തേന്‍ കെണിയില്‍ സീല്‍ക്കാരം നടത്തിയ മധ്യവയസ്‌കന്‍ പുറത്ത് കെണിയൊരുക്കിയവര്‍ അകത്ത്

അഭിഭാഷക മാധ്യമപ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടി ഏറ്റവും കൂടുതല്‍ വാദിച്ച അജിത്കുമാറിനെ പഴയ വൈരാഗ്യത്തില്‍ ഇപ്പോള്‍ ആക്രമിക്കുന്നു. മംഗളം മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി ശക്തമായി പ്രതികരിച്ചു. ഇപ്പോള്‍ സര്‍ക്കാരും അഭിഭാഷകരുമൊക്കെച്ചേര്‍ന്ന കൂട്ടുകെട്ട് മംഗളത്തിനെതിരെ തിരിയുമ്പോള്‍ അവര്‍ക്കുവേണ്ടി നിലയുറപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു ബാധ്യതയുണ്ട്.
തേന്‍കെണിയില്‍ വീണ എഴുപത്തൊന്നുകാരനായ മന്ത്രിയുടെ ഫോണ്‍ വേഴ്ച കേരളം മുഴുവന്‍ കേട്ടതാണ്. ഇപ്പോള്‍ മന്ത്രിക്കെതിരെ പരാതിയുമായി. ഫോണില്‍ കേട്ടത് സത്യമാണെങ്കില്‍ മന്ത്രിയും ഹണി ട്രാപ്പുകാരോടൊപ്പം അകത്തു കിടക്കേണ്ടതല്ലേ.
നിയമവും നീതിയും ചിലര്‍ക്കുവേണ്ടി മാത്രമാകരുതല്ലോ
കേരളചരിത്രത്തിലൊന്നും കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ തങ്ങളെ തിരിഞ്ഞുകൊത്തും എന്ന് വിചാരിക്കാതെ, മംഗളം പറഞ്ഞ പച്ചക്കള്ളം പൊളിഞ്ഞു. അവര്‍ മാപ്പും പറഞ്ഞു. അവിടെ തീരേണ്ടതായിരുന്നു. എന്നാല്‍ ശത്രുക്കള്‍ ഒരുമിച്ചു. സോഷ്യല്‍ മീഡിയ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ചാനല്‍ സി ഇ ഓ ക്കു കഴിഞ്ഞില്ല. സാധാരണഗതിയില്‍ പത്രക്കാര്‍ക്ക് കിട്ടുന്ന പരിഗണന മനസ്സില്‍ കണ്ടു കള്ളം തട്ടിവിട്ടു.
റിപ്പോര്‍ട്ടറും കൈരളിയുമൊക്കെ ഒരുക്കിയ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു അജിത്കുമാര്‍ സ്വയം കുഴിതോണ്ടി. ശത്രുക്കള്‍ക്കു ഒരു പഞ്ഞവുമില്ലാത്ത അജിത്കുമാറിനും, നാരായണനുമെതിരെ ശത്രുക്കള്‍ ഒരുമിച്ചു. മംഗളത്തിന്റെ വരവില്‍ ഒരുനിമിഷം പകച്ചുപോയ ചാനല്‍ വല്യേട്ടന്മാരും, പാര്‍ട്ടി ജേര്‍ണലിസ്റ്റുകളും അവസരം മുതലാക്കി കളിച്ചു. എം ബി സന്തോഷിനെ പോലെ നന്മനിറഞ്ഞ പത്രക്കാരും പെട്ടു.
തങ്ങളുടെ കൂട്ടത്തില്‍ പെട്ട സഹപ്രവര്‍ത്തകര്‍ ഇപ്പോള്‍ ഭരണകൂടമൊരുക്കിയ കെണിയിലാണ്. ഇപ്പോള്‍ പുണ്യാളനായി സ്വയം മാറാന്‍ ശ്രമിക്കുന്ന ശശീന്ദ്രനെയും പരാതി കിട്ടിയ നിലക്ക് ഇതേ ആര്‍ജവത്തോടെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുമോ?
ഫോണ്‍ ടാപ്പുകള്‍ നിരവതി കേരളത്തിലുണ്ടായിട്ടുണ്ട്. ഉടുതുണിയില്ലാത്ത സരിതയുടെ വീഡിയോ ക്ലിപ്പുകള്‍ കേരളം മുഴുവന്‍ പറന്നുനടന്നതാണ്. സരിതയുടെ ഫോണില്‍ നിന്നുള്ള നിരവധി മന്ത്രിമാരുടെ സീല്‍ക്കാരങ്ങള്‍ ഇതേ അശ്ലീലതയോടെ ചില ചാനലുകള്‍ സംപ്രേക്ഷണം ചെയ്തതാണ്.
കൃത്രിമ ഫോണ്‍ ടേപ്പുകള്‍ ബാര്‍ കോഴ കാലത്തും കേരളം ഒരുപാടു കണ്ടതാണ്.
തെറ്റിനെ വീണ്ടും തെറ്റുകൊണ്ടു മൂടാതെ. മാധ്യമപ്രവര്‍ത്തകരോട് ഒരു മനസ്സലിവ് വേണം. പ്രത്യേകിച്ച് പത്രക്കാര്‍ക്ക്.
https://www.facebook.com/Malayalivartha