Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

രാജേട്ടന്റെ മനം നിറയുന്ന ഓര്‍മ്മകള്‍ പങ്കുവച്ച് താരയും അമ്മയും

22 AUGUST 2017 09:08 AM IST
മലയാളി വാര്‍ത്ത

ആ കുടുംബത്തില്‍ എല്ലാമെല്ലാമായിരുന്നു രാജേട്ടന്‍. രാജേട്ടന്റെ വിയോഗത്തില്‍ നിന്നും താരാ കാല്യാണും മകള്‍ സൗഭാഗ്യയും ഇനിയും മേചനം നേടിയിട്ടില്ല. അതിനിടെയാണ് മംഗളത്തിലെ ഇവരുടെ അഭിമുഖം വന്നത്. രാജേട്ടന്റെ വിയേഗത്തിന് മുമ്പായിരുന്നു ഈ ഇന്റര്‍വ്യൂ എടുത്തത്. ഇന്റര്‍വ്യൂ കഴിഞ്ഞിറങ്ങുമ്പോള്‍ ഞങ്ങളുടെ അഭിമുഖം എന്നത്തേയ്ക്ക് വരുമെന്ന് സൗഭാഗ്യ തിരക്കിയിരുന്നു. 

ഈ അഭിമുഖത്തെക്കുറിച്ച് അച്ഛനോട് ഒന്നും ഇതുവരെ പറഞ്ഞിട്ടില്ലെന്നും ഒരു സര്‍െ്രെപസായി കാണിക്കാനാണ് പഌനെന്നും പറഞ്ഞപ്പോള്‍ മകളുടെ അരികില്‍ നിന്ന താര കല്യാണ്‍ ഉറക്കെചിരിച്ചു. 

ഈ അഭിമുഖം പ്രസിദ്ധീകരിക്കുമ്പോഴേക്കും സൗഭാഗ്യയുടെ സര്‍പ്രൈസ് കാണാതെ അച്ഛന്‍ രാജാറാം നിഷ്‌ക്കളങ്കരായ ആ അമ്മയെയും മകളെയും തനിച്ചാക്കി ഈ ലോകത്ത് നിന്ന് വിടപറഞ്ഞിരുന്നു.

മംഗളത്തിന്റെ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

താര സന്തതികള്‍ അടക്കിവാഴുന്ന സിനിമയിലേക്ക് സൗഭാഗ്യയെ പ്രതീക്ഷിക്കാമോ?

താര: അവള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ ഞാനും ഭര്‍ത്താവും സപ്പോര്‍ട്ട് ചെയ്യും. പക്ഷേ സൗഭാഗ്യ സിനിമയില്‍ പോകുന്നതിനോട് എനിക്ക് യോജിപ്പില്ല. 

ഇപ്പോള്‍ അവള്‍ പി.എച്ച്.ഡി ചെയ്യാനുള്ള തയാറെടുപ്പിലാണ്. നന്നായി പഠിച്ച് ഒരു ജോലിയൊക്കെ നേടി വിവാഹം കഴിച്ച് കുടുംബമായി ജീവിച്ചുകാണുന്നതാണ് ഞങ്ങള്‍ക്കിഷ്ടം. 

സൗഭാഗ്യ: എനിക്കും അഭിനയിക്കാന്‍ താല്‍പ്പര്യമില്ല. ഇപ്പോള്‍ അമ്മയോടൊപ്പം ഡാന്‍സ് പ്രോഗ്രാമുകള്‍ ചെയ്യുന്നുണ്ട്. അഭിനയത്തേക്കള്‍ പ്രാധാന്യം ഞാന്‍ നല്‍കുന്നത് പഠനത്തിനാണ്. 

കല്യാണമൊക്കെ പിന്നെ ചിന്തിക്കേണ്ട വിഷയം. ഇപ്പോള്‍ ഞാനും എന്റെ അമ്മയും അച്ഛനും, പിന്നെ ഞങ്ങളുടെ പട്ടിക്കുട്ടികളും, മാത്രമുള്ള ലോകത്ത് ജീവിക്കുന്നതിന്റെ സുഖം സിനിമയില്‍നിന്ന് കിട്ടില്ല.



ഇഷ്ടമേഖലയില്‍ നിന്ന് ജീവിതപങ്കാളിയെയും കണ്ടുപിടിച്ചു?

എന്റെ ജീവിതത്തില്‍ ഒരു വിവാഹമുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നെ സംബന്ധിച്ച് ചെറുപ്രായം മുതല്‍ എന്റേതു മാത്രമായ ലോകം ഞാന്‍ തീര്‍ത്തു. എന്റെ കാഴ്ചപ്പാടുകള്‍, ഇഷ്ടാനിഷ്ടങ്ങള്‍. ഒരു തമാശകേട്ടാല്‍പ്പോലും പാടുപെട്ടാണ് ഞാന്‍ ചിരിച്ചിരുന്നത്.
അച്ഛനും അമ്മയും ഞങ്ങള്‍ മക്കള്‍ക്ക് ആവശ്യത്തിലധികം സ്വാതന്ത്ര്യം തന്നാണ് വളര്‍ത്തിയത്. എങ്കിലും സ്വന്തമായി ഉണ്ടാക്കിയ ചിട്ടകളിലൂടെയാണ് ഞാന്‍ ജീവിച്ചത്. എനിക്ക് വിവാഹം ആലോചിക്കുന്ന സമയത്താണ് എന്റെ അമ്മ രാജാറാമിനെ കാണുന്നത്.

അദ്ദേഹം അഭിനേതാവും അതിലുപരി നര്‍ത്തകനും കൊറിയോഗ്രാഫറും കൂടിയായിരുന്നു. ആദ്യ കാഴ്ചയില്‍ത്തന്നെ അമ്മയ്ക്ക് അദ്ദേഹത്തെ ഇഷ്ടമായി. അച്ഛന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി സംസാരിച്ചു. താമസിയാതെ ഞങ്ങളുടെ വിവാഹനിശ്ചയവും നടന്നു. 

വിവാഹശേഷമാണ് ഞാനേറെക്കുറെ മാറിയത്. ചിറകിന്‍കീഴില്‍ സംരക്ഷിക്കുന്ന ഭര്‍ത്താവായിരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അദ്ദേഹം അങ്ങനെയായിരുന്നില്ല. ഒരു കാര്യത്തിനും എന്റെ കൂടെ വരില്ല. എല്ലാക്കാര്യങ്ങളും ഞാന്‍ ഒറ്റയ്ക്ക് ചെയ്യണം. അദ്ദേഹം രാവിലെ വീട്ടില്‍നിന്ന് പോയിക്കഴിഞ്ഞാല്‍ വൈകിട്ടേ എത്തൂ. 

ഇതിനിടയില്‍ എന്ത് ആവശ്യമുണ്ടെങ്കിലും തന്നെത്താന്‍ പോയി ചെയ്യണമെന്ന് എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. ആദ്യമൊക്കെ ചെറിയ ബുദ്ധിമുട്ട് തോന്നിയെങ്കിലും അദ്ദേഹം പറഞ്ഞതാണ് ശരിയെന്ന് മനസിലായി. സ്ത്രീകളെപ്പോഴും മറ്റുള്ളവരെ ആശ്രയിച്ച് നില്‍ക്കരുതെന്ന് അദ്ദേഹം പറയും.
എന്റെ അച്ഛനും അമ്മയ്ക്ക് വേണ്ടുവോളം സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. സത്യം പറഞ്ഞാല്‍ എന്റെ മകള്‍ പറയും, ഇത്രയും സപ്പോര്‍ട്ടീവായ ഭര്‍ത്താവിനെ കിട്ടിയത് എന്റെ ഭാഗ്യമാണെന്ന്. (താര പറഞ്ഞുനിര്‍ത്തിയതും മകള്‍ സൗഭാഗ്യ കുസൃതിച്ചിരിയുമായി അമ്മയ്ക്കരികിലെത്തി)
സൗഭാഗ്യ: രണ്ടുപേരും സ്‌നേഹിക്കുന്നതുപോലെ തന്നെ വഴക്കും കൂടാറുണ്ട് കേട്ടോ.



താര: ഇണക്കമുള്ളിടത്തല്ലേ പിണക്കവുമുണ്ടാകൂ. കാഴ്ചയില്‍ അല്‍പ്പം ഗൗരവം തോന്നുമെങ്കിലും നല്ല തമാശക്കാരനാണ് രാജാറാം. എന്റെ ഡാന്‍സ്‌ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കെല്ലാം അദ്ദേഹത്തെ വലിയ ഇഷ്ടമാണ്. 
വിവാഹം കഴിഞ്ഞ സമയത്ത് നിസാരകാര്യത്തിനുപോലും ഞാന്‍ വഴക്കിടുമായിരുന്നു. പിണങ്ങിക്കഴിഞ്ഞാല്‍ ഞാന്‍ അങ്ങോട്ടുകയറി മിണ്ടില്ല. കുറച്ചുകഴിയുമ്പോള്‍ അദ്ദേഹം തന്നെ വന്ന് പിണക്കം മാറ്റും. 

എന്നിട്ടു പറയും, 'ഞങ്ങള്‍ പുരുഷന്മാര്‍ നിങ്ങളുടെ അടുത്തുവന്ന് 'സോറി' പറയുന്നതുവരെ കാത്തിരിക്കരുത്, മാത്രമല്ല, ഇങ്ങനെ ചെറിയ കാര്യങ്ങള്‍ക്ക് വഴക്കുകൂടുന്നതും ശരിയല്ല.' അദ്ദേഹം പറഞ്ഞത് ശരിയാണെന്നെനിക്ക് മനസിലായി. എങ്കിലും, ഇപ്പോഴും വഴക്കുകൂടാറുണ്ട്. അതൊരു രസമാണ്. 
സൗഭാഗ്യ : രസമാണ്. പക്ഷേ ഒരു മകളായതുകൊണ്ട് രണ്ടുപേരുടേയും ഇടയില്‍ക്കിടന്ന് ഞാനാണ് കഷ്ടപ്പെടുന്നത്. 



താര: പറയുന്നതു കേട്ടാല്‍ത്തോന്നും ഞങ്ങളിവിടെ ഭയങ്കര വഴക്കാണെന്ന്. ചെറിയ കാര്യങ്ങളാണ് വഴക്കുകള്‍ക്ക് കാരണം. ആ സമയത്ത് എന്റെ പുന്നാരമോള്‍ തക്കംനോക്കി നില്‍ക്കും. ആദ്യം അച്ഛന്റെ കൂടെ, ഞാന്‍ അല്‍പ്പം സെന്റിയായാല്‍ നേരെ മലക്കംമറിഞ്ഞ് എന്റെ ഭാഗം നില്‍ക്കും. (എന്നിട്ട് മകളെ നോക്കി) 'അല്ലേ സൗഭൂ.'

സൗഭാഗ്യ: 'അതുപിന്നെ, ഒരാളോട് മാത്രം ഇഷ്ടം കാണിച്ചാല്‍ മറ്റേയാള്‍ക്ക് വിഷമമാകും. രണ്ടുപേരും എന്റെ ബെസ്റ്റ് ഫ്രണ്ട്‌സല്ലേ, അമ്മാ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (37 minutes ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (48 minutes ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (57 minutes ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (1 hour ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (2 hours ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (3 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (4 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (4 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (4 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (5 hours ago)

സാമ്പത്തിക തർക്കം... വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

Malayali Vartha Recommends