Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

ഉണ്ണി അത്ര നല്ലവനല്ല? ഒറ്റയ്ക്ക് വരാൻ പറഞ്ഞു മുകളിലത്തെ നിലയിൽ കൊണ്ടുപോയതെന്തിന്? വെട്ടിത്തുറന്ന് പറഞ്ഞ് പല്ലിശ്ശേരി...

15 JANUARY 2018 11:33 AM IST
മലയാളി വാര്‍ത്ത

നടൻ ഉണ്ണി മുകുന്ദൻ ബലാൽസംഘം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് എറണാകുളം സ്വദേശിയും തിരക്കഥാകൃത്തായ യുവതി നൽകിയ പരാതിയുടെ അലയടി ഇതുവരെ അവസാനിച്ചില്ല.  പീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് തിരക്കഥാകൃത്തായ യുവതി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് നടന്‍ ഉണ്ണിമുകുന്ദന്‍റെ പരാതി. ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി സിനിമാ മംഗളം എഡിറ്റര്‍ പല്ലിശ്ശേരി രംഗത്തെത്തിയിരുന്നു.

അഭ്രലോകം എന്ന തന്റെ കോളത്തിലാണ് പല്ലിശ്ശേരി ഉണ്ണി മുകുന്ദന്‍ വിഷയത്തില്‍ അഭിപ്രായം പറഞ്ഞത്. താന്‍ പീഡനത്തിനിരയായെന്നു ഒരു യുവതി തുറന്നു പറഞ്ഞിട്ടു പോലും ഉണ്ണി മുകുന്ദനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാത്തതെന്താ? എന്ന വായനക്കാരന്റെ ചോദ്യത്തോടാണ് പല്ലിശ്ശേരി പ്രതികരിച്ചത്.

ഉണ്ണി മുകുന്ദന്റെ കാര്യത്തില്‍ സത്യം എത്രയുണ്ടെന്ന് ഇനിയും തെളിഞ്ഞിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ഉണ്ണിയെ മനഃപൂർവം കുടുക്കാന്‍ വേണ്ടി ഒരു സംവിധായകനാണ് നടിയെ ഈ വേഷം കെട്ടി അയച്ചതെന്നും പറഞ്ഞു കേള്‍ക്കുന്നുവെന്നും പറഞ്ഞു. പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള സംവിധായകനും ഉണ്ണി മുകുന്ദനും മുന്‍പ് ഏറ്റു മുട്ടിയിട്ടുണ്ട്. അതിന്റെ പ്രതികാരമാണ് ഇപ്പോള്‍ തീര്‍ത്തതെന്ന രീതിയിലാണ് അടുത്തു നില്‍ക്കുന്നവരുടെ സംസാരമെന്നുമാണ് പല്ലിശ്ശേരി തന്റെ കോളത്തില്‍ വെളിപ്പെടുത്തിയത്. ഉണ്ണി മുകുന്ദന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ ലഭിക്കണം. അതല്ല അയാളെ കുടുക്കിയതെണെങ്കില്‍ അതിനു കാരണക്കാരായവരും ശിക്ഷിക്കപ്പെടണമെനന്നും പല്ലിശ്ശേരി വ്യക്തമാക്കി.

 സലാം കശ്മീര്‍ എന്ന സിനിമ ഷൂട്ടിങ്ങിനിടെയാണ് നടന്‍ ഉണ്ണി മുകുന്ദന്‍ സംവിധായകന്‍ മേജര്‍ രവിയെ തല്ലിയത്. ആ അടി നടന്നതില്‍ തനിക്ക് ഒരു ഖേദവും ഇല്ല എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞപ്പോള്‍ വിശാല മനസ്‌കനായ മേജര്‍ രവി ഉണ്ണിയോട് താന്‍ ക്ഷമിച്ചിരിക്കുന്നു എന്നാണു പറയുക ഉണ്ടായത്. ഇങ്ങനെ ഒരാളെ തല്ലിയത് ഒരു മഹത്വമായി താന്‍ കാണുന്നില്ലെന്നും തന്റെ പ്രായത്തിന്റെ തിളപ്പു കൊണ്ടാവാം സഹിക്കവയ്യാതെ താന്‍ കൈ വച്ചതെന്നും ഉണ്ണി പറഞ്ഞിരുന്നു. മേജറില്‍ നിന്ന് സമാന അനുഭവമുണ്ടായ പലരും തന്നെ അനുകൂലിച്ചെന്നും പ്രേക്ഷകരില്‍ നിന്നു പലരും തന്നെ അനുകൂലിച്ച് പ്രതികരണങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ അന്ന് പറയുക ഉണ്ടായത്.

അഭ്രലോകത്തിലെ പല്ലിശേരിയുടെ ഈ വിവാദ വെളിപ്പെടുത്തലിന് ശേഷം പല്ലിശേരിയുടെ ഫോണിലേയ്ക്ക് ഒരു കോൾ വന്നതായി പറയുന്നു. പല്ലിശേരി എഴുതിയ ലേഖനം ഇങ്ങനെ...


ഉണ്ണിമുകുന്ദന്‍ അത്ര നല്ലവനല്ല?

മൊബൈലില്‍ നമ്പറിലേയ്ക്ക് ഒരു കോള്‍ വന്നു. താങ്കള്‍ ദിലീപിനും ഉണ്ണി മുകുന്ദനും വ്യത്യസ്ത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതു കൊണ്ടാണ് ഇങ്ങനെ ഒരഭിപ്രായം. ഞാന്‍ ആരാണെന്നു പറയാന്‍ ആഗ്രഹിക്കുന്നില്ല. പേരിലല്ല കാര്യം. ഞാന്‍ പറയുന്നതെല്ലാം സത്യമാണോ എന്നു നോക്കിയാല്‍ മതി.

ദിലീപ് കുറ്റക്കാരന്‍ ആണെന്നും സമൂഹത്തിലെ ശത്രുവാണന്നെും മറ്റും ചാനല്‍ ചര്‍ച്ചകളും മാധ്യമ റിപ്പോര്‍ട്ടുകളു വന്നു കഴിഞ്ഞു. സത്യമെന്താണെന്നു കോടതി തീരുമാനിക്കട്ടെ അതിനു മുന്‍പ് ഒരാള്‍ കുറ്റവാളിയാണോ എന്നു വിധിക്കാനുള്ള അധികാരവും അവകാശവും നിങ്ങളെ പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആരാണ് നല്‍കിയത്. ഞാനിപ്പോള്‍ പറയുന്നത് നിങ്ങള്‍ കഴിഞ്ഞ വട്ടം 'അഭ്രലോകത്തില്‍' ഉണ്ണിമുകുന്ദനെ പുണ്യവാളനായി എഴുതിയ വാര്‍ത്തയെക്കുറിച്ചാണ്.

ഉണ്ണിമുകുന്ദന്‍ താങ്കള്‍ എഴുതിയപോലെ അത്ര ക്ലീന്‍ അല്ല. ഉണ്ണിമുകുന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു പരാതി നല്‍കിയ യുവതി ( 30 വയസ്സുകാരിയെ അങ്ങനെ വിളിക്കാമല്ലോ അല്ലേ എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടെങ്കില്‍ ആക്രമിക്കല്ലേ) ഒറ്റപ്പാലത്തുക്കാരിയല്ല കോട്ടയം ജില്ലക്കാരിയാണ്. വിദേശത്താണ് പഠിച്ചതും വളര്‍ന്നതും. നല്ല കുടുംബാംഗം. യുവതി തിരക്കഥയുമായി എത്തുമെന്നറിയിച്ചപ്പോള്‍ തനിയെ വന്നാല്‍ മതിയെന്ന് ഉണ്ണിമുകുന്ദന്‍ പറഞ്ഞിരുന്നതായാണ് വിശ്വസനീയ വാര്‍ത്ത.

