അധ്വാനിച്ച പണം സഹകരണബാങ്കില്‍ നിക്ഷേപിക്കരുത് ; സംഗതി ശൂവാകും!

നിങ്ങള്‍ അധ്വാനിച്ച് സമ്പാദിക്കുന്ന പണം ഒരിക്കലും സഹകരണബാങ്കുകളില്‍ നിക്ഷേപിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം സഹകരണബാങ്കുകളില്‍ നിങ്ങള്‍ നിക്ഷേപിക്കുന്ന പണമാണ് ബാങ്കിലെ സഖാക്കള്‍ക്ക് ശമ്പളം നല്‍കുന്നത്. സഹകരണബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടിയുണ്ടെന്ന ഉറപ്പിലാണ് പലരും പണം നിക്ഷേപിക്കുന്നത്. സഹകരണസംഘങ്ങളില്‍ പിരിഞ്ഞുകിട്ടുന്ന വായ്പാതുകയും നിക്ഷേപവും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഒടുവില്‍ സര്‍ക്കാര്‍ തന്നെ മരവിപ്പിച്ചു. രാഷ്ട്രീയ സമ്മര്‍ദത്തെതുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചത്. ഇനി നിക്ഷേപകരുടെ പണം ജീവനക്കാര്‍ക്ക് മറിക്കാം. ആരും ചോദിക്കില്ല.
ഇടതുപക്ഷസംഘടനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചത്. സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒടുവില്‍ കെ.പി.സി.സി പ്രസിഡന്റ് തന്നെ രംഗത്തെത്തി. രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പുകാരനായ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ തന്റെ വകുപ്പില്‍ മുരളീധരന്റെ ഇടപെടല്‍ അനുവദിക്കില്ലെന്ന നിലപാടിലാണ്. 732013 നമ്പറായി സഹകരണവകുപ്പ് പുറത്തിറക്കിയ ഉത്തരവാണ് സര്‍ക്കാര്‍ തന്നെ മരവിപ്പിച്ചത്.
സഹകരണബാങ്കിലെ പണം വകമാറ്റിയാല്‍ ബാങ്കിലെ ഭരണസമിതിക്കായിരിക്കും ഉത്തരവാദിത്വമെന്ന് മരവിപ്പിച്ച സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടാവാന്‍ സഹകരണ നിയമത്തിലെ 68-ാം വകുപ്പു പ്രകാരം നടപടിയെടുക്കുമെന്നും ചൂണ്ടികാണിച്ചിരുന്നു. ഇതാണ് സഹകരണമേഖലയെ സഖാക്കളെ നോവിച്ചത്.
കേരളത്തിലെ സഹകരണമേഖലയുടെ കുത്തക ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കാണ്. എം.വി. രാഘവന്‍ മന്ത്രിയായിരുന്ന കാലത്ത് സഹകരണമേഖലയില്‍ യു.ഡി.എഫ് പിടിമുറുക്കിയിരുന്നു. എന്നാല്‍ രാഘവന്‍ പോയതോടെ സഹകരണമേഖലയില്‍ നിന്നും യു.ഡി.എഫ് മേധാവിത്വം അപ്രത്യക്ഷമായി.
സഹകരണമേഖലയിലെ നിക്ഷേപത്തിന് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കണമെന്ന് നേരത്തെ കേരളഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാഷ്ട്രീയകാര്‍ക്കും വ്യക്തികള്‍ക്കും പണമുണ്ടാക്കാനുളള സംവിധാനമായി സഹകരണബാങ്കുകളെ മാറ്റരുതെന്നും കേരളഹൈക്കോടതി ഉത്തരവിട്ടിരുന്നു. മറ്റ് ഹൈക്കോടതി ഉത്തരവുകള്‍ പോലെ ഇതിനും വീരചരമമടയാനായിരുന്നു വിധി.
സഹകരണസംഘങ്ങളിലെ ഭരണം ഇടതുപക്ഷത്തിന്റെ കൈയിലായതുകൊണ്ട് ആര്‍ക്കും സംഘങ്ങളെ നിയന്ത്രിക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് യു.ഡി.എഫ് സംവിധാനത്തിന് സഹകരണ സംഘങ്ങളുടെ അപ്രമാദിത്തത്തിന് മുമ്പില്‍ നോക്കിനില്‍ക്കാന്‍ മാത്രമേ കഴിയുകയുളളു. അതുകൊണ്ടുതന്നെ നിക്ഷേപം വഴിയാധാരാമാകാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha