ക്രിസ്തുമസിന് മാംസം വാങ്ങുമ്പോള്‍ ശ്രദ്ധിക്കണേ…

ക്രിസ്തുമസിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മാംസാഹാരം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. മാംസം വാങ്ങുന്നത് സര്‍ക്കാര്‍ അംഗീകൃത കശാപ്പുശാലകളില്‍ നിന്ന് തന്നെയായിരിക്കണം. കേരളത്തിലെ വിവിധ നഗരങ്ങളില്‍ കര്‍ശനമായ പരിശോധനകള്‍ നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അത് എത്രത്തോളം ശരിയാകുമെന്ന് കണ്ടറിയണം. അനധികൃത കശാപ്പുശാലകള്‍ കേരളത്തില്‍ പെരുകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പഴകിയ ഇറച്ചിയാണ് വിശേഷാവസരങ്ങളില്‍ വിതരണം ചെയ്യാറുളളത്. ചത്തമാടുകളെ വെട്ടുന്ന കശാപ്പുശാലകളും നിരവധിയുണ്ട്.
ജില്ലയ്ക്ക് പുറത്തു നിന്നും ചത്തമാടുകളെ നഗരങ്ങളില്‍ എത്തിക്കുന്നതിന് ഇടനിലക്കാരും സജീവമാണ്. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഇവയെ വെട്ടുന്നത്. പഴകിയ ഇറച്ചി പിടികൂടുന്ന സംഭവങ്ങള്‍ കുറവാണെങ്കിലും പഴകിയ ഇറച്ചിയുടെ വില്പന കേരളത്തില്‍ സുലഭമാണ്. ശാസ്ത്രീയമാലിന്യസംവിധനങ്ങള്‍ കശാപ്പുകേന്ദ്രങ്ങളില്‍ ലഭ്യമല്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഇക്കാര്യത്തില്‍ നടപടി എടുക്കേണ്ടതെങ്കിലും പലപ്പോഴും ഫലപ്രദമായ ഇടപെടല്‍ അവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.
ലക്ഷങ്ങളാണ് ആരോഗ്യനഗരസഭാവിഭാഗങ്ങള്‍ക്ക് ക്രിസ്തുമസ്‌കാലത്ത് കോഴയായി മറിയുന്നത്. കോഴവാങ്ങിയ ഉദ്യോഗസ്ഥര്‍ വീട്ടിലിരിക്കുമ്പോള്‍ ഭക്ഷ്യവിഷബാധപോലുളള ദുരന്തങ്ങള്‍ സംഭവിക്കുന്നു. അറവു ശാലയിലെത്തിക്കുന്ന മാടുകള്‍ക്ക് രോഗമുണ്ടോ എന്ന് പരിശോധിക്കാന്‍ പോലുമുളള സംവിധാനം കേരളത്തിലില്ല. ഭക്ഷ്യസുരക്ഷാ ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനം സജീവമാല്ലാത്തതു കാരണം അവിടെയും നടപടിയില്ല. ഫലം, നമ്മള്‍ ശ്രദ്ധിക്കുക മാത്രം തന്നെ. ഇല്ലെങ്കില്‍ പണമുണ്ടാക്കാനുളള വ്യാമോഹത്തില്‍ ഹോമിക്കപ്പെടുന്നത് നമ്മുടെ ജീവിതമായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha