Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

മോശം അനുഭവം ഉണ്ടായിട്ടില്ല,ഉണ്ടായാല്‍ കൈകാര്യം ചെയ്യാനറിയാം:പ്രയാഗ

26 JUNE 2017 01:36 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച താരസുന്ദരിയാണ് പ്രയാഗ മാര്‍ട്ടിന്‍. എന്നാല്‍ സ്വീകരിച്ചവര്‍ തന്നെ തള്ളിപ്പറഞ്ഞ സംഭവം മെയ്ക്ക് അപ്പ് മാന്‍' വിവാദത്തിന്റെ പേരില്‍ നടിയ്ക്ക് ഊരാക്കുടുക്കായി. കൈരളി ടിവി സംപ്രേക്ഷണം ചെയ്യുന്ന ജെ.ബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ നടി ഈയിടെ കുറെ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. അന്ന് താന്‍ ആരെയും തല്ലിയിട്ടില്ലെന്നും കാര്യങ്ങള്‍ ചിലര്‍ സോഷ്യല്‍മീഡിയയില്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും പ്രയാഗ വ്യക്തമാക്കി. മാര്‍ച്ച് മാസത്തില്‍ പി.ടി കുഞ്ഞുമുഹമ്മദിന്റെ വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം.

ചിത്രീകരണത്തിനിടെ മേക്കപ്പ് മാനില്‍ നിന്നും വളരെ മോശം അനുഭവമാണ് തനിക്ക് നേരിടേണ്ടി വന്നത്. എന്നാല്‍ സംഭവം വിവാദമാക്കാതെ പോലീസില്‍ പരാതിപ്പെടുകയാണ് താന്‍ ചെയ്തത്. പോലീസ് സ്‌റ്റേഷനില്‍ വച്ച് അയാള്‍ മാപ്പ് പറഞ്ഞതോടെ, തുടര്‍നടപടികളുമായി മുന്നോട്ടുപോകാതെ സംഭവം പരിഹരിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം ചിലര്‍, തനിക്ക് നേരെ സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം നടത്തുകയായിരുന്നുവെന്ന് പ്രയാഗ പറയുന്നു.സിനിമാ ചിത്രീകരണത്തിനിടെ പ്രയാഗ മേക്കപ്പ് മാനെ തല്ലി എന്നാണ് ചിലര്‍ പ്രചരിപ്പിച്ച വാര്‍ത്ത. വ്യാജപ്രചരണത്തിനെതിരെ സൈബര്‍ സെല്ലിനെ സമീപിക്കുകയും ചെയ്തു. അതോടെ വ്യാജപ്രചരണം നടത്തിയവരെ സൈബര്‍ സെല്ല് കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്‌തെന്നും പ്രയാഗ പറയുന്നു. സംഭവത്തില്‍ താരസംഘടനയായ അമ്മയും തന്റെയൊപ്പം നിന്നുവെന്നും പ്രയാഗ പറഞ്ഞു.വാക്കാലോ, നോട്ടത്താലോ ഒരു സ്ത്രീയുടെ ശരീരത്തില്‍ അനുവാദമില്ലാതെ പുരുഷന്‍ തൊട്ടാല്‍ ധൈര്യപൂര്‍വ്വം നേരിടുന്ന, ചങ്കുറ്റമുള്ള ഒരു തലമുറയാണ് ഇന്നത്തേത്. അതേ തലമുറയിലെ ഒരു പ്രതിനിധി മാത്രമാണ് താനെന്നും പ്രയാഗ വ്യക്തമാക്കി. മലയാള സിനിമാ മേഖലയില്‍ നിന്ന് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്നും അത്തരം അനുഭവമുണ്ടായല്‍ ധൈര്യത്തോടെ നേരിടാനും കൈകാര്യം ചെയ്യാനും തനിക്ക് അറിയാമെന്നും പ്രയാഗ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (12 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (12 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (14 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (14 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (16 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (16 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (16 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (16 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (16 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (17 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (17 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (17 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (18 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (19 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (19 hours ago)

Malayali Vartha Recommends