പ്രിയനും ലിസിയും പിരിയുന്നതെന്തിന് ?

ഇരുപത്തിനാലു വര്‍ഷം നീണ്ട ദാമ്പത്യം പിരിയാന്‍ പ്രിയനും ലിസിയും തീരുമാനിച്ചതിന് പിന്നിലെന്താണ്? സാമ്പത്തികം അല്ലാതെന്ത്?
കഴിഞ്ഞ ദിവസമാണ് ലിസിയും പ്രിയനും തമ്മില്‍ പിരിയാനുള്ള ഹര്‍ജി ചെന്നൈ കുടുംബകോടതിയില്‍ ഫയല്‍ ചെയ്തത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് ലിസിയെയും പ്രിയനെയും വേര്‍പിരിച്ചത്. പ്രിയന്റെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് ഇക്കാലമത്രയും ലിസിയായിരുന്നു. ലിസിയും പ്രിയനും വേര്‍പിരിയാന്‍ തീരുമാനിക്കുമ്പോള്‍ പ്രിയന്‍ ഒട്ടും സാമ്പത്തിക സുരക്ഷിതത്വത്തിലല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ലിസിയും പ്രിയനും വിവാഹിതരായത്. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. ഇരുവരും വിദേശത്ത് പഠിക്കുകയാണ്. 1990 ഡിസംബര്‍ 13 നായിരുന്നു വിവാഹം. വിവാഹശേഷം ലിസി ലക്ഷ്മി എന്ന പേര് സ്വീകരിച്ച് ഹിന്ദുമതത്തില്‍ ചേര്‍ന്നു. എണ്‍പതുകളില്‍ പ്രിയന്‍ സിനിമകളിലെ സ്ഥിരനായികയായിരുന്നു ലിസി.
മോഹന്‍ലാലാണ് പ്രിയനെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലേക്ക് കൊണ്ടുവന്നത്. തന്റെ സിനിമാ തിരക്ക് കാരണമാണ് ക്രിക്കറ്റ് ലീഗിന്റെ ചുമതല പ്രിയന്‍ ലിസിയെ ഏല്‍പ്പിച്ചത്. തുടക്കത്തില്‍ പ്രിയന്റെ നിര്‍ദ്ദേശാനുസരണമാണ് ലിസി നീങ്ങിയതെങ്കിലും വൈകാതെ ലിസി അവരുടെ ഇംഗിതപ്രകാരം പെരുമാറുകയായിരുന്നു.
കോടികളാണ് ക്രിക്കറ്റ് ലീഗിലൂടെ ലിസി മറിച്ചത്. പ്രിയന്റെ കൈയില്‍ ഇതു സംബന്ധിച്ച് കണക്കുകള്‍ പോലും ലഭ്യമല്ല. എല്ലാം ലിസിയെ വിശ്വസിച്ചാണ് പ്രിയന്‍ ഏല്‍പ്പിച്ചത്. എന്നാല്‍ ലിസി നീതി പുലര്‍ത്തിയില്ലെന്നാണ് പ്രിയനുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. ഇതിനിടെ പ്രിയനും ലിസിയും തമ്മിലുള്ള വഴക്ക് അവസാനിപ്പിക്കാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടിരുന്നു. മോഹന്‍ലാലിന്റെ ശ്രമഫലമായി കുറച്ചു നാള്‍ അസ്വാരസ്യങ്ങള്‍ക്ക് അവധിയുണ്ടായങ്കിലും വീണ്ടും കുരുക്ക് മുറുകുകയായിരുന്നു.
പണത്തിന്റെ പേരിലുള്ള തര്‍ക്കത്തിന്റെ പേരില്‍ സിനിമാദമ്പതികള്‍ പിരിയുന്നത് ആദ്യത്തെ സംഭവമാണ്. കുടുംബത്തിനുള്ളിലെ വിഷയങ്ങള്‍ ദാമ്പത്യതകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെങ്കിലും ഇത്തരമൊരു സംഭവം ആദ്യമാണ്. പ്രിയനും ലിസിയും വേര്‍പിരിയുന്നതോടെ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഭാവി എന്താകുമെന്നും കണ്ടറിയണം.
പ്രിയന്റെ അച്ഛനും അമ്മയും അടുത്തകാലത്താണ് അന്തരിച്ചത്. കേരള ചലച്ചിത്ര അക്കാദമിയില്‍ നിന്നും അദ്ദേഹം സ്വമേധയാ രാജി വച്ചിരുന്നു. ഇതിനിടയിലാണ് ലിസിയും പ്രിയനെ വിട്ടുപോകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha