Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ പ്രഭു ദേവയ്‌ക്കൊപ്പം നയന്‍താര; രഹസ്യ കൂടിക്കാഴ്ച എന്തിന്?

11 JANUARY 2017 08:59 AM IST
മലയാളി വാര്‍ത്ത

പ്രണയത്തിലായിരിയ്ക്കുമ്പോള്‍ പ്രഭു ദേവയും നയന്‍താരയും ചേര്‍ന്ന് ചെന്നൈയില്‍ കുറച്ച് സ്ഥലം വാങ്ങിയിരുന്നു. വിഘ്‌നേശ് ശിവയുമായി അടുപ്പത്തിലായതോടെ പഴയ ബന്ധങ്ങളെല്ലാം അവസാനിക്കാന്‍ നയന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധമായ കാര്യങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കാനാണ് ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ പ്രഭുവിനെ കാണാന്‍ നയന്‍ എത്തിയത്.

നയന്‍താരയും പ്രഭുദേവയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ അടിസ്ഥാനമില്ലാതെ പരക്കുകയായിരുന്നു. ആ ഇടെയാണ് നയന്‍താരയുടെ കൈത്തണ്ടയില്‍ പ്രഭുവിന്റെ പേര് പച്ചകുത്തിയതായി കണ്ടത്. ആദ്യമൊക്കെ അതേ കുറിച്ച് ചോദിച്ചപ്പോള്‍ നയന്‍ ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് സമ്മതിച്ചു.

ക്ലാസിക് ഡാന്‍സറായ റംലത്തും പ്രഭുദേവയും പ്രണയിച്ച് വിവാഹിതരായവരാണ്. വിവാഹത്തിന് വേണ്ടി മതം മാറിയ റംലത്ത്, ലത എന്ന പേരും സ്വീകരിച്ചിരുന്നു. നയന്‍താരയുമായുള്ള പ്രണയത്തെ തുടര്‍ന്ന് പ്രഭു ദേവ തന്റെ വിവാഹ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചു. അങ്ങനെ 2010 ല്‍ പ്രഭുദേവയും ഭാര്യ റംലത്തും നിയമപരമായി വേര്‍പിരിഞ്ഞു.


വില്ല് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് നയനും പ്രഭുവും പ്രണയത്തിലാവുന്നത്. ആ സമയത്താണ് നടന്റെ 13 വയസ്സുകാരനായ മകന്‍ കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടത്. മകന്റെ വേര്‍പാടും ഭര്‍ത്താവിന് മറ്റൊരു പെണ്ണുമായുള്ള അടുപ്പവും റംലത്തിന് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. അവര്‍ കേസ് കൊടുത്തു. നിരാഹാര സമരമിരുന്നു... ഒടുവില്‍ എല്ലാത്തില്‍ നിന്നും പിന്മാറി


റംലത്തില്‍ നിന്ന് വിവാഹ മോചനം നേടി പ്രഭുദേവയും, സിനിമ ഉപേക്ഷിച്ച് നയന്‍താരയും രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരമായി. വളരെ രഹസ്യമായൊരു ചടങ്ങായിരുന്നു അത്. അതുകൊണ്ട് തന്നെ വിവാഹം നടന്നു എന്നും ഇല്ല എന്നുമുള്ള കിംവദന്തികള്‍ നിലനിന്നു പോന്നു.

ദിവസങ്ങള്‍ മാത്രമേ ആ ദാമ്പത്യത്തിന് ആയുസുണ്ടായിരുന്നുള്ളൂ. ആദ്യ ബന്ധത്തില്‍ തനിക്കുണ്ടായ മക്കളെ കൂടെ കൂട്ടണമെന്ന് പ്രഭുദേവ പറഞ്ഞു എന്നാല്‍ നമുക്ക് വേണ്ടത് സ്വകാര്യതയാണെന്ന് നയന്‍ വാദിച്ചു. ഒടുവില്‍ വേര്‍പിരിയാം എന്ന പരിഹാരമാര്‍ഗ്ഗം ആദ്യം പറഞ്ഞത് പ്രഭുദേവ തന്നെയാണത്രെ.

വിവാഹ മോചനത്തിന് ശേഷം ചെറിയൊരു ഇടവേള കഴിഞ്ഞ നയന്‍ സിനിമയിലേക്ക് മടങ്ങിയെത്തി. രാജാറാണി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നയന്‍ നഷ്ടപ്പെടുമായിരുന്ന താരപദവി വീണ്ടെടുത്തു. വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോള്‍ പറ്റിയ ആളെ കണ്ടെത്തിയാല്‍ അതുണ്ടാവും എന്നാണ് നയന്‍ പറഞ്ഞത്. അതിനിടയിലാണ് ഇപ്പോള്‍ വിവിഘ്‌നേശ് ശിവയുമായുള്ള ബന്ധം പറഞ്ഞു കേള്‍ക്കുന്നത്.


പ്രഭു ദേവയും സിനിമയില്‍ സജീവമായി. നയന്‍താര കോളിവുഡില്‍ വിലസുന്നത് കൊണ്ടോ എന്തോ, പ്രഭുദേവ തന്റെ സിനിമാ ജീവിതം ബോളിവുഡിലേക്ക് മാറ്റി. ഇനി ഒരു സ്ത്രീ തന്റെ ജീവിതത്തിലുണ്ടാവില്ല എന്ന് നടന്‍ അടിവരയിട്ടു പറഞ്ഞു. മക്കള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി മാത്രമാണ് ജീവിക്കുന്നത് എന്നാണ് നടന്‍ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 minute ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (11 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (29 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (44 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (50 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends