താരദമ്പതികൾ മധുവിധുവിനായി തിരഞ്ഞെടുത്ത സ്ഥലം കണ്ടോ? രഹസ്യമാക്കിയ ഹണിമൂൺ ലൊക്കേഷൻ പരസ്യമായി, വിഗ്നേഷ് ശിവന്റെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ സ്ഥലം കണ്ടെത്തി ആരാധകർ...

ആരാധകര്‍ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരുന്ന താര വിവാഹമായിരുന്നു നയന്‍താര -വിഘ്‌നേഷ് വിവാഹം.ജൂൺ 9 ന് ചെന്നൈ മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു പ്രൗഢ ഗംഭീരമായ വിവാഹ ചടങ്ങുകൾ. നടന്‍ ഷാരൂഖാന്‍ അടക്കമുള്ള നിരവധി പ്രമുഖ നടീനടന്മാര്‍ വിവാഹത്തിൽ പങ്കെടുത്തിരുന്നു.
സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കടെുത്ത വലിയൊരു താര വിവാഹമായിത് കൊണ്ട് തന്നെ വലിയ രീതിയലുള്ള സുരക്ഷാ നടപടികള്‍ സ്വീകരിച്ചാണ് വിവാഹം നടത്തിയിരുന്നത്. നവദമ്പതികൾ ഇപ്പോൾ ഹണിമൂണിലാണ്.ഹണിമൂൺ ലൊക്കേഷൻ രഹസ്യമാക്കി വച്ചെങ്കിലും വിഗ്നേഷ് ശിവന്റെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നിന്ന് അവർ ഇപ്പോൾ എവിടെയാണെന്ന് മനസിലാക്കാൻ സാധിക്കും.
സ്ഥലത്തിന്റെ പേര് പറഞ്ഞിട്ടില്ലെങ്കിലും പലർക്കും അതെവിടെയാണ് എന്ന് കണ്ടെത്താൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. തായ്‌ലൻഡ് ആണ് ഹണിമൂൺ ലൊക്കേഷൻ. നയൻതാരയും വിഗ്നേഷ് ശിവനും അടുത്ത ആഴ്‌ച തായ്‌ലൻഡിൽ ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മടങ്ങിയെത്തിയ ശേഷം ദമ്പതികൾ അവരുടെ സിനിമകളുമായി തിരക്കിലേക്ക് മടങ്ങും
നയൻതാര വിവിധ ഭാഷകളിലുടനീളമുള്ള നിരവധി ചിത്രങ്ങളുടെ ഭാഗമാണ്. അതേസമയം, വിഗ്നേഷ് ശിവൻ അജിത്തിന്റെ 62-ാമത് ചിത്രം സംവിധാനം ചെയ്യാൻ തയ്യാറെടുക്കുകയാണ്. ഒക്ടോബറിന് ശേഷം ഷൂട്ടിംഗ് ആരംഭിക്കുംവിവാഹത്തിന് ശേഷം നയൻതാരയും വിഗ്നേഷ് ശിവനും തിരുപ്പതി സന്ദർശിച്ചിരുന്നു.
പത്താം തീയതിയായിരുന്നു വിഘ്‌നേഷ് ശിവനും നയന്‍താരയും തിരുപ്പതിയില്‍ ദര്‍ശനം നടത്തിയത്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡിതാന്‍ എന്ന ചിത്രത്തിലെ സെറ്റില്‍ വെച്ചാണ് നയന്‍ താരയും വിഘ്‌നേഷും അടുപ്പത്തിലാവുന്നത്. നയന്‍താരയായിരുന്നും വിഘ്‌നേഷിന്റെ ചിത്രത്തിലെ നായിക. അങ്ങനെ തുടങ്ങിയ സ്‌നേഹബന്ധമാണ് ഇപ്പോള്‍ വിവാഹം വരെ എത്തിനില്‍ക്കുന്നത്.
https://www.facebook.com/Malayalivartha


























