വീട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുണ്ടോ? എച്ച്ഐവി ഇല്ലെന്ന് ഉറപ്പാക്കണേ...

നിങ്ങളുടെ വീട്ടില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ജോലിക്കെത്തുന്നുണ്ടോ? എങ്കില്‍ അവര്‍ എച്ച്.ഐ.വി ബാധിതരല്ലെന്ന് ഉറപ്പുവരുത്തുക. അന്യസംസ്ഥാന തൊഴിലാളികളില്‍ ഒരു നല്ലശതമാനം എച്ച്.ഐ.വി ബാധിതരാണെന്ന് കണ്ടെത്തിയിരിക്കുന്നത് സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയാണ്. ഇക്കൊല്ലം ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍വരെ നടത്തിയ പരിശോധനയില്‍ 12,752 അന്യസംസ്ഥാന തൊഴിലാളികളില്‍ 18 പേരുടെ രക്തസാമ്പിളുകള്‍ എച്ച്.ഐ.വിയാണെന്ന് തെളിഞ്ഞു.
നാലുവര്‍ഷത്തിനുമുമ്പ് എച്ച്.ഐ.വി ബാധിതരായ അന്യസംസ്ഥാനക്കാരുടെ എണ്ണം 41 ആയിരുന്നു. ആ സ്ഥാനത്താണ് കഴിഞ്ഞ ആറുമാസത്തിനിടെ 18 പേരെ എച്ച്.ഐ.വി ബാധിതരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇത് ഞെട്ടിക്കുന്ന കണക്കാണ്. ഇതുകൂടാതെ പരിശോധനയ്ക്ക് വിധേയരാക്കിയ 500ലേറെ പേര്‍ക്ക് മറ്റ് ലൈംഗിക രോഗങ്ങള്‍ ഉണ്ടെന്നും കണ്ടെത്തി. ഫംഗല്‍ രോഗമാണ് കൂടുതല്‍ പേരിലും കാണുന്നത്. സംസ്ഥാനത്ത് 30 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് തൊഴില്‍വകുപ്പിന്റെ കണക്ക്. രോഗം പുറത്തറിയാതിരിക്കാന്‍ ഇവര്‍ പണിസ്ഥലങ്ങള്‍ മാറിക്കൊണ്ടിരിക്കും. ചികിത്സ തേടാത്തതു കാരണം രോഗം കൂടുതല്‍ പേരിലേക്ക് പടരുന്നു.
സംസ്ഥാന ജനസംഖ്യയുടെ പത്തു ശതമാനം ഇതര സംസ്ഥാനക്കാരായ തൊഴിലാളികളാണ്. എച്ച്.ഐ.വി ബാധിതരായ അന്യസംസ്ഥാനക്കാരെ കണ്ടെത്താന്‍ സൊസൈറ്റി നടത്തിയത് കഠിനമായ പ്രയത്‌നമാണ്. എറണാകുളത്താണ് ഏറ്റവുമധികം അന്യസംസ്ഥാനതൊഴിലാളികള്‍ പണിയെടുക്കുന്നത്. കാലവര്‍ഷത്തിന് മുമ്പ് രോഗം കണ്ടെത്തിയ 41 പേരില്‍ രണ്ടുപേര്‍മാത്രമാണ് കേരളത്തില്‍ ചികിത്സ തേടിയത്. ബാക്കിയുളളവരുടെ കാര്യം ആര്‍ക്കുമറിയില്ല.
അന്യസംസ്ഥാനക്കാര്‍ കേരളത്തില്‍ നിന്ന് വിവാഹവും കഴിക്കുന്നുണ്ട്. ഇത്തരം ബന്ധങ്ങളിലൂടെ കുട്ടികളും ഉണ്ടാകുന്നുണ്ട്. ഭാര്യക്കും കുട്ടികള്‍ക്കും എയ്ഡ്‌സ് ഉണ്ടോ എന്ന് പരിശോധിക്കുന്ന പതിവുമില്ല. ഏതായാലും ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. അന്യസംസ്ഥാനക്കാര്‍ കേരളത്തെ പറുദീസയാക്കുമ്പോള്‍ കേരളം രോഗങ്ങളുടെ പറുദീസയാകുമോ എന്ന് കണ്ടറിയണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha