യു.പി യില്‍ പോകുന്നുണ്ടോ ? കൂടേ സ്ത്രീകളുണ്ടോ ? ശ്രദ്ധിക്കണേ…

ഉത്തര്‍പ്രദേശിലെക്കെങ്ങാനും അടുത്തകാലത്ത് യാത്രപോകുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം പ്രത്യേകിച്ച് പെണ്ണുങ്ങളുണ്ടെങ്കില്‍. കാരണം എന്തെങ്കിലും പ്രശനമുണ്ടായാല്‍ ഉത്തര്‍പ്രദേശിലെ പോലീസ് നിങ്ങള്‍ക്കൊപ്പം കാണില്ല.
രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം സ്ത്രീകള്‍ തന്നെയാണെന്നാണ് ഉത്തര്‍പ്രദേശ് പോലീസ് പറയുന്നത്. രാജ്യത്ത് ബലാല്‍സംഗങ്ങള്‍ സ്വാഭാവികമാകാന്‍ കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗവും അശ്ലീലപരസ്യങ്ങളും സ്ത്രീകളെ വഴിതെറ്റക്കുന്നതായും പോലീസ് പറയുന്നു. സ്ത്രീകള്‍ പുരുഷന്‍മാരെ ആകര്‍ഷിക്കുന്ന തരത്തില്‍ വസ്ത്രധാരണം നടത്തുന്നു. ടിവികളില്‍ അശ്ലീലപരസ്യങ്ങള്‍ പെരുകുന്നു.
പോലീസിന്റെ നിരീക്ഷണത്തിനെതിരെ കോണ്‍ഗ്രസുകാര്‍ രംഗത്തുവന്നെങ്കിലും പോലീസ് തന്റെ വാദങ്ങള്‍ ബലപ്പിക്കുകയാണ് ചെയ്യുന്നത്. പോലീസുകാര്‍ പറയുന്നതില്‍ കാര്യമുണ്ടെന്നും പറയുന്ന രാഷ്ട്രീയക്കാരും യു.പിയില്‍ നിരവധിയുണ്ട്.
യു.പിയിലെ സ്ത്രീകള്‍ വഴിപിഴച്ചുപോയെന്നാണ് പോലീസിന്റെ അഭിപ്രായം. അവര്‍ വേഷവിധാനങ്ങളില്‍ ശ്രദ്ധിക്കുന്നില്ല. സ്ത്രീകള്‍ ശ്രദ്ധച്ചാല്‍ പകുതിയിലധികം പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. പ്രത്യേകിച്ച് പുറത്തിറങ്ങുമ്പോള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന നിബന്ധനപോലും യു.പിയിലെ സ്ത്രീകള്‍ അനുസരിക്കിന്നില്ലെന്നാണ് പോലീസ് ഭാഷ്യം.
ഫിറോസാബാദിലെ പോലീസ് ഓഫീസര്‍മാരാണ് വിവാദപ്രസ്താവന നടത്തിയത്. അതേസമയം യു.പിയിലെ ഐ.പി.എസ് ഓഫീസറായ അമിതാദ് ഠാക്കൂര്‍ പോലീസിനെതിരെ രംഗത്തെത്തി. പോലീസുകാര്‍ ഒരിക്കലും ഇത്തരമൊരു പ്രസ്താവന നടത്തരുതായിരുന്നുവെന്നും ഠാക്കൂര്‍ പറഞ്ഞു.
സ്ത്രീകള്‍ പാശ്ചാത്യരെ അനുകരിക്കുന്നത് ശരിയല്ലെന്നും ഫിറോസാബാദിലെ പോലീസുകാര്‍ പറയുന്നു. പാശ്ചാത്യര്‍ക്ക് എന്തുമാകാം. എന്നാല്‍ ഇന്ത്യക്കാര്‍ ആങ്ങനെയല്ല. അവര്‍ക്ക് അവരുടേതായ സംസ്‌കാരവും ചരിത്രവുമുണ്ട്. ടീവികളില്‍ അശ്ലീലപരസ്യങ്ങള്‍ നല്‍കുന്നത് നിയന്ത്രിക്കണമെന്നും ഫിറോസാബാദിലെ സദാചാര പോലീസുകാര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha