോഹന്‍ലാലിനെ പിടിക്കാന്‍ ഓടുന്ന ഒരു രംഗമുണ്ട്. പക്ഷെ അന്ന് തടിച്ച് കുടവയറൊക്കെയുള്ള സോമന് ഓടാന്‍ ഏറെ പ്രയാസമായിരുന്നു.പ്രിയന്‍ ഉടന്‍ ജഗദീഷിനെ ഓടിച്ചു. സോമന്റെ പാന്റും ഷൂസുമിട്ട് ജഗദീഷ് ഓടിത്തുടങ്ങി. ചിത്രത്തില്‍ കാണുന്ന സോമന്റെ ഓട്ടം അരയ്ക്ക് താഴെയുള്ള ഭാഗം ജഗദീഷിന്റേതാണ്. ഓട്ടം കഴിഞ്ഞതും മണിയന്‍പിള്ള രാജു എല്ലാവരുടെയും മുന്‍പില്‍ വച്ച് ജഗദീഷിനെ ചൂണ്ടിക്കൊണ്ട് ' ഇവന്‍ വന്നിട്ട് പത്തിരുപത് ദിവസമായിട്ട് ആകെ കിട്ടിയത് കാല് മാത്രമുള്ള ഷോട്ടാണ്. എന്തോന്നടേയ്..' എന്ന് പറഞ്ഞ് പൊട്ടിച്ചിരിച്ചു.

തന്റെ ക്രൂര ഫലിതം കേട്ട് ജഗദീഷിന്റെ കണ്ണ് നിറഞ്ഞോ എന്നൊരു സംശയം മണിയന്‍പിള്ളയുടെ ഉള്ളുലച്ചു. കാലം കടന്ന് പോയി... ജഗദീഷ് നായകനായും സഹതാരവുമായൊക്കെ അഭിനയിച്ച് മലയാളത്തില്‍ തിരക്കുള്ള നാടനായി മാറി. വിഷ്ണു ലോകം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ മണിയന്‍പിള്ളയെക്കാള്‍ പ്രധാന്യമുള്ള കഥാപാത്രമായിട്ടാണ് ജഗീഷ് എത്തിയത്. സിനിമയില്‍ മുഴുനീളമുള്ള കഥാപാത്രമാണ് ജഗദീഷിന്റേത്.''കസ്തൂരി എന്റെ കസ്തീരി'' എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഒരു പാട്ടിന് മുഴുനീളം ജഗദീഷ് സൈക്കിള്‍ ചവിട്ടണമായിരുന്നു. ജഗദീഷിനാണെങ്കില്‍ അന്ന് രാത്രിയത്തെ ഫ്‌ളൈറ്റില്‍ മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനിലെത്തണം. ജഗദീഷും സംവിധായകന്‍ കമലും സീന്‍ തീരാതെ ധര്‍മ സങ്കടത്തില്‍ നില്‍ക്കുമ്പോള്‍ മണിയന്‍ പിള്ള രാജു വന്നു പറഞ്ഞു, 'ജഗദീഷ് ക്ലോസപ് സീന്‍ മുഴുവന്‍ തീര്‍ത്തിട്ട് പോകൂ, സൈക്കിള്‍ ഞാന്‍ ചവിട്ടിക്കൊള്ളാം' എന്ന്.രാത്രി 12 മണിമുതല്‍ പുലര്‍ച്ചെ ആറ് മണിക്ക് ഷൂട്ടിങ് തീരുവോളം ജഗദീഷിന്റെ വേഷമിട്ട് രാജു സൈക്കിള്‍ ചവിട്ടി. ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ കമല്‍ മണിയന്‍പിള്ള രാജുവിന്റെ അടുത്ത് വന്ന് പറഞ്ഞു, 'രാജു, ഇന്നത്തെ കാലത്ത് ഇങ്ങനെയൊക്കെയുള്ള സഹായം ചെയ്യുന്നവര്‍ വളരെ കുറവാണ്'. '

ഇത് സഹായമല്ല.. ചിത്രത്തിന്റെ സെറ്റില്‍ വീണ ജഗദീഷിന്റെ കണ്ണീരിനോടാണ് ഇന്നലെ രാത്രി മുഴുവന്‍ സൈക്കിള്‍ ചവിട്ടി ഞാന്‍ മോക്ഷം വാങ്ങിയത്' എന്നായിരുന്നു മണിയന്‍ പിള്ള രാജുവിന്റെ മറുപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (3 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (4 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (4 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (4 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (4 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (5 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (7 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (7 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (7 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (8 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (8 hours ago)

Malayali Vartha Recommends