നാണം കെടുത്തി നാടുകടത്തും; ജെല്ലിക്കെട്ടിനെതിരെ അഭിപ്രായം പറഞ്ഞ തൃഷയുടെ അവസ്ഥ... ആരാധകര്‍ കാപാലികരായതിന് പിന്നില്‍?

ജെല്ലിക്കെട്ട് തമിഴരുടെ രക്തത്തിലലിഞ്ഞതാണ്. തമിഴ് ജനതയുടെ പാരമ്പര്യത്തിന്റെ ഭാഗം കൂടിയാണ് ജെല്ലിക്കെട്ട്. പൊങ്കല്‍ നാളുകളിലാണ് പ്രധാനമായും ജെല്ലിക്കെട്ട് നടക്കുന്നത്. നാലു ദിവസത്തെ പൊങ്കല്‍ ആഘോഷത്തില്‍ മാട്ടുപൊങ്കല്‍ നാളിലാണ് ഈ വിനോദം നടക്കുന്നത്.
വര്‍ഷങ്ങളോളം പ്രത്യേകം പരിശീലിപ്പിച്ച വിത്തുകാളകളെയാണ് ജെല്ലിക്കെട്ടിനുപയോഗിക്കുന്നത്. ഈ കാളകളെ രഹസ്യമായാണ് വളര്‍ത്തുന്നത്. ജെല്ലിക്കെട്ടിന്റെ അന്ന് മാത്രമേ കാളയെ ആര്‍ക്കെങ്കിലും കാണാന്‍ സാധിക്കില്ല. മത്സരത്തിന് അഴിച്ചുവിടുന്ന കാളയുടെ കൊമ്പ് നനയ്ക്കുകയും ശരീരത്തില്‍ എണ്ണ പുരട്ടുകയും ചെയ്യാറുണ്ട്. പലപ്പോഴും കാളയ്ക്ക് മയക്കു മരുന്നും മദ്യവും നല്‍കി ലഹരി പിടിപ്പിച്ച ശേഷമാണ് ജല്ലിക്കെട്ടിനായി കൊണ്ടുവരുന്നത്. കാളയുമായി മല്‍പ്പിടിത്തത്തിനിറങ്ങുന്ന പോരാളിക്ക് കാളയുടെ കൊമ്പില്‍ പിടിച്ച് മണ്ണില്‍ മുട്ടിക്കാനായാല്‍ അയാളെ വിജയിയായി പ്രഖ്യാപിക്കുന്നു. പങ്കെടുക്കുന്നവര്‍ക്ക് മാരകമായ പരിക്കുകളോ മരണമോ സംഭവിക്കാറുണ്ട്.

എന്ത് വില കൊടുത്തും തങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ തമിഴര്‍ ഒരുക്കമാണ്. ജെല്ലിക്കെട്ടിന്റെ പേരില്‍ അടിപിടിയും വാതുവെയ്പ്പുമെല്ലാം സാധാരണം. അതിന്റെ പേരില്‍ കുടിപ്പകയും നടക്കും.

ഇങ്ങനെ ജെല്ലിക്കെട്ട് വേണമെന്നും വേണ്ടെന്നും രണ്ടഭിപ്രായം നില നില്‍ക്കേയാണ് തെന്നിന്ത്യന്‍ താരം തൃഷ അഭിപ്രായം പറഞ്ഞത്. കാളകളോട് ചെയ്യുന്ന ക്രൂരതയ്‌ക്കെതിരെ തൃഷ അഭിപ്രായം പറഞ്ഞതാണ് താരത്തെ വെട്ടിലാക്കിയത്. മദ്യവും മയക്കുമരുന്നും നല്‍കി മിണ്ടാപ്രാണിയെ കേവല വിനോദത്തിന് ഉപയോഗിക്കരുതെന്നാണ് മൃഗ സ്‌നേഹികൂടിയായ തൃഷയുടെ വിലയിരുത്തല്‍. അനേകം പേര്‍ ജെല്ലിക്കെട്ടിന്റെ പേരില്‍ മരിക്കുന്നുണ്ട്. അതിനാല്‍ തന്നെ ജെല്ലിക്കെട്ട് വേണ്ടെന്നാണ് തൃഷയുടെ വാദം.

