സുധീരന്‍ രാജിയ്ക്ക് ? ഉമ്മന്‍ ചാണ്ടിയേയും സുധീരനേയും ഒപ്പം നിര്‍ത്താന്‍ ഹൈക്കമാന്‍ഡ്

കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ രാജിക്ക്. രാജി ഭീഷണി കേന്ദ്രത്തെ അറിയിച്ചു എന്നാണ് കേള്‍ക്കുന്നത്. മദ്യനയത്തില്‍ മാറ്റം വരുത്തിയാല്‍ സൂധീരന്‍ രാജിവെക്കുമെന്ന് മലയാളി വാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രാഹുലിന്റെ തിരുവന്തപുരം യാത്രയെ തുടര്‍ന്നാണ് മദ്യനയം സംബന്ധിച്ച് തീരുമാനം ഉണ്ടായത്. മദ്യനയം തിരുത്താനാവില്ലെന്ന് സുധീരനും തിരുത്തണമെന്ന് ഉമ്മന്‍ ചാണ്ടിയും ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടിനും മധ്യേയുള്ള നിലപാടാണ് രാഹുല്‍ എടുത്തത്. രാഹുലിന് സുധീരനെയും ഉമ്മന്‍ ചാണ്ടിയെയും ഒപ്പം നിറുത്തണം. കാരണം രാഹുലിന് ഭരണവും വേണം പാര്‍ട്ടിയും വേണം. അതേസമയം ഉമ്മന്‍ചാണ്ടിക്ക് ഭരണം മതി. സുധീരന് പാര്‍ട്ടിയും. രണ്ടും ചേര്‍ന്ന് കേരള രാഷ്ട്രീയം കലാപകലുക്ഷിതമാവുകയാണ്.
സുധീരന്‍ രാജിവെച്ചാല്‍ കേരള രാഷ്ട്രീയം കലങ്ങി മറിയും. യുഡിഎഫ് ഭരണത്തിന് ഒന്നും സംഭവിക്കുകയില്ലെങ്കിലും സൂധീരനൊപ്പം മതമേലധ്യക്ഷന്‍മാര്‍ നില്‍ക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ജയിക്കാമെന്ന ഉമ്മന്‍ ചാണ്ടിയുടെ മോഹത്തിന് മങ്ങലേറ്റെന്നുമിരിക്കും. നിര്‍ജ്ജീവമായിക്കിടക്കുന്ന ഇടതുപക്ഷം അതുവഴി ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും.
ഏതായാലും സൂധീരന്റെ രാജി ഹൈക്കമാന്‍ഡ് സ്വീകരിക്കില്ല. സുധീരന് എകപക്ഷീയമായി തീരുമാനം എടുക്കാനുമാകില്ല. സുധീരന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെച്ചാല്‍ അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് താഴ്ന്നുന്നു പോകും. കാരണം പാര്‍ലമെന്റെറി ജനാധിപത്യത്തില്‍ സുധീരന് ഇനിയൊരു അങ്കത്തിന് ബാല്യമില്ല. അഥവാ സുധീരന്‍ മത്സരിക്കുകയാണെങ്കില്‍ ഉമ്മന്‍ ചാണ്ടി അദ്ദേഹത്തെ തോല്‍പിക്കും.
സുധീരന്റെ രാജി വെറും നാടകമെന്ന പ്രചരണം ഇതിനകം ശക്തമായിക്കഴിഞ്ഞു. ഉമ്മന്‍ചാണ്ടി പക്ഷമാണ് പ്രചരണം അഴിച്ചുവിടുന്നത്. മദ്യനയം സംബന്ധിച്ച എല്ലാ തീരുമാനങ്ങളും സുധീരന്റെ അറിവോടെയാണ് സ്വീകരിച്ചതെന്നാണ് ഉമ്മന്‍ചാണ്ടിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
എതായാലും വരും ദിവസങ്ങളില്‍ മദ്യം കൊഴുക്കും. സൂധീരന്‍ രാജിവെക്കാതിരുന്നാല്‍ അദ്ദേഹത്തിന്റെ ഇമേജ് തകര്‍ന്നു തരിപ്പണമാകും. ഉമ്മന്‍ ചാണ്ടിക്കുമുന്നില്‍ കീഴടങ്ങി എന്ന ആരോപവും കേള്‍ക്കേണ്ടി വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha