Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

ആര്‍ത്തവം സാധാരണമായി കണക്കാക്കപ്പെടുന്നത് സങ്കടകരമാണെന്ന് രശ്മിക

25 OCTOBER 2026 02:02 AM IST
മലയാളി വാര്‍ത്ത

ആര്‍ത്തവ സമയങ്ങളിലെ ശാരീരിക ബുദ്ധിമുട്ടുകള്‍ സ്ത്രീകള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് നടി രശ്മിക മന്ദാന. സിനിമാ സെറ്റുകളില്‍ ആര്‍ത്തവ അവധി എന്ന ആശയം ഇനിയും വേണ്ടത്ര ചര്‍ച്ചയായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സിനിമ മേഖലയില്‍ സ്ത്രീകള്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തുന്നുണ്ടെങ്കിലും ആര്‍ത്തവ സമയത്തെ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ അവധി നല്‍കുക, അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജോലി ചെയ്യേണ്ടി വരിക തുടങ്ങിയ കാര്യങ്ങള്‍ തുടരുകയാണെന്നും കാലങ്ങളായി ഇതെല്ലാം സാധാരണമായി കണക്കാക്കപ്പെടുന്നത് സങ്കടകരമാണെന്നും രശ്മിക അഭിപ്രായപ്പെട്ടു.മിഡ്‌ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

ആര്‍ത്തവദിനങ്ങളില്‍ ഉണ്ടാകുന്ന കഠിനമായ വേദന കുറയ്ക്കാന്‍ ചൂടുവെള്ളം നിറച്ച ഹീറ്റിംഗ് പാഡുകള്‍ ഉപയോഗിക്കാറുണ്ടെന്നും ജീരകവെള്ളം കുടിക്കാറുണ്ടെന്നും രശ്മിക പറഞ്ഞു. തനിക്ക് ആദ്യമായി ആര്‍ത്തവം ഉണ്ടായ കാലത്തെ അനുഭവവും രശ്മിക പങ്കുവച്ചു. അന്ന് ഇക്കാര്യം ആരോടെങ്കിലും തുറന്നുപറയാന്‍ ഭയമായിരുന്നുവെന്ന് താരം വ്യക്തമാക്കി. സാനിറ്ററി പാഡ് എന്നൊരു സാധനം ഉണ്ടെന്ന് തന്നെ അറിയില്ലായിരുന്നുവെന്നും രശ്മിക ഓര്‍ത്തെടുത്തു.

എന്നാല്‍ വിവാഹശേഷം ആര്‍ത്തവദിനങ്ങളില്‍ കടുത്ത വേദനയും അസ്വസ്ഥതയും അനുഭവിക്കുമ്പോള്‍ തന്റെ ഭര്‍ത്താവ് വിജയ്‌ദേവരകൊണ്ട നല്‍കുന്ന കരുതലിനെക്കുറിച്ചും താരം തുറന്നു പറഞ്ഞു. ആര്‍ത്തവസമയത്ത് കഠിനമായ വേദനകളിലൂടെ കടന്നുപോകുമ്പോള്‍ വയറില്‍ തലോടിയും കൈകാലുകള്‍ തിരുമ്മിയും വിജയ് ആശ്വാസം പകരാറുണ്ടെന്ന് രശ്മിക പറയുന്നു.

പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം വീട്ടില്‍ സംസാരിച്ച് കേട്ടിട്ടില്ലെങ്കിലും തനിക്ക് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ അദ്ദേഹം മനസിലാക്കാറുണ്ടെന്ന് രശ്മിക പറയുന്നു. കാരണമൊന്നുമില്ലാതെ മനസിന് വിഷമം തോന്നുന്നദിവസങ്ങളില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തനിക്ക് പിരിയഡ് ഉണ്ടാകുമെന്ന് വിജയ്‌യെ അറിയിക്കാറുണ്ട്. അത്തരം സമയങ്ങളില്‍ അദ്ദേഹം നല്‍കുന്ന കരുതല്‍ ഏറെ ആശ്വാസമാണെന്ന് നടി വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാനന്തവാടിയില്‍ റോഡരികിലൂടെ നടന്നുപോയ 11 കാരി വാഹനാമിടിച്ച് മരിച്ചു  (43 minutes ago)

ആര്‍ത്തവം സാധാരണമായി കണക്കാക്കപ്പെടുന്നത് സങ്കടകരമാണെന്ന് രശ്മിക  (1 hour ago)

ജാപ്പനീസ് നോവലിസ്റ്റും ചലച്ചിത്രകാരനുമായ റ്യൂ മുറകാമി അന്തരിച്ചു  (1 hour ago)

മസാജ് പാര്‍ലറിന്റെ വളര്‍ച്ചയില്‍ ഞെട്ടി ഉദ്യോഗസ്ഥര്‍  (1 hour ago)

ഹൂതി മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനം തകര്‍ന്നു  (1 hour ago)

സൗദി വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീട്ടി എയര്‍ ഇന്ത്യ  (2 hours ago)

പാര്‍ട്ടിക്കകത്ത് എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായ രൂപീകരണവും പരസ്പരമുള്ള കൂടിയാലോചനയും അത്യാവശ്യമാണെന്ന് എം എം ഹസന്‍  (2 hours ago)

കേരളത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ യുട്യൂബര്‍ക്കെതിരെ കേസ്  (2 hours ago)

ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിനുനേരെ ആക്രമണം  (2 hours ago)

കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു  (2 hours ago)

ഇറാന്‍ ലക്ഷ്യമാക്കി യുഎസിന്റെ വിമാനവാഹിനി കപ്പലുകളും ഇസ്രയേലിന്റെ യുദ്ധവിമാനങ്ങളും  (3 hours ago)

കോവളത്തെ ഹോംസ്‌റ്റേയില്‍ യുവതിയെ കെട്ടിയിട്ട് രണ്ട് ദിവസം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ 25 ലക്ഷം രൂപയും തട്ടിയെടുത്തു  (3 hours ago)

ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; സുരക്ഷ ശക്തമാക്കി അധികൃതര്‍  (3 hours ago)

എസ്എംഎ വിവാദത്തില്‍ പിണറായി വിജയന്‍  (4 hours ago)

സിവിനേ..ഇച്ഛയാ...! ഉറങ്ങുന്നേ ഉള്ളു ചേട്ടൻ...നിലവിളിച്ച് അവർ.. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു നെഞ്ചു പൊട്ടി 'അമ്മ,സഹിക്കില്ല  (5 hours ago)

Malayali Vartha Recommends