സൂരജിന്റെ വീട്ടില്‍ നിന്നും പിടിച്ചത് ഉന്നത മന്ത്രിക്കെതിരെയുള്ള രേഖകള്‍?

അഴിമതി കേസില്‍ ആരോപണവിധേയനായ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിന്റെ വീട്ടില്‍ നിന്നും മന്ത്രിസഭയിലെ ഉന്നതനെതിരെയുള്ള ചില പ്രധാന രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തതായി സൂചന. പിടിച്ചെടുത്ത രേഖകള്‍ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വിജിലന്‍സ് കൈമാറിയതായി അറിയുന്നു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ ആരോപണ വിധേയനായ ഒരു മന്ത്രിക്കെതിരെയുള്ള രേഖകളാണത്രേ വിജിലന്‍സ് പിടിച്ചെടുത്തത്. അദ്ദേഹത്തിന് ടി.ഒ സൂരജിന്റെ വകുപ്പുമായി യാതൊരു ബന്ധവുമില്ലെങ്കിലും സൂരജിന് മേല്‍ ശക്തമായ നിയന്ത്രണം ഉണ്ട്.
ഉന്നതനായ മന്ത്രി നടത്തിയ അഴിമതിയുടെ അതീവ രഹസ്യമായ രേഖകളാണത്രേ വിജിലന്‍സ് പിടിച്ചെടുത്തത്. സൂരജിന്റെ വീട് അതീവ രഹസ്യമായി റെയ്ഡ് ചെയ്യാനുള്ള തീരുമാനവും മന്ത്രിയെ പിടിക്കാന്‍ വേണ്ടിയായിരുന്നത്രേ. നേരത്തെ സൂരജ് കോഴിക്കോട് കളക്ടറായിരിക്കെ ഉന്നതനായ മന്ത്രിയാണ് അദ്ദേഹത്തെ സംരക്ഷിച്ചിരുന്നത്. മന്ത്രിയും സെക്രട്ടറിയും തമ്മിലുള്ള ഇടപാടുകള്‍ നാട്ടില്‍ പാട്ടാണ്.
മന്ത്രിയുമായി സൂരജിന് വ്യാപാര ബന്ധങ്ങളുണ്ടെന്നും നാട്ടില്‍ ശ്രൂതിയുണ്ട്. പിടിക്കപ്പെട്ടപ്പോള്‍ തനിക്ക് ചില രഹസ്യങ്ങള്‍ പറയാനുണ്ടെന്ന് സൂരജ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ സൂരജിനെ രക്ഷപ്പെടുത്തേണ്ട ചുമതല മന്ത്രിസഭയിലെ ഉന്നതനാണ്. ഇല്ലെങ്കില്‍ അദ്ദേഹം അകത്താവും.
അതിനിടെ മന്ത്രിക്കെതിരെ ലഭിച്ച രേഖകള്‍ വിജിലന്‍സ് ഉമ്മന്‍ചാണ്ടിക്ക് കൈമാറിയതായും പറയപ്പെടുന്നു. രേഖകള്‍ ഉമ്മന്‍ചാണ്ടി മന്ത്രിയെ ബോധ്യപ്പെടുത്തിയത്രേ. ഒരിക്കലും മന്ത്രി തന്നെ കൈവിടാതിരിക്കാനുളള അടവുനയമാണ് ഇതിനു പിന്നിലെന്നും കേള്‍ക്കുന്നു.
മന്ത്രിസഭയിലെ ഉന്നതന്‍ സഹായത്തിനായി ആഭ്യന്തരമന്ത്രിയെ സമീപിച്ചെങ്കിലും തനിക്കൊന്നും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞത്രേ. ഇതൊരുപക്ഷേ ശരിയായിരിക്കാം. കാരണം സൂരജിന്റെ വീട്ടിലെ റെയ്ഡ് താന്‍ അറിഞ്ഞില്ലെന്ന് ആഭ്യന്തരമന്ത്രി ആണയിട്ട് പറഞ്ഞിരുന്നു.
മന്ത്രിസഭയിലെ ഉന്നതന്‍ ഇനി വാലു പൊക്കിയാല്‍ അത് അദ്ദേഹത്തിന്റെ അവസാനത്തിനായിരിക്കും. എങ്കില്‍ ജയില്‍ മാത്രമായിരിക്കും ഉന്നതന് ശരണം.
ഉന്നതന്‍ മുഖ്യമന്ത്രിയെ കണ്ടും ചര്‍ച്ച നടത്തിയിരുന്നു. അപ്പോള്‍ വിജിലന്‍സ് ഭരിക്കുന്നത് രമേശാണെന്നും തനിക്കൊന്നും ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതായി അറിയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha