ക്രിസ്തുമസ് വരുമ്പോള്‍ പക്ഷിപ്പനി വരുന്നതെങ്ങനെ? ലക്ഷക്കണക്കിന് താറാവുകളെ ക്രൂരമായി എന്തിന് കൊന്നെന്ന് മറുപടിയില്ല

കേരളത്തില്‍ ക്രസ്തുമസ്‌കാലം അടുത്തതോടെ പക്ഷിപ്പനി വ്യാപിക്കുന്നത് എങ്ങനെയാണെന്ന് സംശയം. മുമ്പ് ഇതുപോലൊരു ഉത്സവകാലത്താണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പക്ഷിപ്പനി സ്വാഭാവികമായി വന്നതാണോ അതോ ആരെങ്കിലും വരുത്തിയതാണോ എന്നാണ് സംശയം.
ആലപ്പുഴ ജില്ലയിലാണ് പക്ഷിപ്പനി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എവിയന്‍ ഇന്‍ഫ്‌ളുവന്‍സ എന്ന വൈറസാണ് പക്ഷിപ്പനിക്ക് കാരണമായതെന്ന് വിദഗ്ദര്‍ പറയുമ്പോള്‍ അതെങ്ങനെ സംഭവിച്ചു എന്നാണ് സംശയം. കേരളത്തില്‍ കോഴിപ്പനിയുണ്ടാക്കി ചിക്കന്‍ കര്‍ഷകരെ തകര്‍ക്കണമെന്ന ലക്ഷ്യമാണ് പക്ഷിപ്പനിക്ക് പിന്നിലുളളതെന്ന ആരോപണം വ്യാപകമാകുമ്പോള്‍ അതില്‍ എന്താണ് തെറ്റെന്ന് ചോദിക്കുന്നവര്‍ ധാരാളമുണ്ട്.
കേരളത്തില്‍ ചിക്കനെന്ന് കേട്ടാല്‍ പേടിച്ചോടുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു. പക്ഷിപനിയില്ലാത്ത ജില്ലകളില്‍ നിന്നുപോലും ചിക്കന്‍ വാങ്ങി കഴിക്കാന്‍ ആരും ധൈര്യപ്പെടുന്നില്ല. രാഷ്ട്രീയ നേതാക്കള്‍ സമൂഹമധ്യത്തില്‍ ചിക്കന്‍ കഴിച്ച് മാതൃക കാണിച്ചെങ്കിലും സാധാരണക്കാര്‍ ഇപ്പോഴും ചിക്കന്‍ വിശ്വസിച്ച് കഴിക്കുന്നില്ല. ആയിരക്കണക്കിന് താറാവുകളെയാണ് ആലപ്പുഴയില്‍ കൊന്നൊടുക്കുന്നത്. ഇതില്‍ രോഗം ബാധിക്കാത്തവയുമുണ്ട്.
രോഗം ബാധിക്കാത്തവയെ കൊല്ലാന്‍ സര്‍ക്കാര്‍ കണ്ടെത്തുന്ന ന്യായം അവര്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ടെന്നാണ്. എന്നാല്‍ യാതൊരുവിധ വിദഗ്ധപഠനങ്ങളും ഇക്കാര്യത്തില്‍ നടക്കുന്നില്ല. കുട്ടനാട്ടില്‍ താറാവ് രോഗ ഗവേഷണ കേന്ദ്രം തുടങ്ങണമെന്ന ആവശ്യം ജനപ്രതിനിധികള്‍ മുന്നോട്ട് വച്ചപ്പോള്‍ ആക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാമെന്നായിരുന്നു മന്ത്രി കെ.പി.മോഹനന്റെ മറപടി.
താറാവുകളില്‍ വൈറസസ് പടര്‍ന്നത് എങ്ങനെയാണെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല. വൈറസ് പടരാനുളള കാരണം എന്താണെന്നും ആര്‍ക്കും അറിയില്ല. വൈറസ് എങ്ങനെയാണ് പടരുന്നതെന്നും വിദഗ്ദര്‍ക്ക് മിണ്ടാട്ടമില്ല. ഏതായാലും ഇത്തരം കാര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് അവഗാഹം ഇല്ലെന്നുവേണം കരുതാന്‍. താറാവുകളെ കൊന്നതുകൊണ്ടുമാത്രം രോഗം തടയാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. തല്‍ക്കാലം താറാവുകളെ കൊല്ലുന്നു എന്ന് മാത്രമേയുളളു. ഉത്സവകാലമാകുമ്പോള്‍ എങ്ങനെയാണ് പക്ഷിപ്പനി വരുന്നതെന്ന ചോദ്യത്തിന് മറുപടിയില്ല. ഇതിനു പിന്നില്‍ ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. എന്നാല്‍ അതേക്കുറിച്ചൊന്നും സര്‍ക്കാര്‍ മിണ്ടുന്നുപോലും ഇല്ല. ചുരുക്കത്തില്‍ പക്ഷിപ്പനികാരണം ആലപ്പുഴയിലെ കാര്‍ഷികമേഖല പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha