Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങളിതൊക്കെ ചെയ്യുന്നത് പബ്ലിസിറ്റിക്കുവേണ്ടിയോ? റേഡിയോ അവതാരകന്റെ ചോദ്യം ഇഷ്ടപ്പെട്ടില്ല, അഭിമുഖത്തിനിടെ ഗൗതമി ഇറങ്ങിപ്പോയി

11 JANUARY 2017 11:16 AM IST
മലയാളി വാര്‍ത്ത

കമല്‍ഹാസനുമായുള്ള വേര്‍പിരിയലും രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന വാര്‍ത്തയും ഗൗതമിയെ വാര്‍ത്തതാരമാക്കിയിരുന്നു. തമിഴ് രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാനുള്ള ഒരുക്കത്തിനിടെ ഗൗതമി വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ഒരു റേഡിയോ അഭിമുഖത്തിനിടെ അവതാരകന്റെ ചോദ്യം ഇഷ്ടപ്പെടാതെ താരം ഇറങ്ങിപ്പോക്കു നടത്തിയിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഗൗതമിയെ പ്രകോപിപ്പിച്ച അവതാരകന്റെ ചോദ്യങ്ങള്‍ ഇതൊക്കെയായിരുന്നു ഇപ്പോള്‍ ഗൗതമി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ജീവിതത്തില്‍ സംഭവിച്ച പുതിയ കാര്യങ്ങള്‍, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച, ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത് ഇങ്ങനെ പല തരത്തില്‍ ഗൗതമി വാര്‍ത്തകളില്‍ നിറയുന്നു. ഇതൊക്കെ പബ്ലിസിറ്റിയ്ക്ക് വേണ്ടി ചെയ്യുന്നതാണോ? ചോദ്യം കേട്ടപ്പോള്‍ തന്നെ താരത്തിന്റെ മുഖം ചുവന്നു.


ഗൗതമിയുടെ മുഖഭാവം ശ്രദ്ധിച്ച അവതാരകന്‍ ചോദ്യം ഇഷ്ടപ്പെട്ടില്ലെന്ന് മനസ്സിലാക്കി ക്ഷമ ചോദിച്ചു. എന്നിട്ടും നടിയുടെ ദേഷ്യം അടങ്ങിയില്ല. പറയേണ്ടതെല്ലാം പറഞ്ഞിട്ട് ക്ഷമ പറഞ്ഞാല്‍ എല്ലാം ശരിയാകില്ലെന്നായിരുന്നു ഗൗതമിയുടെ പ്രതികരണം. എന്റെ സ്ഥാനത്ത് ഏത് സ്ത്രീ ആയിരുന്നാലും ഇങ്ങനെ മാത്രമേ പ്രതികരിക്കുകയുള്ളൂ എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവമുണ്ടാവുന്നതും ഇറങ്ങി പോകുന്നതും എന്ന് ഗൗതമി പറയുന്നുണ്ട്.

താങ്കളുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു അനുഭവം ഞാന്‍ പ്രതീക്ഷിച്ചില്ല. താങ്കളുടെ ഷോയെ പറ്റി ഞാന്‍ ഒരുപാട് കേട്ടിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഗൗതമി ഇറങ്ങിപ്പോകുന്നത്. എന്തായാലും തമിഴ് മാധ്യമങ്ങള്‍ ഗൗതമിയുടെ ഇറങ്ങിപ്പോക്കും വലിയ സംഭവമായി അവതരിപ്പിച്ചിരിക്കുകയാണ്.

 

വീഡിയോ കണ്ടുനോക്കൂ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (12 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (30 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (45 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (51 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends