ലാലേട്ടന്റെ പാട്ടിന് ഭാവനയ്‌ക്കൊപ്പം ഡാന്‍സ് ചെയ്ത് അനില്‍ കപൂര്‍; വീഡിയോ വൈറലാകുന്നു

ഏഷ്യാനെറ്റും യൂറോപ്പിലെ ഐപിടിവിയായ ആനന്ദും ചേര്‍ന്ന് നടത്തിയ രണ്ടാമത് അവാര്‍ഡ് നിശയില്‍ നടി ഭാവനയും ബോളിവുഡ് നടന്‍ അനില്‍ കപൂറും ഒരുമിച്ച് ഡാന്‍സ് ചെയ്തു. അതും ലാലേട്ടന്റെ പാട്ടിന്. നരസിംഹത്തിലെ ധാംത്തനക്ക തില്ലം തില്ലം എന്ന പാട്ടിനാണ് ഇരുവരും ഡാന്‍സ് ചെയ്തത്. അനില്‍ കപൂറിനോട് മലയാളത്തിലെ ഒരു ഗാനത്തിന് നൃത്തം ചെയ്യാന്‍ അവതാരക ആവശ്യപ്പെടുകയായിരുന്നു. കൂട്ടിന് ഭാവനയെയും വേദിയിലേക്ക് ക്ഷണിച്ചു. ഇരുവരും തകര്‍ത്താടി. അവസാനം അനില്‍ കപൂര്‍ മുട്ടുമടക്കി ഭാവനയെ നോക്കി തൊഴുതു.
അതേ സമയം അവാര്‍ഡ് വേദി പരിപാടി നടക്കുമ്പോള്‍ ബോളിവുഡ് താരം അനില്‍ കപൂര്‍ ഹാളിലേക്ക് കടന്നു വന്നപ്പോള്‍ മഞ്ജു വാരിയരും ഭാവനയും ഗൗനിക്കാതിരുന്നതും ഏറെ ചര്‍ച്ചയായി. അനില്‍ കപൂര്‍ സ്റ്റേജിലെത്തുമ്പോള്‍ മലയാളത്തിന്റെ പ്രിയതാരങ്ങള്‍ എല്ലാവരും മുന്‍ നിരയില്‍ ഉണ്ട്. ഇന്നസെന്റ്, മുകേഷ്, എം ജി ശ്രീകുമാര്‍, ഉണ്ണിമുകുന്ദന്‍, നിവിന്‍പോളി ഒപ്പം നടിമാര്‍ ആയ മഞ്ജുവാര്യര്‍, ഭാവന എന്നിവരായിരുന്നു വേദിയില്‍ ഉണ്ടായിരുന്ന പ്രമുഖര്‍.

സ്റ്റേജിലേയ്ക്ക് കടന്നു വന്ന അനില്‍ കപൂര്‍ ആദ്യം ഇരുന്ന മഞ്ജുവിനെയും ഭാവനയെയും നോക്കി കൈകൂപ്പി. ഇരുവരും നടനെ നോക്കി ഒന്നു ചിരിച്ചു കാണിച്ചെങ്കിലും കാര്യമായി ഗൗനിക്കാതെ സംസാരിച്ച് കൊണ്ടാണവിടെ ഇരുന്നത്. ബോളിവുഡ് താരം തുടര്‍ന്ന് അഭിവാദ്യം ചെയ്തത് നിവിന്‍ പോളിയെ ആയിരുന്നു.

അനില്‍ കപൂറിനെ കണ്ട ഉടന്‍ എണീറ്റ് നിന്നു കൈകൂപ്പി വണങ്ങി ആദരവ് കാട്ടിയാണ് നിവില്‍ അഭിവാദ്യം ചെയ്തത്. അതുകൊണ്ട് തന്നെ കടന്നു പോകുമ്പോള്‍ നിവിന്റെ കൈയില്‍ പിടിച്ച് എന്തോ സംസാരിക്കാനും അനില്‍ ശ്രമിച്ചു. നിവിന്റെ പിന്നാലെ മുകേഷും, ഇന്നസെന്റും അടങ്ങിയ മറ്റു നടന്മാരും എണീറ്റ് നില്‍ക്കുകയായിരുന്നു. നിവിന്റെ വിനയം പക്ഷേ ഷോക്കാക്കിയത് നടിമാര്‍ക്കായിരുന്നു. എണീറ്റ് നില്‍ക്കാത്തതിന്റെ ചമ്മല്‍ ഇരുവരുടെയും മുഖത്ത് ഉണ്ടായിരുന്നു.

ഇതിനിടയില്‍ അനന്ദ് ടി വി എം ഡി ശ്രീകുമാര്‍ സദാനന്ദന്റ ഭാര്യ ദീപ്തി തൊഴു കൈയുമായി അനില്‍ കപൂറിന്റ സമീപത്തേക്കു ചെന്നപ്പോള്‍ അനില്‍ കപൂര്‍ എഴുന്നേറ്റു നിന്ന് തൊഴുതപ്പോള്‍ സ്ത്രീകളോടുള്ള ബഹുമാനം പ്രകടിപ്പിക്കുന്നത് എങ്ങനെ എന്ന് ബോധ്യപ്പെടുന്നതു പോലെയായി മറ്റുള്ളവര്‍ക്ക് അനുഭവപ്പെട്ടു. അനില്‍ കപൂറിന്റെ വിനയവും ചര്‍ച്ചയായപ്പോള്‍ ഭാവനയുടെയും മഞ്ജുവിന്റെയും ചമ്മല്‍ വ്യക്തമായിരുന്നു.
https://www.facebook.com/Malayalivartha


























