മദ്യനയത്തില്‍ ലീഗ് കേരളത്തെ വിഡ്ഢികളാക്കി

കഴിഞ്ഞ ദിവസം നടന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ മദ്യനയം പൊളിച്ചടക്കരുതെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടത് കാര്യമത്ര പ്രസക്തമായി. ലീഗിന്റെ എതിര്‍പ്പ് ചീഫ്‌സെക്രട്ടറി മിനിറ്റ്‌സില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പി.കെ.കുഞ്ഞാലുകുട്ടി ആവശ്യപ്പെട്ടു. മന്ത്രിസഭാ യോഗത്തിന്റെ ബ്രീഫിങ്ങില്‍ മുഖ്യമന്ത്രി സൂചിപ്പിക്കണമെന്നും കഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. രണ്ടും സംഭവിച്ചു. അതോടെ രംഗം ശാന്തമായി. നേരത്തെ യു.ഡി.എഫ് യോഗത്തിന്റെ ബ്രീഫിങ്ങിലും കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്റെ എതിര്‍പ്പ് ഉമ്മന്‍ചാണ്ടി റെക്കോര്‍ഡ് ചെയ്തിരുന്നു. ഫലത്തില്‍ മുസ്ലീംലീഗ് കേരളത്തെ വിഡ്ഡികളാക്കുകയായിരുന്നു. കാരണം ലീഗിന്റെ എതിര്‍പ്പ് കര്‍ശനമായിരുന്നെങ്കില്‍ ഒരു കാരണവശാലും മദ്യനയത്തില്‍ തിരുത്തല്‍ വരുത്താന്‍ കഴിയുമായിരുന്നില്ല.
മന്ത്രിസഭായോഗത്തില്‍ മദ്യനയത്തില്‍ മാറ്റം വരുത്തുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞപ്പോള്‍ തന്നെ മദ്യനയം മാറ്റുന്നില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. ചില ഭേദഗതികള്‍ കൊണ്ടുവരുന്നു. അതുമാത്രമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലികുട്ടിയും നേരത്തെ തന്നെ ഇക്കാര്യം ചര്‍ച്ച ചെയ്തു തീരുമാനിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ചര്‍ച്ചകള്‍ക്കുശേഷം മന്ത്രി കുഞ്ഞാലികുട്ടി ലീഗ് മന്ത്രിമാരെ കണ്ടു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിലപാട് അനുസരിക്കാന്‍ നിര്‍ദേശിച്ചു. ഇതിനിടെ പാണക്കാട്ടേക്കും സന്ദേശം കൈമാറി.
ഏതായാലും ഉമ്മന്‍ചാണ്ടിയുടെ ശ്രമങ്ങള്‍ ഫലം കണ്ടു. മദ്യനയം ഫലപ്രദമായി കൈകാര്യം ചെയ്തതില്‍ ഉമ്മന്‍ചാണ്ടിയെ കുഞ്ഞാലിക്കുട്ടി അഭിനന്ദിക്കുകയും ചെയ്തു. ഇതിനിടെ പൊതുമരാമത്ത് സെക്രട്ടറി റ്റി.ജെ. സൂരജിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു രേഖകളില്‍ ഒരു ലീഗ് ഉന്നതന്റെ വഴിവിട്ട സമ്പാദ്യങ്ങളുടെ വിശദവിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. അത് ലീഗിലെ ആരാണെന്ന് ഉമ്മന്‍ചാണ്ടി പുറത്തുവിട്ടിട്ടില്ല. ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസിനെതിരെയാണ് ആരോപണം വന്നതെങ്കിലും കുടിങ്ങിയത് ലീഗിലെ ഉന്നതരാണെന്നാണ് കേള്‍ക്കുന്നത്. ഇക്കാര്യം ലീഗിലെ ഉന്നതര്‍ ഉമ്മന്‍ചാണ്ടിയില്‍ നിന്നും അറിഞ്ഞു എന്നാണ് കേള്‍ക്കുന്നത് അതുകൊണ്ടുതന്നെ മദ്യനയമല്ല എന്തുതന്നെ സംഭവിച്ചാലും കുഞ്ഞാലിക്കുട്ടി മിണ്ടാനിടയില്ല എന്നാണ് കേള്‍ക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha