ദീലീപ് ഇനി വിവാഹത്തിനില്ല

താനിനി വിവാഹത്തിനില്ലെന്ന് നടന്‍ ദിലീപ്. മകള്‍ മീനാക്ഷിയുമൊത്ത് ജീവിക്കാനാണ് ഇഷ്ടം. അവളുടെ എല്ലാം ഞാനാണ്. അവളുടെ സന്തോഷമാണ് എന്റെയും സന്തോഷം. ആലുവയിലെ വീട്ടില്‍ അമ്മയ്‌ക്കൊപ്പമാണ് ദിലീപും മകളും കഴിയുന്നത്. കഴിഞ്ഞ ഓണത്തിന് മുമ്പ് മകളുമായി യൂറോപ്പ് മുഴുവന്‍ കറങ്ങിയിരുന്നു. മീനാക്ഷി ചെറിയ രീതിയില്‍ പോലും വിഷമിക്കാതിരിക്കാന്‍ ടീച്ചര്‍മാര്‍ അടിക്കാത്ത സ്‌കൂളിലാണ് ചെറുപ്പത്തിലേ ചേര്‍ത്തത്. ചെറുപ്പത്തില്‍ മകള്‍ കാണിച്ച ഗോഷ്ടികള്‍ സി.ഐ.ഡി മൂസയില്‍ താന്‍ അനുകരിച്ചിരുന്നെന്നും ദിലീപ് പറഞ്ഞു.
താന്‍ വിവാഹിതനാകുമെന്ന് പലരും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പ്രത്യേകിച്ച് എന്റെ സിനിമകള്‍ റിലീസാകുന്ന സമയത്താണ് ഇത്തരം കഥകള്‍ ഉണ്ടാക്കുന്നത്. മലയാളത്തില്‍ മിനിമം ഗ്യാരണ്ടിയുള്ള നടന്‍മാരില്‍ ഒരാളാണ് ഞാന്‍. കുട്ടികള്‍ക്ക് എന്റെ സിനിമകള്‍ ഏറെ ഇഷ്ടമാണ്. അപ്പോള്‍ കുടുംബങ്ങളായാണ് എന്റെ സിനിമ കാണാന്‍ എത്തുന്നത്. ഞാനൊരു ഫാമിലിമാനല്ലെന്ന് വരുത്തി തീര്‍ത്ത് എന്നെയും സിനിമകളെയും തകര്‍ക്കാനാണ് ചിലരുടെ ശ്രമം. എന്നാല്‍ പ്രേക്ഷകരില്‍ വിശ്വാസമുള്ള കാലത്തോളം ഇത്തരക്കാരുടെ തന്ത്രങ്ങള്‍ വിജയിക്കില്ലെന്നും താരം പറഞ്ഞു.
അവതാരവും വില്ലാളി വീരനും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നിര്‍മാതാക്കള്‍ക്ക് നഷ്ടം ഉണ്ടായില്ല. എന്നാല്‍ റിംഗ് മാസ്റ്ററും ശൃഗാരവേലനും നന്നായി ഓടി. ഇരണ്ടു സമയത്തും ചിലര്‍ എനിക്കെതിരെ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. പടം മോശമായാല്‍ വാര്‍ത്തകള്‍ വരുന്നത് മനസിലാക്കാം. എന്നാല്‍ വിജയിക്കുമ്പോഴും വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കുന്നത് എന്നെ മോശപ്പെടുത്താനുള്ള ഉദ്ദേശത്തോടാണെന്നും താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha