ലൈഫ് മിഷൻ ശുദ്ധ തട്ടിപ്പ്: കിടപ്പാടങ്ങളിൽ പാമ്പുകൾ, യുവതിയ്ക്ക് ദാരുണാന്ത്യം; ഈ ചതി വേണ്ട പിണറായി ! ജീവിതം പടുതയ്ക്ക് കീഴിൽ; പാമ്പുകടിയേറ്റ് മരിച്ച യുവതിയുടെ ദാരുണ കാഴ്ച്ചകൾ; കേരളം അറിയണം ഈ വേദന
വിഴിഞ്ഞത്ത് സ്വന്തം വീടില്ലാത്തതിനാൽ ബന്ധുവീടിനു സമീപം താത്കാലിക ഷെഡിൽ താമസിച്ചിരുന്ന യുവതി പാമ്പുകടിയേറ്റ് മരിച്ചത് കഴിഞ്ഞ ദിവസമാണ്. കോട്ടുകാൽ തെങ്കവിള വടക്കേവിള വീട്ടിൽ സുധീർ വി. കുമാറിന്റെ ഭാര്യ വി.ജെ. സന്ധ്യാറാണി(40)യ്ക്കാണ് ദുര്യോഗം.
കഴിഞ്ഞ ദിവസം വീടിനു പിന്നിലിരിക്കവെ പാമ്പ് യുവതിയുടെ കാലിൽ ചുറ്റിയ ശേഷം കടിക്കുകയായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞാണ് കടിയേറ്റത്. കടിച്ചത് മൂർഖനാണെന്നു തിരിച്ചറിഞ്ഞിരുന്നു. ഉടൻ മെഡിക്കൽ കോളേജ് ആശുപ്രതിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ ദഹിപ്പിച്ചു. സുധീർ വി. കുമാറിന്റെയും മരിച്ച ഭാര്യ വി.ജെ. സന്ധ്യാറാണിയുടെ ഏക മകൾ തൻമയ. ഇനി അവൾ ഒറ്റയ്ക്കാണ്
ഇന്ന് മലയാളിവർത്ത ഈ വാർത്തയ്ക്ക് പിന്നാലെ പോകാൻ കാരണം. വീടില്ലാത്തതിനാൽ ബന്ധുവീടിനു സമീപം താത്കാലിക ഷെഡിൽ താമസിച്ചു പോരുകയായിരുന്നു എന്ന വാർത്ത ശ്രദ്ധയിൽ പെട്ടതിനാലാണ്. സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ മൂക്കിൻ തുമ്പത്താണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്.
മരിച്ച സന്ധ്യാറാണിയ്ക്ക് സ്വന്തമായി ഒരു വീടില്ലെന്നും അവർ ബന്ധുവീട്ടിലെ ഒരാൾക്ക് നിക്കാൻ പോലും സൗകര്യമില്ലാത്ത ഒരു ഷെഡിലാണ് താമസിക്കുന്നത്.ഇവരുടെ ഭർത്താവ് അസുഖ ബാധിതനാണ്. നിരവധിതവണ വീടിനായി അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ നിയമപ്രകാരം വില്ലജ് ഓഫീസർമാർ മുടന്ത് ന്യായങ്ങൾകൊണ്ട് അത് വൈകിപ്പിച്ചു. അല്ലെങ്കിൽ സർക്കാരിന്റെ ചില നിയമ വ്യവസ്ഥകൾകൊണ്ട് അതിനാൽ ഇന്ന് നഷ്ടമായത് ഒരു ജീവനാണെന്ന് കോട്ടുകാൽ തെങ്കവിള യിലെ മുൻ വാർഡ് മെമ്പർ പറയുന്നു.
അതേസമയം തന്നെ ഈ പഞ്ചായത്ത് മുഴുവനായും കാട് കയറി കിടക്കുന്ന ഒരു അവസ്ഥ ഞങ്ങൾ കാണുകയുണ്ടായി. ഇവിടെ കഴിയുന്നവരുടെ കാര്യം വലിയ ദുരിതത്തിലാണെന്ന് ഞങ്ങൾക്ക് മനസിലായി. സിറ്റിയിലുള്ള ഗവണ്മെന്റ് ഉദ്യോഗസ്ഥർ ഗ്രാമ പ്രദേശങ്ങളിൽ വന്ന് സ്ഥലങ്ങൾ വാങ്ങിയിടും. ഇവിടെ ഇപ്പോൾ കൃഷികളോ ഒന്നും തന്നെ നടക്കുന്നില്ല. ഈ വാർഡ് മുഴുവനായും കാട് മൂടിക്കിടക്കുന്നു.
പാവപ്പെട്ട ജനങ്ങളായതിനാൽ സ്വന്തം കൈയിൽ നിന്നും പണമെടുത്ത് ഇക്കാര്യം ചെയ്യാൻ കഴിയില്ല. ഇതേസമയം സ്ഥല ഉടമകളോട് കാര്യം ഉണർത്തിച്ചാൽ കണ്ടില്ല എന്ന് നടിക്കുന്നു. പലവട്ടം പലരീതിയിൽ ശ്രമിച്ചിട്ടും സർക്കാർ ഈ പഞ്ചായത്തിന് നേരെ കണ്ണ് തുറക്കുന്നില്ലെന്ന് ഇപ്പോഴത്തെ വാർഡ് മെബർ മണികണ്ഠൻ പറയുന്നു.
മാത്രമല്ല വീടുകൾക്ക് ഉള്ളിലും, ശുചിമുറികളിലും പാമ്പ് പടം പൊഴിച്ചിട്ട ദൃശ്യങ്ങളാണ് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത്. എല്ലാ ദിവസം ഇവിടെ പാമ്പിനെ കാണാറുണ്ടെന്നും ഇന്ന് ഒരു ജീവൻ ഇല്ലാതായെന്നും, ഞങ്ങൾക്ക് ജീവിക്കണമെന്നും അമ്മമാർ കരഞ്ഞു കൊണ്ട്, സ്ഥല ഉടമകളെ ഉള്ളുനീറി ശപിച്ചുകൊണ്ട് പറയുന്നു. ഇതിനു ഇരയാകേണ്ടി വന്നത് ഒരു പാവം സ്ത്രീയാണ്. അത്രയും സമയം കണ്മുന്നിലുണ്ടായിരുന്ന സന്ധ്യാറാണി വെറും 2 മണിക്കൂർ കൊണ്ട് തങ്ങളെ വിട്ടുപിരിഞ്ഞെന്ന് വിശ്വസിക്കാൻ ആവുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഇനി ഉള്ളത് ഒരു മകളും സുഖമില്ലാത്ത സന്ധ്യാറാണിയുടെ ഭർത്താവുമാണ് വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് ഇവരുടെ ആവിശ്യം.
https://www.facebook.com/Malayalivartha