അതേസമയം ശക്തമായ നിലയിലാണ് ആരാധകര്‍ പ്രതികരിച്ചത്. ആരാധകരെല്ലാം കാപാലികരായി മാറുന്ന കാഴ്ചയാണ് കണ്ടത്. പാലക്കാട്ടെ അയ്യര്‍ കുടുംബത്തിലാണ് തൃഷ ജനിച്ചത്. തമിഴ് ആരാധകരാണ് തൃഷയെ വളര്‍ത്തിയത്. ആ ആരാധകര്‍ തന്നെയാണ് ഇപ്പോള്‍ തൃഷയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

സാധാരണക്കാരുടെ ആഘോഷത്തെ കളിയാക്കിയ തൃഷയെ വച്ച് പൊറുപ്പിക്കില്ലെന്നാണ് ആരാധകരുടെ ശപഥം. മലയാളി ആരാധകരെ പോലെയല്ല തമിഴ് ആരാധകര്‍. ജീവന്‍ നല്‍കിയും സ്‌നേഹിക്കും. പക്ഷെ തങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്താലുണ്ടല്ലോ, വിടില്ല. ഇതാണ് തൃഷയ്ക്കും സംഭവിച്ചിരിക്കുന്നത്. തൃഷയുടെ അക്കൗണ്ടില്‍ തെറിയുടെ പൂരം കാരണം അക്കൗണ്ട് പോലും ബ്ലോക്ക് ചെയ്തു.

സിനിമയില്‍ നിന്നും ഔട്ടായി കൊണ്ടിരുന്ന തൃഷ രണ്ടാം വരവിനായി കാത്തിരിക്കുന്ന സമയമായിരുന്നു ഇത്. പക്ഷെ ഷൂട്ടിംഗ് പോലും ചിലര്‍ അലങ്കോലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി തൃഷയുടെ പുതിയ ചിത്രമായ ഗര്‍ജനയ് യുടെ ഷൂട്ടിങ്ങ് സെറ്റില്‍ ഒരു കൂട്ടം ആളുകള്‍ എത്തി പ്രതിഷേധിക്കുകയും തൃഷയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ജെല്ലിക്കെട്ടിനെതിരെ തൃഷ നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ തമിഴ്‌നാട്ടില്‍ ഷൂട്ടിങ്ങ് നടത്താന്‍ സമ്മതിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു.
അതേസമയം തമിഴ്‌നാട്ടില്‍ ജനിച്ചതില്‍ അഭിമാനമുണ്ടെന്ന് തൃഷ വ്യക്തമാക്കി. തമിഴ് ജനതയേയും തമിഴ് സംസ്‌കാരത്തേയും അങ്ങേയറ്റം ബഹുമാനിക്കുന്നു. തമിഴ് ജനതയുടെ വികാരത്തെ മുറിവേല്‍പ്പിക്കുന്ന രീതിയില്‍ ഇതുവരെ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും തൃഷ വ്യക്തമാക്കി.

പ്രതിഷേധം ഇങ്ങനെ കത്തുമ്പോള്‍ തൃഷയെ വച്ച് സിനിമ എടുക്കുന്ന നിര്‍മ്മാതാക്കളും അങ്കലാപ്പിലാണ്. ഇനി സിനിമ തീയറ്ററില്‍ എത്തിയാലും ആക്രമണം തുടരും. വമ്പന്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ച സിനിമ കാണാന്‍ ആളില്ലാതെ എട്ടു നിലയില്‍ പൊട്ടിയാല്‍...
https://www.facebook.com/Malayalivartha