യുവതി എത്തിയപ്പോള്‍ ഉണ്ണിമുകുന്ദന്‍ തിരക്കഥ കേള്‍ക്കാനോ വായിക്കാനോ ഉള്ള മൂഡിലായിരുന്നില്ല പോലും. എന്തായാലും മുകളിലത്തേ നിലയിലേക്കു യുവതിയെ കൊണ്ടുപോയി അവിടെ വച്ച്‌... നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ പിടിവിട്ടു. ഒടുവില്‍ ഉണ്ണിമുകുന്ദന്‍ ആ യുവതിയെ വണ്ടി വിളിച്ചു യാത്രയാക്കി പോലും!

ഒരുപക്ഷേ ആ യുവതിയോട് അവിടെ വച്ച്‌ ഒരു സോറി പറഞ്ഞിരുന്നെങ്കില്‍ തീരാമായിരുന്ന ഒരു സംഭവം ഈഗോയുടെ പേരില്‍ ഉണ്ണിമുകുന്ദന്‍ തിരികെ കേസും കൊടുത്തു അല്ലാതെ അല്ലാതെ ഉണ്ണി മുകുന്ദനെ മാത്രം കുറ്റപ്പെടുത്തി ഉണ്ണിമുകുന്ദനെ രക്ഷപ്പെടുത്തല്ലേ? മാധ്യമ പ്രവര്‍ത്തകരെ ഗുണ്ടായിസത്തിലൂടെ ഭീഷണിപ്പെടുത്തന്‍ ഉണ്ണിമുകുന്ദന്‍ നടത്തിയ ശ്രമങ്ങള്‍ കണ്ടവരാണ് ഞങ്ങളെപ്പോലുള്ളവര്‍. എന്തായാലും ഒരു നടന്റെ അധ:പതനത്തിലേക്കുള്ള വീഴ്ച്ചയുടെ തുടക്കം. മലയാള സിനിമയില്‍ ഉണ്ണിമുകുന്ദന്‍ ആരുല്ല... ഇങ്ങനെയാണെങ്കില്‍ ആരുമാകുകയുമില്ല.

സ്വന്തം പേരു വെളിപ്പെടുത്താതെ സത്യം വിളിച്ചു പറഞ്ഞ സുഹൃത്തിനു നന്ദി. യുവതിയുടെ വീട് കോട്ടയം ജില്ലയില്‍ ആണെന്നറിയാമായിരുന്നു. എന്നാല്‍ ആളെ തിരിച്ചറിയാതിരിക്കാനാണു ഇത്തരം രീതികള്‍ അവലംബിച്ചത്. തനിക്കു കിട്ടിയ റിപ്പോര്‍ട്ടുകളില്‍ ഉണ്ണിമുകുന്ദന് അനുകൂലമായും പ്രതികൂലമായും അഭിപ്രായമുണ്ടായിരുന്നു. ഈ കേസ് എങ്ങനെ പോകുമെന്ന് എനിക്കറിയില്ല. അത് തിരുമാനിക്കേണ്ടത് യുവതിയും ബന്ധുക്കളുമാണ്. അതേസമയം മാധ്യമങ്ങളുടെ എല്ലാ ഔദാര്യങ്ങളും കൈപ്പറ്റി പിന്നീടവരെ അടിച്ചൊതുക്കുമെന്നും അതിനു ഗുണ്ടകള്‍ ഉണ്ടെന്നും വിചാരിക്കുന്നവര്‍ പമ്ബര വിഡ്ഢികളാണ്. അത്തരക്കാര്‍ ഇനി സിനിമയില്‍ ഉണ്ടാകില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (6 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (29 minutes ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (38 minutes ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (51 minutes ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (56 minutes ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (1 hour ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (2 hours ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (2 hours ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (2 hours ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (2 hours ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (2 hours ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (2 hours ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (3 hours ago)

Malayali Vartha Recommends