സാറെ അവരെന്റെ മോളെ ശരിയാക്കും... കണ്ണിരോടെ തൃഷയുടെ അമ്മ പോലീസ് സ്റ്റേഷനില്‍

തൃഷയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധങ്ങള്‍ ശക്തമായതോടെ മകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് തൃഷയുടെ അമ്മ ഉമ കൃഷ്ണന്‍ പോലീസ് സ്റ്റേഷനില്‍. ഇന്നലെയാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഉമ സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചത്. നടിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതിലും പാരതി നല്‍കിയിട്ടുണ്ട്.
തങ്ങളുടെ മകളെ ശരിയാക്കുമെന്നാണ് അവരുടെ പ്രധാന പരാതി. ജെല്ലിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയ പെറ്റ എന്ന മൃഗസംരക്ഷണ സംഘടനയില്‍ അംഗമാണെന്ന് ആരോപിച്ചാണ് തൃഷയ്‌ക്കെതിരെ അക്രമമുണ്ടായത്. എന്നാല്‍ ഇത് തെറ്റാണെന്നാണ് തൃഷയുടെ അമ്മ പറയുന്നത്. പെറ്റയില്‍ തൃഷ ഒരിക്കലും അംഗമായിട്ടില്ല. സംഘടന തെരുവു നായ്ക്കളുടെ സംരക്ഷണയ്ക്കായ് ഒരുക്കിയ പരിപാടിയില്‍ പങ്കെടുക്കുകയും ഫോട്ടോ ഷൂട്ട് നടത്തുകയും മാത്രമാണ് തൃഷ ചെയ്തത്, അല്ലതെ തൃഷയ്ക്ക് ജെല്ലിക്കെട്ട് നിരോധനവുമായി ബന്ധമില്ലെന്നും ഉമ വ്യക്തമാക്കി.
ജെല്ലിക്കെട്ട് പ്രശ്‌നത്തെത്തുടര്‍ന്ന് ശിവഗംഗ ജില്ലയില്‍ ഷൂട്ടിങിലായിരുന്ന തൃഷയുടെ ഗര്‍ജനൈ എന്ന ചിത്രം നിര്‍ത്തി വെച്ചു. ഷൂട്ടിങ് സ്ഥലത്തേയ്ക്ക് എത്തിയ ജനക്കൂട്ടം തൃഷയെ ചീത്ത വിളിക്കുകയും, ഷൂട്ടിങ് തമിഴ്‌നാട്ടില്‍ നടത്താന്‍ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ എയ്ഡ്‌സ് ബാധിച്ച് തൃഷ മരിച്ചെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിപ്പിച്ചു. ഇതോടെ തൃഷയും വിശദീകരണവുമായി രംഗത്തെത്തി.

https://www.facebook.com/Malayalivartha























