Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

സണ്ണിയെ കിട്ടാന്‍ മുടക്കേണ്ടത്...

22 AUGUST 2017 10:54 AM IST
മലയാളി വാര്‍ത്ത

ഒരു മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിന് ആരാധകരെ മുഴുന്‍ കൊച്ചിയിലേക്കാകര്‍ഷിച്ച് ബോളിവുഡ് ഗ്ലാമര്‍ താരമായ സണ്ണിലിയോണ്‍ തരംഗമായി. എന്നാല്‍ 14 ലക്ഷം രൂപയും മുംബൈയില്‍ നിന്നുള്ള രണ്ടു ബിസിനസ് ക്ലാസ് ടിക്കറ്റും കൊടുത്താല്‍ സണ്ണി ലിയോണ്‍ ഇനിയും ഉദ്ഘാടനങ്ങള്‍ക്ക് കേരളത്തില്‍ എത്തും. അത് കൊച്ചിയില്‍ എന്നല്ല, കേരളത്തില്‍ എവിടെയും താരം എത്തും. സിനിമാ താരങ്ങള്‍ക്ക് അഭിനയം പോലെയോ അല്ലെങ്കില്‍ അതിനേക്കാള്‍ മുകളിലോ പ്രതിഫലം നല്‍കുന്ന മേഖലയാണ് ഉദ്ഘാടനം. അത് കൈകാര്യം ചെയ്യാനായി വമ്പന്‍ സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനികള്‍ ഇന്ന് രാജ്യത്തുണ്ട്. 

ഷാരൂഖ് ഖാനെയോ സണ്ണി ലിയോണിനെയോ ഉദ്ഘാടനത്തിന് വിളിക്കുന്നവര്‍ക്ക് അവരെ കണ്ടുപരിചയം പോലും ഉണ്ടാവേണ്ട ഒരു കാര്യവും ഇല്ല. ഇവരുടെ പൊതുപരിപാടികളുടെ കരാറെടുത്ത കമ്പനികളുമായി ചര്‍ച്ച നടത്തിയാല്‍ മതി. എല്ലായിടത്തെയും പോലെ മലയാളത്തിലും ഉദ്ഘാടന മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡ് സിനിമാ താരങ്ങള്‍ക്ക് തന്നെയാണ്. ഒരു ഉദ്ഘാടനത്തിന് 30-40 ലക്ഷം രൂപ വരെ വാങ്ങുന്ന മെഗാസ്റ്റാറു കളുണ്ട് കേരളത്തില്‍. സെറ്റില്‍ പോയി ഒരു താരത്തെ കാത്തിരുന്ന് സോപ്പിട്ടും ചാക്കിട്ടും പിടിക്കുന്നതൊക്കെ പഴയ കഥ. സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനികളുമായി ചര്‍ച്ച നടത്താതെ ഇന്ന് ഉദ്ഘാടനങ്ങള്‍ക്ക് താരങ്ങളെ കിട്ടില്ല. 

ജ്വല്ലറികളും ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളുമായിരുന്നു ഒരുകാലത്ത് താരങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ടിരുന്നത്. എന്നാലിന്ന് ഇത്തരം സ്ഥാപനങ്ങള്‍ക്കൊക്കെ ബ്രാന്‍ഡ് അംബാസിഡര്‍മാരുണ്ട്. അവരാണ് ഉദ്ഘാടനം നടത്തുന്നത്. ബ്രാന്‍ഡ് അംബാസിഡര്‍മാരായി കരാര്‍ ഒപ്പിടുന്ന വേളയില്‍ ഉദ്ഘാടനങ്ങളുടെ ചുമതലയും കരാറില്‍ എഴുതിച്ചേര്‍ക്കുന്നു. പണ്ടൊക്കെ കടയുടെ ഉദ്ഘാടനത്തിന് വന്ന താരങ്ങള്‍ അവിടെ നിന്ന് ഇഷ്ടമുള്ള മാലയോ കമ്മലോ വളയോ വസ്ത്രങ്ങളോ എടുത്തിട്ട് ബില്‍ കൊടുക്കാതെ പോകുന്ന രീതിയുണ്ടായിരുന്നു. കരാര്‍ വന്നതോടെ ഇപ്പോള്‍ അതുകൊണ്ട് ഉടമസ്ഥന്മാര്‍ക്ക് ഈ പേടിയും ഇല്ല.

 മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് ഏറെ പിടിവലിയുള്ള താരമെന്ന് ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ പറയുന്നു. വിരലില്‍ എണ്ണാവുന്ന ഉദ്ഘാടനങ്ങള്‍ക്കു മാത്രമാണ് ദുല്‍ഖര്‍ പോകാറുള്ളത്. നിവിന്‍ പോളി ഇതുവരെ ഒരു കമ്പനിയുടെയും ബ്രാന്‍ഡ് അംബാസിഡര്‍ ആയിട്ടില്ല. സിനിമയില്‍ എത്തിയിട്ടു 10 വര്‍ഷത്തില്‍ ഏറെയായെങ്കിലും ഈ വര്‍ഷമാണ് നയന്‍താര ടാറ്റാ സ്‌കൈയുമായി ബ്രാന്‍ഡ് അംബാസിഡറാകാന്‍ കരാര്‍ ഒപ്പിട്ടത്. മൊബൈല്‍ കമ്പനികള്‍ വന്നതോടെയാണ് ഏതു താരത്തെ വേണമെങ്കിലും ഉദ്ഘാടനത്തിന് കൊണ്ടുവരാം എന്ന സ്ഥിതിയുണ്ടായത്. സണ്ണി ലിയോണ്‍ കേരളത്തില്‍ എത്തിയതും ഇങ്ങനെ തന്നെയാണ്.

സണ്ണി ലിയോണിന് മുന്‍പ് സമീപകാലത്ത് കേരളത്തില്‍ ഏറ്റവും ശ്രദ്ധേയമായത് ബോബി ചെമ്മണ്ണൂര്‍ കണ്ണൂരിന്റെ മണ്ണില്‍ മറഡോണയെ ഇറക്കി കളിച്ചതാണ്. മറഡോണയുടെ ജനപ്രീതിയായിരുന്നു ഇതിനു പിന്നില്‍. കുറേനാള്‍ മുമ്പുവരെ കേരളത്തില്‍ ഏറെ കടയുദ്ഘാടനങ്ങള്‍ നടത്തിയിരുന്നത് കാവ്യ മാധവന്‍ ആയിരുന്നു. ഇന്ന് ഈ സ്ഥാനം ഹണി റോസിനും നമിതാ പ്രമോദിനുമാണ്.

 അഖിലേന്ത്യാ തലത്തില്‍ സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കാണ് ഉദ്ഘാടന മാര്‍ക്കറ്റില്‍ ഏറെ ഡിമാന്റ്. കേരളത്തിലുള്ളവരില്‍ ഫുട്‌ബോള്‍ താരം സികെ വിനീതാണ് വന്‍ ഡിമാന്റ് ഉള്ള സ്‌പോര്‍ട്‌സ് താരം. താരങ്ങളെ അവതരിപ്പിക്കുന്നതിലൂടെ ഉദ്ഘാടന ദിവസത്തെ ഓളം മാത്രമല്ല ലക്ഷ്യം. ഉദ്ഘാടനത്തിനു മുമ്പ് താരത്തിന്റെ വീഡിയോ പുറത്തിറക്കും. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പരമാവധി പ്രചരിപ്പിക്കും. നാട്ടിലാകെ പരസ്യങ്ങള്‍.

സണ്ണി ലിയോണിന്റെ കൊച്ചിയിലെ വരവ് മാര്‍ക്കറ്റ് ചെയ്യാനായി വന്‍തോതിലാണു സമൂഹ മാധ്യമത്തെ ഉപയോഗിച്ചത്. സണ്ണിലിയോണ്‍ പോയിട്ടും സമൂഹ മാധ്യമങ്ങളിലെ ഓളം അടങ്ങുന്നില്ല. രണ്ടു ദിവസത്തിനിടെ സണ്ണിലിയോണ്‍ തന്നെ മൂന്ന് ട്വീറ്റുകളാണ് കൊച്ചി സന്ദര്‍ശനത്തെപ്പറ്റി ചെയ്തത്. രണ്ടര ലക്ഷം പേരാണ് ട്വിറ്ററില്‍ സണ്ണി ലിയോണിനെ പിന്തുടരുന്നത്. ഏറെ താമസിയാതെ ഇനിയും ഈ താരത്തെ കേരളത്തിലെ ഉദ്ഘാടന ചടങ്ങുകളില്‍ പ്രതീക്ഷിക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവളത്തെ ഹോംസ്‌റ്റേയില്‍ യുവതിയെ കെട്ടിയിട്ട് രണ്ട് ദിവസം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ 25 ലക്ഷം രൂപയും തട്ടിയെടുത്തു  (18 minutes ago)

ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; സുരക്ഷ ശക്തമാക്കി അധികൃതര്‍  (30 minutes ago)

എസ്എംഎ വിവാദത്തില്‍ പിണറായി വിജയന്‍  (42 minutes ago)

സിവിനേ..ഇച്ഛയാ...! ഉറങ്ങുന്നേ ഉള്ളു ചേട്ടൻ...നിലവിളിച്ച് അവർ.. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു നെഞ്ചു പൊട്ടി 'അമ്മ,സഹിക്കില്ല  (1 hour ago)

45കാരിയായ രണ്ടാനമ്മയെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി നിലവിളിച്ചോടി 'അമ്മ..! മകന്റെ മുന്നിൽ കിടന്ന് മരിച്ചു  (2 hours ago)

ദീപാവലി മുന്നില്‍കണ്ട് രാഹുല്‍ ഗാന്ധിയോട് മഹാറാലിയും സമരങ്ങളും മാറ്റാന്‍ ആവശ്യപ്പെട്ട് വ്യാപാരികള്‍  (2 hours ago)

പ്രവാസികൾ ബുധനാഴ്‌ച വരെ സൂക്ഷിക്കണം; UAE-ൽ പലയിടങ്ങളിലും ഈ മാറ്റം പ്രതീക്ഷിക്കാം,വമ്പൻ മാറ്റം  (2 hours ago)

പ്ലസ്ടൂ വിദ്യാര്‍ത്ഥിനി പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു  (2 hours ago)

കഴുത്തൊടിച്ച് ചൈനീസ് സൈനികരെ കൊന്ന് തള്ളി ശൗര്യ..! ഇന്ത്യയുടെ ശൗര്യ കമാൻഡോകൾ ചൈന പട്ടാളത്തിന്റെ കാലന്മാർ..!  (2 hours ago)

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (2 hours ago)

തിരുവനന്തപുരത്ത് കൊടും മിന്നൽ ഹോട്ട് സ്പോട്ട് ആഞ്ഞടിച്ച ഓസ്റ്റൻ കൊടുങ്കാറ്റ്.. വെസ്റ്റ് പിയർ രണ്ടായി പിളർന്നു..!  (2 hours ago)

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 26 മുതല്‍  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍: 14673 പേര്‍ അറസ്റ്റില്‍; കേസുകളുടെ എണ്ണം 13605 ആയി  (2 hours ago)

സിബിഎസ്ഇ ദേശീയ ഉച്ചകോടിയിൽ ഇടം നേടി നോളജ് സിറ്റി മർകസ് പബ്ലിക് സ്കൂൾ ജൂനിയർ സിഇഒ പദ്ധതി  (6 hours ago)

സാഡ് റിയാലിറ്റി കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ  (6 hours ago)

Malayali Vartha Recommends