പുലി എലിയെ പിടിക്കും; വിജിലന്‍സ് മേധാവിക്കെതിരെ അന്വേഷണത്തിന് സാധ്യത

കെ. എം. മാണിക്കെതിരെ എഫ്.ഐ.ആര്‍ നല്‍കിയ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സെന്റ് എം. പോളിനെതിരെ അന്വേഷണത്തിന് സാധ്യത. രാഹുല്‍ ആര്‍ നായരെ കുരുക്കിയത് വിന്‍സെന്റ് എം. പോളും ഐ.ജി. മനോജ് എബ്രഹാം ചേര്‍ന്നാണ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ആറന്മുള സ്വദേശി പി.പി. ചന്ദ്രശേഖരന്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിന്‍സെന്റ് എം. പോളിനെതിരെ ഗുരുതരമായ ആരോപണങ്ങളുള്ളത്. മനോജ് എബ്രഹാമിനെതിരെയാണ് പരാതിയെങ്കിലും പേരെടുത്ത് പറഞ്ഞ് ആക്ഷേപം ഉന്നയിച്ചിരിക്കുന്നത് വിന്‍സെന്റ് എം. പോളിനെതിരെയാണ്.
വിജിലന്‍സ് ഡയറക്ടര്‍ വിന്‍സെന്റ് പോളും മനോജ് എബ്രഹാമും ചേര്‍ന്നാണ് രാഹുല്‍ ആര്‍. നായരെ കേസില്‍ കുടുക്കിയത്. ഇരുവര്‍ക്കും കണ്ണന്താനം ഗ്രൂപ്പുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം നേരത്തേ ശക്തമാണ്. കണ്ണന്താനം ഗ്രൂപ്പിന്റെ ഉടമകളിലൊരാളുമായി മനോജ് എബ്രഹാം വിനോദയാത്ര നടത്തിയിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ മനോജിനെതിരെ അന്വേഷണം വിന്‍സെന്റ് പോളിനെ ഏല്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കോടിയേരിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉദേ്യാഗസ്ഥനാണ് വിജിലന്‍സ് മേധാവി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായ എസ് കത്തി വിവാദമാണ് വിന്‍സന്റ് എം. പോളിനെ പ്രസിദ്ധനാക്കിയത്. പത്തനംതിട്ട എസ്.പി. ആയിരുന്ന കാലത്ത് വിന്‍സെന്റ് പോളിന് ക്വാറി ഉടമകളുമായി അടുത്ത ബന്ധമുണ്ടെന്നും ചന്ദ്രശേഖരന്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
വിന്‍സെന്റ് എം. പോളിന്റെ ഭാര്യയുടെ ബന്ധുക്കള്‍ക്കും ക്വാറി ഉണ്ടെന്നാണ് ആരോപണം. അതിലൊരാളാണ് രാഹുലിനെതിരെ ആരോപണം ഉന്നയിച്ചതെന്നും ആരോപണമുണ്ട്. കേസ് പഠിച്ചശേഷം സ്‌പെഷ്യല്‍ ജഡ്ജി കെ. ഹരിപാല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഇതിനിടെ കെ.എം. മാണിയ്‌ക്കെതിരായ അന്വേഷണത്തില്‍ സമ്മര്‍ദ്ദമുണ്ടായാല്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുമെന്ന് വിന്‍സെന്റ് എം. പോള്‍ ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
കൊച്ചിയിലെ ഒരു ബാങ്കില്‍ മനോജ് എബ്രഹാമിന് അക്കൗണ്ട് ഉണ്ടായിരുന്നതായും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. സംഭവം വിവാദമാകുമെന്ന് കണ്ട് അക്കൗണ്ട് മരവിപ്പിച്ചതായും ആരോപണത്തില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha