മലയാള സിനിമയില്‍ വിവാഹമോചനങ്ങള്‍ കൂടും

മലയാള സിനിമയില്‍ നടിമാരുടെ വിവാഹമോചനങ്ങള്‍ ഇനിയും കൂടും. അടുത്തിടെ വിവാഹബന്ധം വേര്‍പെടുത്തിയ നടിമാര്‍ സ്വന്തം നിലയില്‍ വീണ്ടും കരിയറില്‍ തിളങ്ങുന്നതോടെയാണ് സാധ്യതകള്‍ കൂടുന്നത്. മഞ്ജുവാര്യര്‍ തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. വീട്ടില്‍ മകളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കിയിരുന്ന മഞ്ജു ഇന്ന് മലയാളത്തിലെ ഏറ്റവും മൂല്യമുള്ള താരമാണ്. കോടികളാണ് മാസന്തോറും മഞ്ജു സമ്പാദിക്കുന്നത്. തിരിച്ചുവരവില്‍ അഭിനയം മാത്രമല്ല, സാമൂഹിക മേഖലകളിലും മഞ്ജു ഇടപെട്ടു. അതിലൂടെ പൊതു സമൂഹത്തിന്റെ സ്വീകര്യതയും നേടി. കല്യാണ്‍ ജൂവലേഴ്‌സ് ഉള്‍പ്പെടെ നിരവധി ബ്രാന്റുകളുടെ അംബാസിഡറുമാണ്. മോഹന്‍ലാലിനേക്കാള്‍ കൂടുതല്‍ പരസ്യചിത്രങ്ങള്‍ ചെയ്യുന്നതും മഞ്ജു തന്നെ.
പ്രിയദര്‍ശനുമായി വേര്‍ പിരിഞ്ഞ ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുകയാണ്. തമിഴിലാണ് ലിസിയുടെ രണ്ടാം വരവ്. തങ്കമീനുകള്‍ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് ജേതാവായ രാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 45 വയസ്സുള്ള ഒരു സ്ത്രീയുടെ വേഷമാണ് ലിസിക്ക്. സിനിമയിലേക്കുള്ള തിരിച്ചുവരവിന് മികച്ച വേഷം കാത്തിരിക്കുകയായിരുന്നു ലിസി. പല കഥകളും കേട്ടുവെങ്കിലും ഉചിതമായ കഥ കിട്ടിയപ്പോഴാണ് അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന് ലിസി പറഞ്ഞു. അഭിനയത്തിന് പുറമേ ബിസിനസിലേക്കും ലിസി ഇറങ്ങുന്നുണ്ട്. പ്രിയദര്‍ശന്റെ ചെന്നൈയിലെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോ നോക്കി നടത്തിയിരുന്നത് ലിസിയാണ്. സി.സി.എല്‍ ടീമിന്റെ കാര്യങ്ങളും ലിസി നോക്കിയിരുന്നു. അതിനാല്‍ ബിസിനസ് താരത്തിന് വഴങ്ങുമെന്ന് ഉറപ്പാണ്. മുകേഷിന്റെ ആദ്യഭാര്യ സരിതയും അഭിനയത്തില്‍ സജീവമാണ്. മുകേഷുമായി അകന്ന ശേഷം മക്കളെ പഠിപ്പിച്ചതും മറ്റും അങ്ങനെയാണ്.
വിവാഹം എല്ലാത്തിനുമുള്ള വിലക്കാണെന്നാണ് ചില വനിതകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞാല്‍ സ്ത്രീകള്‍ അഭിനയിക്കാന്‍ പാടില്ല. പുരുഷന്മാര്‍ക്ക് ആവാം. മറ്റ് മേഖലയിലും ജോലി ചെയ്യുന്നതില്‍ പ്രയാസമില്ല. അഭിനയത്തോടാണ് ഭര്‍ത്താക്കന്മാര്‍ക്ക് എതിര്‍പ്പ്. അതിന് കണ്ടെത്തുന്ന കാരണങ്ങളാണ് ബാലിശം. മറ്റൊരു ആണിനൊപ്പം ആടിപ്പാടുന്നത് സഹിക്കില്ല. അപ്പോള്‍ ഭര്‍ത്താവ് മറ്റൊരു പെണ്ണിനൊപ്പം ആടിപ്പാടുന്നത് ഭാര്യയ്ക്ക് കണ്ടു നില്‍ക്കാമോ എന്ന് ചോദിക്കാന്‍ പാടില്ല. തൊണ്ണൂറ്റിയഞ്ച് ശതമാനം ദാമ്പത്യവും പരാജയപ്പെടുന്നത് ഭര്‍ത്താവ് ഭാര്യയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതുകൊണ്ടാണെന്ന് പല നടിമാരും സ്വകാര്യ സംഭാഷണങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
സംയുക്ത വര്‍മ്മ, ജോമോള്‍, ഗോപിക തുടങ്ങി നടിമാര്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ സന്തോഷത്തോടെ കഴിയുന്നു. അഭിരാമി, മീന, അംബിക, കനിഹ, നവ്യാ നായര്‍ തുടങ്ങിവരെപ്പോലുള്ള നടിമാര്‍ ഭര്‍ത്താക്കന്മാരുടെ പൂര്‍ണ പിന്തുണയോടെ വീണ്ടും അഭിനയിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha