കെഎസ്ആര്‍ടിസി എംഡിക്കെതിരെ ഗുരുതരമായ അഴിമതിയാരോപണവുമായി ജീവനക്കാര്‍, ഋഷിരാജ് സിംഗിനെ എംഡിയാക്കണമെന്ന് ആവശ്യം

പ്രതിദിനം നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസി കോര്‍പ്പറേഷന്‍ മേധാവികള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ജീവനക്കാര്‍ രംഗത്ത്. കേരള അഗ്രോ ഇന്‍ഡ്രസ്ട്രീസ് കോര്‍പ്പറേഷന്‍, കേരള പോള്‍ട്രി ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ ലക്ഷങ്ങളുടെ അഴിമതി നടത്തിയ കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടറേയും ഫിനാന്‍സ് മാനേജരേയും കുറിച്ചാണ് അഴിമതിയാരോപണങ്ങള്‍ ഉയരുന്നത്.
കേരള പോള്‍ട്രി ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ ഫിനാന്‍സ് മാനേജരായിരിക്കെ ബോര്‍ഡ് യോഗത്തിന്റെ മിനിട്‌സ് തിരുത്തി കോടികളുടെ വെട്ടിപ്പ് നടത്തിയെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ ഫിനാന്‍സ് മാനേജരായ ് ആര്‍.സുധാകരനെതിരെയുള്ള ആരോപണം. അഴിമതി ആരോപണത്തെ തുടര്‍ന്ന് അദ്ദേഹത്തെ പോള്‍ട്രി കോര്‍പ്പറേഷന്‍ പുറത്താക്കി.ധനവകുപ്പിലെ അഡീഷണല്‍ സെക്രട്ടറി ഇരിക്കേണ്ട തസ്തികയിലാണ് ആര്‍.സുധാകരനെ ഫിനാന്‍സ് മാനേജരായി നിയമിച്ചത്. സുധാകരന് ബിരുദം പോലുമില്ലെന്നാണ് ആരോപണം. വിജിലന്‍സ് ആന്‍ ആന്റികറപ്ഷന്‍ ബ്യൂറോ സുധാകരനെതിരെ അന്വേഷണം തുടരുകയാണ്.
കേരള ആഗ്രോ ഇന്‍സ്ട്രീസ് കോര്‍പ്പറേഷനിലും കെ.എസ്.ആര്‍.ടി.സിയുടെ ഇപ്പോഴത്തെ എംടി ആന്റിണിചാക്കോയും ഫിനാന്‍സ് ഓഫീസറായ സുധാകരനും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. അഗ്രോ ഇന്റസ്ട്രീസില്‍ ഇരുവരും നടത്തിയ അഴിമതി ഹൈക്കോടതിയുടെ നിശിത വിമര്‍ശനത്തിന് കാരണമായിരുന്നു. wp-c no.29514/15 നമ്പരായി ഹൈക്കോടതിയിലുളള കേസില്‍ സുധാകരനെതിരെ വിധിയുണ്ടാവുകയും ചെയ്തു. കേസ് കോടതിയിലെത്തിയ ദിവസം തന്നെ സുധാകര്‍ ജോലി രാജിവച്ചു. രാജിവച്ച പശ്ചാത്തലത്തില്‍ സുധാകരനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു എന്നാണ് ആരോപണം.
മലയാറ്റൂര്‍ രമകൃഷ്ണന്‍, ഡി.ബാബുപോള്‍, അലക്‌സാണ്ടര്‍ ജേക്കബ്, റ്റി.പി.സെന്‍കുമാര്‍ തുടങ്ങിയവര്‍ ആനവണ്ടി കോര്‍പ്പറേഷനില്‍ എംഡിമാരായിരുന്നു. സെന്‍കുമാര്‍ മൂന്നുവര്‍ഷം മുന്‍പ് ആനവണ്ടി കോര്‍പ്പറേഷന്റെ സിഎംഡി സ്ഥാനം വിടുമ്പോശ് പ്രതിദിനം അഞ്ചുകോടിയായിരുന്നു കെഎസ്ആര്‍ടിസിയുടെ കളക്ഷന്‍. എന്നാല്‍ ഇന്നത്തെ സ്ഥിതി പരിതാപകരമാണ്. ഇന്ധനവില കുറഞ്ഞു. ബസ്ചാര്‍ജ്ജ് വര്‍ധിപ്പിച്ചു. എന്നിട്ടും ആനവണ്ടി പ്രതിസന്ധിയിലാണ്. ഇതെങ്ങനെയെന്നാണ് കേരളം ഒന്നടങ്കം ചോദിക്കുന്നത്.
ഋഷിരാജ് സിംഗിനെ എംഡിയാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഋഷിരാജ് സിംഗ് വന്നാല്‍ ആനവണ്ടി കോര്‍പ്പറേഷന്‍ ലാഭത്തിലാകുമെന്നും ജീവനക്കാര്‍ ഉറച്ചു വിശ്വസിക്കുന്നു. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ വരുന്ന കസേരയില്‍ രാഷ്ട്രീയ സ്വാധീനം മാത്രമുളളവരെ നിയമിച്ചാണ് ആനവണ്ടി കോര്‍പ്പറേഷന്റെ തകര്‍ച്ചയ്ക്ക് കാരണമെന്നും ജീവനക്കാര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha