റ്റി.പി കേസിലെ പ്രതികള്‍ക്ക് സുഖവാസം ഒരുക്കാനുളള ശ്രമം പൊളിഞ്ഞു

റ്റി.പി.ചന്ദ്രശേഖരനെ 51 തവണ വെട്ടിക്കൊന്ന കേസിലെ പ്രതികളായ കൊടും കുറ്റവാളികള്‍ക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊടിയമര്‍ദ്ദനമേറ്റെന്ന പരാതി വ്യാജമാണെന്ന് തെളിവ്. മനുഷ്യവകാശ കമ്മീഷന്റെ മുഖ്യഅന്വേഷണ ഉദ്യോഗസ്ഥനായ എസ്.ശ്രീജിത്ത് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ശ്രീജിത്ത് ഇടതുപക്ഷ അനുഭാവിയായ ഉദ്യോഗസ്ഥനാണെന്നാണ് വലതുപക്ഷക്കാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ അത് വിശ്വസിക്കാം. റ്റി.പി.കേസിലെ പ്രതികളുടെ അമ്മയും സഹോദരിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. മനുഷ്യവകാശകമ്മീഷന്‍ ഇക്കാര്യം അന്വേഷിക്കുന്നതിന് തൃശൂര്‍ വിയ്യൂര്‍ ജയിലെത്തിയിരുന്നു. വന്‍ മാധ്യമശ്രദ്ധ നേടിയ സന്ദര്‍ശനമായിരുന്നു ഇത്.
ചെറിയതോതില്‍ ബലപ്രയോഗം മാത്രമാണ് നടന്നതെന്നാണ് ഡി.ഐ.ജി.ശ്രീജിത്ത് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അദ്ദേഹം കമ്മീഷനാണ് റിപ്പോര്‍ട്ട് കൈമാറിയത്. എന്നാല്‍ റിപ്പോര്‍ട്ടിന്റെ ഉളളടക്കം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്മീഷനോ അവരുടെ അന്വേഷണ ഉദ്യോഗസഥനോ പുറത്തുവിട്ടില്ല.
അണ്ണന്‍ ഷിജിത്ത്, കെ.ഷിനോജ്, ട്രൗസര്‍ മനോജ്, മുഹമ്മദ് ഷാഫി, കിര്‍മാണി മനോജ്, എം.സി.അനൂപ്, കൊടിസുനി, വി.വി.റഫീക്ക് എന്നിങ്ങനെയുളള ക്രൂരന്‍മാരാണ് മനുഷ്യവകാശകമ്മീഷന് പരാതി നല്‍കിയത്. എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത തരത്തില്‍ തങ്ങളെ മര്‍ദ്ദിച്ചെന്നാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍ സിപിഎം നേതാക്കളായ പ്രതികളെ സല്യൂട്ട് ചെയ്യാത്തത് കാരണമാണ് അവര്‍ തങ്ങള്‍ക്കെതിരെ പരാതി നല്‍കിയതെന്ന് ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ പറയുന്നു. സിപിഎമ്മിന്റെ ഹുങ്കാണ് പ്രതികള്‍ക്കുളളത്. അവര്‍ ആവശ്യപ്പെടുന്നതെന്തും നല്‍കണം. സിഗററ്റും മദ്യവും ഉള്‍പ്പടെ ആവശ്യപ്പെടാറുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ രഹസ്യമായി പറയുന്നത്.
എന്നാല്‍ അത്തരം നീക്കങ്ങള്‍ക്കൊന്നും നില്‍ക്കേണ്ടതില്ലെന്നാണ് ജയില്‍ മേധാവി സെന്‍കുമാറിന്റെ നിര്‍ദേശം. ജയില്‍ അച്ചടക്കത്തിന്റെ കാര്യത്തില്‍ സെന്‍കുമാര്‍ കര്‍ശനമായ നിലപാടാണ് എടുക്കുന്നത്. പ്രത്യേകിച്ച് റ്റി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളോട് യാതൊരു ആനുകൂല്യവും കാണിക്കേണ്ടതില്ലെന്നാണ് സെന്‍കുമാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.മനുഷ്യാവകാശ കമ്മീഷനെ ഉപയോഗിച്ച് റ്റി.പി.കേസിലെ പ്രതികള്‍ക്ക് ജയിലില്‍ സുഖവാസം ഉറപ്പാക്കാനുളള ശ്രമമാണ് ഇതിലുടെ പൊളിഞ്ഞത്.
https://www.facebook.com/Malayalivartha
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha