പേടിച്ചരണ്ട പേടമാനെപ്പോലെ ഷാരൂഖിന്റെ പുത്രി!

ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളിലെ സ്ഥിരം സാന്നിധ്യമാണ്. താരങ്ങളെ നേരിട്ട് കണ്ടാല്‍ അവരുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനുള്ള ആവേശം കാരണം ആരും ആ സമയത്ത് അവരുടെ വികാരങ്ങള്‍ മനസിലാക്കാറില്ല. കഴിഞ്ഞ ദിവസം ഷാരുഖ് ഖാന്റെ മകള്‍ സുഹാനയ്ക്ക് നേരിടേണ്ടി വന്നതും ഇതാണ്.
പുറത്തൊരു പരിപാടിക്കെത്തിയ താരപുത്രിയാണ് തന്റെ നേര്‍ക്ക് വരുന്ന ക്യാമറ കണ്ണുകളില്‍ നിന്നും ഓടിയൊളിക്കാന്‍ കഷ്ടപ്പെട്ടത്. ഫോട്ടോ എടുക്കാന്‍ താല്‍പര്യം കാണിക്കാതിരുന്നിട്ടും സുഹാനയെ പിന്തുടരുന്ന ക്യാമറമാന്മാരും ആരും സംരക്ഷണത്തിനില്ലാതെ എന്തു ചെയ്യണമെന്നറിയാതെ കുടുങ്ങി പോയ സുഹാനയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലുടെ വൈറലാവുന്നത്.
പൊതു പരിപാടികള്‍ക്കെത്തുന്ന സുഹാനയായിരിക്കും പരിപാടിയിലെ പ്രധാന ആകര്‍ഷണം. അടുത്തിടെ ഷാരുഖ് ഖാന്റെ ഭാര്യ നടത്തിയ പാര്‍ട്ടിയിലും മറ്റ് ബോളിവുഡ് താരസുന്ദരിമാരെ പിന്തള്ളി സുഹാനയായിരുന്നു പാര്‍ട്ടിയില്‍ തിളങ്ങി നിന്നത്.
പിതാവ് ഷാരുഖിനൊപ്പമാണ് സുഹാന പലപ്പോഴും പാര്‍ട്ടികളില്‍ പങ്കെടുക്കാറുള്ളത്. അവിടെ നിന്നും സുഹാന ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന് മടി ഒന്നും കാണിക്കാറില്ലായിരുന്നു.
സല്‍മാന്‍ ഖാന്റെ ഇന്നലെ റിലീസ് ചെയ്ത സിനിമ ട്യൂബ് ലൈറ്റിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിങ്ങ് കാണാന്‍ ഷാരുഖ് ഖാന്റെ കുടെ എത്തിയ സുഹാനയെയാണ് ക്യാമറ കണ്ണുകള്‍ വിടാതെ പിന്തുടര്‍ന്നിരുന്നത്.
സുഹാന പരിപാടിക്ക് പങ്കെടുത്തത് മുതല്‍ എല്ലാവരും താരപുത്രിയുടെ പിന്നാലെയായിരുന്നു. അതിനിടയില്‍ ഒരുപാട് നേരം ഫോട്ടോ എടുക്കാന്‍ നിന്നും കൊടുത്തിട്ടും ആര്‍ക്കും മതിയായിരുന്നില്ല. അതാണ് സുഹാനയ്ക്ക് ബുദ്ധിമുട്ടായി തീര്‍ന്നത്.
തന്നെ പിന്തുടരുന്നവരുടെ ഇടയില്‍ നിന്നും അവസാനം സുഹാന രക്ഷപ്പെട്ടു ഓടുകയായിരുന്നു.
https://www.facebook.com/Malayalivartha

























