സുധീരനെ നീക്കണമെന്ന് എംഎല്‍എമാര്‍ ഹൈക്കമാന്റിനോട്

കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരനെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ 38 എംഎല്‍എമാര്‍ തിങ്കളാഴ്ച ഹൈക്കമാന്റിനെ അറിയിക്കും. മുഖ്യമന്ത്രിയാണ് തീര്‍ത്തും രഹസ്യമായ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. മദ്യനയത്തില്‍ മാറ്റം വരുത്താനുളള സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതിന് ശേഷം സുധീരന്‍ നടത്തിയ പ്രസ്താവനകളാണ് ഉമ്മന്‍ചാണ്ടിയെ പ്രകോപിച്ചിരിക്കുന്നത്.
തന്റെ ഇഷ്ടക്കേട് വകവയ്ക്കാതെ സുധീരനെ പ്രസിഡന്റിയാക്കിയതില്‍ ഉമ്മന്‍ചാണ്ടി നിരാശനായിരുന്നു. എ.കെ.ആന്റണിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു ഇത്. 2001 ലെ തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനുളള ഉമ്മന്‍ചാണ്ടിയുടെ നീക്കത്തില്‍ അന്നേ വൈരാഗ്യമുണ്ടായിരുന്നു. ആന്റണി തക്കസമയം വന്നപ്പോള്‍ സുധീരനെ ഇറക്കി ഉമ്മന്‍ചാണ്ടിയെ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് ആരെക്കാളധികം അറിയുന്നയാളാണ് ഉമ്മന്‍ചാണ്ടി. അതേ നാണയത്തില്‍ അന്റണിയെ തിരിച്ചടിക്കുക എന്ന നയമാണ് ഉമ്മന്‍ചാണ്ടി പിന്തുടരുന്നത്.
എതായാലും അടുത്ത അഞ്ചുകൊല്ലം കേരളം ഭരിക്കാം എന്ന ഉമ്മന്‍ചാണ്ടിയുടെ സ്വപ്നമാണ് പൊലിഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ തന്നെ തനിക്ക് അധികാരത്തിലെത്താന്‍ കഴിയുമോ എന്ന് ഉമ്മന്‍ചാണ്ടിക്ക് സംശയമുണ്ട്. ഒരു ഹിന്ദു നേതാവിനെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് ശ്രമിക്കുന്നത്. ബിജെപി വോട്ടുകള്‍ പ്രതിരോധിക്കുന്നതിന് വേണ്ടിയാണിത്. മാത്രവുമല്ല സുധീരന്റെ ഇമേജും ഉമ്മന്‍ചാണ്ടിയുടെ ജനകീയതയും ചേര്‍ന്ന് കേരളത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രതീക്ഷിക്കുന്നു. ഇതില്‍ മാറ്റം വരുത്താനുളള സാധ്യത കുറവാണ്. വി.എം.സുധീരനും പടക്കളത്തില്‍ നിന്നും പിന്നോട്ടില്ല. മദ്യനയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നയങ്ങള്‍ എതിര്‍ക്കുകയാണ് തന്റെ ഇമേജ് വര്‍ധിപ്പിക്കാന്‍ ഉത്തമമെന്ന് സുധീരന്‍ വിശ്വസിക്കുന്നു. കാരണം ബാര്‍ മുതലാളിമാര്‍ അവിഹിതമായി ഇടപെട്ടതുകൊണ്ടുമാത്രം സംഭവിച്ചതാണ് ഇപ്പോഴത്തെ നയംമാറ്റമെന്ന് ജനങ്ങള്‍ വിസ്വസിക്കുന്നു. ഇക്കാര്യം സുധീരനറിയാം.
ഫലത്തില്‍ ബാറില്‍ തുടങ്ങി ബാറില്‍ അവസാനിക്കുന്നതായിരിക്കും ഉമ്മന്‍ചാണ്ടിയുടെ കരിയര്‍. കെ.എം.മാണിയെ ബാര്‍ക്കോഴയില്‍ കുടുക്കിയത് മദ്യനയത്തില്‍ മാറ്റം വരുത്താനാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. ബാര്‍ക്കോഴയില്‍ ഒരു സീനിയര്‍ മന്ത്രിയെ തളളിയിട്ടശേഷം മദ്യനയത്തില്‍ തിരുത്തല്‍ വരുത്തിയാല്‍ അത് മന്ത്രിയെ രക്ഷിക്കാന്‍ വേണ്ടിയാണെന്നും ജനങ്ങള്‍ കരുതും. ഇതാണ് സംഭവിച്ചത്. ഉമ്മന്‍ചാണ്ടിയുടെ ബുദ്ധിക്ക് മുമ്പില്‍ നമോവാകം ചൊല്ലണ്ട? ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ സുധീരിനില്ല. ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങള്‍ അദ്ദേഹത്തിനു തന്നെ വിനയാകുമെന്ന് സുധീരനറിയാം. ഒടുവില്‍ പന്ത് തന്റെ കോര്‍ട്ടിലെത്തുമെന്നാണ് സുധീരന്റെ വിശ്വാസം. കോണ്‍ഗ്രസ് എംഎല്‍എമാര്‍ സുധീരനെതിരെ തിരിയുമ്പോള്‍ കോടാനു കോടി മലയാളികള്‍ സുധീരനൊപ്പം നില്‍ക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha