രമേശ് ചെന്നിത്തലയ്‌ക്കെതിരെ മന്ത്രിമാര്‍; പോര് മൂപ്പിക്കാന്‍ മുഖ്യമന്ത്രി

ആഭ്യന്തര വകുപ്പിനെതിരെ യുഡിഎഫ് സര്‍ക്കാരിലെ ഘടകകക്ഷി മന്ത്രിമാര്‍ രംഗത്ത്. കെഎംമാണി, എം.കെമുനീര്‍, വി.കെ. ഇബ്രാഹിം കുഞ്ഞ്, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, അടൂര്‍ പ്രകാശ്, കെ.പി മോഹനന്‍ എന്നിങ്ങനെ ഏഴു മന്ത്രിമാരുടെ പേരിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുക വഴി ആഭ്യന്തരവകുപ്പ് മന്ത്രിമാരെ പ്രതികൂട്ടിലാക്കിയെന്നാണ് ആരോപണം.
ആഭ്യന്തരമന്ത്രിയാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്ന് ഘടകകക്ഷിമന്ത്രിമാര്‍ പറയുന്നു. കേരള കോണ്‍ഗ്രസും ലീഗും വ്യക്തമായി തന്നെ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു കഴിഞ്ഞതായാണ് സൂചന. അതേസമയം ഇതിനെല്ലാം പിന്നിലുളളത് രമേശ് ചെന്നിത്തലയാണെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു.
കെ.എം.മാണിക്കെതിരെ അതിശക്തമായ നീക്കങ്ങളാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നടത്തുന്നത്. ഗ്രൂപ്പിനു പിന്നില്‍ ഐ ഗ്രൂപ്പും എ ഗ്രൂപ്പുമുണ്ട്. കേരള കോണ്‍ഗ്രസിന്റെ വളര്‍ച്ചയില്‍ അസൂയാലുക്കളായ നേതാക്കളാണ് സംഭവത്തിന് പിന്നിലെന്ന് അറിയുന്നു. ഇത്തരം നേതാക്കള്‍ ഇരു വിഭാഗങ്ങളിലുണ്ട്.
അതേസമയം കെ.എം.മാണിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യം എനിക്കറിയാമായിരുന്നില്ലെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ അത് മന്ത്രിയെന്ന നിലയിലുള്ള പിടിപ്പു കേടാണെന്ന് പറയേണ്ടിവരും. നേരത്തെ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ വിജിലന്‍സിനെ അദ്ദേഹം നന്നായി നിയന്ത്രിച്ചിരുന്നു അന്നുമിന്നും ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഇടതു പക്ഷ സര്‍ക്കാരിന് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാമെങ്കില്‍ യുഡിഎഫിന് അവരെ നിയന്ത്രിക്കാനാവില്ലെന്ന് പറയുന്നത് തമാശയാണെന്നാണ് പറയപ്പെടുന്നത്.
ലീഗിന് എതിരായ നീക്കങ്ങള്‍ ശക്തമാക്കുന്നതിനു വേണ്ടിയാണ് റ്റി.ഒ സൂരജിനെതിരെ കേസെടുത്തതെന്ന ആരോപണവും ശക്തിയായി തന്നെ ഉന്നയിക്കപ്പെടുന്നു. മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിലും രമേശ് ചെന്നിത്തലയാണെന്ന് പറയപ്പെടുന്നു. എന്നാല്‍ തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് രമേശ് ചെന്നിത്തലയുടെ വാദം. പലപ്പോഴും സത്യമെന്താണെന്ന് താന്‍ അറിയുന്നില്ലെന്നും ചെന്നിത്തല പറയുന്നു.
കെഎം മാണിക്കെതിരെ കേസെടുക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് രമേശിന്റെ വാദം. കേസെടുക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് താന്‍ മാണിക്ക് ഉറപ്പു കൊടുത്തിരുന്നതായും രമേശ് പറയുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും രമേശ് പറയുന്നു. ഇതിലെത്ര വാസ്തവമുണ്ടെന്ന് കണ്ടറിയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha