ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്രയ്ക്ക് ഇക്കഴിഞ്ഞ പിറന്നാള്‍ അല്പം സ്‌പെഷ്യലായിരുന്നു!

ടിയാന്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേയ്ക്ക് വെളിച്ചം വീശിയ നക്ഷത്രയ്ക്ക് ഈ പിറന്നാള്‍ അല്പം സ്‌പെഷ്യലായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇന്ദ്രജിത്തിന്റെയും പൂര്‍ണിമ ഇന്ദ്രജിത്തിന്റെയും മകള്‍ നക്ഷത്രയുടെ പിറന്നാള്‍. മകളുടെ പിറന്നാള്‍ ഇന്ദ്രജിത്ത് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. എന്റെ കുഞ്ഞുമകള്‍ നക്ഷത്ര ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നു എന്ന കുറിപ്പോടു കൂടിയ നക്ഷത്രയുടെ ചിത്രമാണ് ഇന്ദ്രജിത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
പൃഥ്വിയെയും ഇന്ദ്രജിത്തിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാനിലൂടെയാണ് നക്ഷത്ര വെള്ളിത്തിരയിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്. അച്ഛന്‍ ഇന്ദ്രജിത്തിന്റെ കൈപിടിച്ചാണ് മകള്‍ നക്ഷത്ര വെള്ളിത്തിരയിലേക്ക് വെളിച്ചം വീശുന്നത്. ഇന്ദ്രജിത്തിന്റെ മകളായി തന്നെയാണ് ചിത്രത്തിലും നക്ഷത്ര എത്തുന്നത്. പട്ടാഭിരാമന്റെ മകള്‍ ആര്യയുടെ വേഷമാണ് ചിത്രത്തില്‍ നക്ഷത്രയ്ക്ക്. അച്ഛനും മകളും തമ്മിലുള്ള നിരവധി സീനുകളുണ്ട് ചിത്രത്തില്‍.
https://www.facebook.com/Malayalivartha

























