അചുതാനന്ദന്റെ ഏനക്കേട് തീര്‍ന്നു; ഇനി പുജപ്പുര ചപ്പാത്തി മകന് കൊടുക്കാം; അരുണ്‍കുമാര്‍ കുടുങ്ങുമെന്ന് സൂചന

കേരളം ഉമ്മന്‍ചാണ്ടിയുടെ പാദപൂജയ്‌ക്കൊരുങ്ങുന്നു. അദ്ദേഹത്തെ അനുകരിക്കാമെങ്കില്‍ വിജയം ഉറപ്പ്. ഇന്ത്യയിലെ ഏറ്റവും വലിയ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടാണ് കേരളത്തിന്റെ സ്വന്തം കുഞ്ഞൂഞ്ഞ് അഥവാ ഉമ്മന്‍ചാണ്ടി. വി.എസ് അച്യുതാനന്ദന് കഴിഞ്ഞ കുറെ ദിവസങ്ങളായി വയറിലുണ്ടായിരുന്ന ഏനക്കേട് ശനിയാഴ്ച മാറികിട്ടി. കുപ്രസിദ്ധനായ മകന് പുജപ്പുര ജയിലേക്കുളള വഴിയൊരുങ്ങി. ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!
എന്തൊരു വാചകമായിരുന്നു. അയില ചുട്ടുതിന്നുന്ന ശരീരമല്ലേ? തയ്യല്‍ മെഷീന്‍ ചവിട്ടി പതം വന്ന കാലുകളല്ല? നീട്ടിയും കുറുക്കിയും വളഞ്ഞും തിരിഞ്ഞും ചുഴറ്റിപ്പിടിക്കുന്ന നാവല്ലേ? മുഖ്യമന്ത്രിയാവാന്‍ ഉടുപ്പും തുന്നി നടന്നവര്‍ മുഖ്യപ്രതിയായി നില്‍ക്കുന്നു എന്നിങ്ങനെ മാണിയെ എടുത്തടുത്തത് നമ്മുടെ ഓര്‍മ്മയില്‍ തന്നെയുണ്ട്. ഇക്കഴിഞ്ഞ ദിവസം ഞങ്ങള്‍ എഴുതിയത് ആവര്‍ത്തിക്കുന്നു. പണ്ട് ദൈവം പിന്നെ പിന്നെ. ഇപ്പോള്‍ ഉടനെ ഉടനെ.
അച്യുതാനന്ദന്‍ ഇപ്പോള്‍ ആലോചിക്കുകയാവും ഇങ്ങനെയൊരു മകന് ജന്മമേകാന്‍ ഏതു നേരത്ത് തോന്നിയെന്ന്. ഇമേജില്‍ മാത്രം ശ്രദ്ധയൂന്നുന്നവര്‍ക്ക് അച്യുതാനന്ദ ചരിതം ഒരു പാഠമാണ്. ആദ്യം വീട് നന്നാക്കണം. പിന്നെ നാട് നന്നാക്കണം. അടുത്തത് സുധീരനാണ്. സൂക്ഷിക്കുന്നത് നന്നായിരിക്കും. ഉമ്മന്‍ചാണ്ടി ആള് നേരും നെറിയുമുളളവനാണ്. പോരാത്തതിന് നോമ്പുകാലവും. അനിഴം നക്ഷത്രജാതനുമാണ്. കൂടെ നില്‍ക്കുന്നവന് കരളും കൊടുക്കും. ഇല്ലെങ്കില്‍ കാലുമടക്കി ചവിട്ടും. അച്യൂതാനന്ദന് ഇതെന്തിന്റെ കേടായിരുന്നു.
പത്തുകൊല്ലം മുമ്പ് നടന്ന ഒരു അഴിമതിയാണ് അരുണ്‍കുമാറിന്റെ കാലുവാരിയത്. കയര്‍ഫെഡ് മാനേജിംഗ് ഡയറക്ടറായിരിക്കെയാണ് സംഭവം. ചേര്‍ത്തലയില്‍ ഫെയര്‍ ഹൗസ് സന്ദര്‍ശിച്ചപ്പോള്‍ ചില്ലറ വെട്ടി. അരുണ്‍ ആള്‍ അച്ഛനെപോലെയല്ല. ആദര്‍ശവും പറഞ്ഞിരുന്നാല്‍ വയറുവീര്‍ക്കില്ലെന്നറിയാം.
ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്ന സമയത്ത് എല്ലാം ഒതുക്കികൊടുത്തതാണ്. അന്നൊരു വാക്കുണ്ടായിരുന്നു. മേലില്‍ ഒരക്ഷരം മിണ്ടരുത്. ചുമ്മാതിരിക്കണ്ടേ. അല്ലെങ്കില്‍ പിണറായിയെ കണ്ട് പഠിക്കണ്ടേ? രണ്ടും ചെയ്തില്ല. ഉമ്മന്‍ചാണ്ടി കൂടം കൊണ്ടടിച്ചു തലയില്‍ ഒരെണ്ണം. അരുണിന്റെ പണി കഴിഞ്ഞു. ഏതോ ഒരു മോഹന്‍ദാസാണ് അരുണിനെതിരെ പാരാതി നല്‍കിയത്. ഊരും പേരുമൊന്നുമില്ല. ഉമ്മന്‍ചാണ്ടിയുടെ കളിയെന്ന് അച്യൂതാനന്ദന്‍ മനസിലാക്കേണ്ടായിരുന്നോ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha