Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

നടുറോഡില്‍ തെന്നിന്ത്യന്‍ നായികയ്ക്ക് നേരെ അതിക്രമം

21 AUGUST 2017 08:26 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ യുവനടിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് എതിരായി ഉണ്ടാകുന്ന അതിക്രമങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. എന്നാല്‍ ഇവിടെ സിനിമയിലുള്ളവരല്ല ആരാധകരെന്ന് പറയുന്നവര്‍ തന്നെയാണ് മോശമായി പെരുമാറിയത്. സംഭവത്തേക്കുറിച്ച് ഇല്യാന ട്വീറ്റ് ചെയ്യുകയും തുടര്‍ന്ന് മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു.

മനോഹരമായ ലോകത്താണ് നാം ജീവിക്കുന്നത്. താനൊരു പബ്ലിക് ഫിഗറാണ്. ആഡംബരം നിറഞ്ഞതോ അജ്ഞാതമായതോ ആയ ജീവിതമല്ല തന്റേത്. തന്നോട് അപമര്യാദയായി പെരുമാറാന്‍ ഒരു പുരുഷനും താന്‍ അവകാശം നല്‍കിയിട്ടില്ലെന്ന് ഇല്യാന ട്വീറ്റില്‍ പറഞ്ഞു.

താന്‍ ഈ പറഞ്ഞ വാചകങ്ങളില്‍ ആരാധകര്‍ ആശയക്കുഴപ്പത്തിലാകരുത്. ഒരു ദിവസത്തിന്റെ അവസാനം വരേയും താനൊരു സ്ത്രീയാണ്, എന്ന് പറഞ്ഞായിരുന്നു ഇല്യാനയുടെ ട്വീറ്റ് അവസാനിച്ചത്. ഇങ്ങനെ എഴുതാനുണ്ടായ സാഹചര്യത്തേക്കുറിച്ചാണ് അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

ഫാഷന്‍ ഷോയില്‍ പങ്കെടുക്കാനായി കാറില്‍ പോവുകയായിരിന്നു. ട്രാഫിക് സിഗ്‌നല്‍ മാറാന്‍ തന്റെ കാര്‍ കാത്തുകിടക്കുമ്പോഴാണ് ആറ് യുവാക്കളുടെ ശല്യമുണ്ടായത്. തന്റെ കാറാണെന്ന് മനസിലായതോടെ തന്റെ കാറിന് സമീപം നിര്‍ത്തിയ കാറിലെ ചെറുപ്പക്കാര്‍ മോശമായി പെരുമാറാന്‍ തുടങ്ങി.

ചെറുപ്പത്തില്‍ തനിക്ക് പൂവാല ശല്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ പ്രായത്തില്‍ ഇത്തരത്തില്‍ പുരുഷന്മാരില്‍ നിന്ന് ശല്യം നേരിടുമെന്ന് കരുതിയിരുന്നില്ല. കാറിന്റെ ജനല്‍ച്ചില്ലില്‍ തട്ടി ശബ്ദമുണ്ടാക്കി, ഒരാള്‍ കാറിന്റെ മുകളിലെ ബോണറ്റ് തുറന്ന് അതില്‍ കമിഴ്ന്നു കിടന്ന് തന്നെ കളിയാക്കി ചിരിക്കാന്‍ തുടങ്ങിയെന്നും ഇല്യാന പറയുന്നു.

തനിക്ക് വേണമെങ്കില്‍ അവരുടെ ഫോട്ടോ എടുക്കാമായിരുന്നു. പക്ഷെ അതവരെ കൂടുതല്‍ പ്രകോപിപ്പിക്കുമെന്ന് കരുതിയതിനാല്‍ ചെയ്തില്ല. സിഗ്‌നല്‍ മാറിയപ്പോഴും അവരെന്റെ കാറിനെ പിന്തുടര്‍ന്നു. അവര്‍ ആറ് പേരുണ്ടായിരുന്നു. തന്റെ ഡ്രൈവറെ മര്‍ദ്ദിച്ചിരുന്നെങ്കില്‍ തനിക്ക് തടയാന്‍ ആകുമായിരുന്നില്ല. അതുകൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്ന് ഇല്യാന വ്യക്തമാക്കി.

ഇനി ഇത്തരത്തിലൊരു സാഹചര്യം ഉണ്ടായാല്‍ പ്രതികരണം മറ്റൊരു രീതിയിലായിരിക്കും. ഇപ്പോള്‍ തന്റെ സുരക്ഷിതത്വം മാത്രമാണ് നോക്കിയത്. ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ ബോഡിഗാര്‍ഡിനെ നിയമിക്കുന്നതിനേക്കുറിച്ച് ആലോചിക്കുമെന്നും ഇല്യാന വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (37 minutes ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (48 minutes ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (57 minutes ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (1 hour ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (2 hours ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (3 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (4 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (4 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (4 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (5 hours ago)

സാമ്പത്തിക തർക്കം... വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

Malayali Vartha Recommends