ലോകത്ത് ഇങ്ങനെയൊരു പരീക്ഷണമുണ്ടോ? സെറ്റ്‌പോലെ…

ജാതി പറയുകയാണെന്ന് കരുതരുത്. പരസ്യമായി ജാതി ചോദിക്കാനും പറയാനും പാടില്ലാത്ത ദേശമാണ് കേരളം. എന്നാല്‍ തിരുവനന്തപുരം സ്വദേശിനിയായ ഒരു വിദ്യാര്‍ത്ഥിനിയുടെ കഥ അറിഞ്ഞാല്‍ നമ്മള്‍ ജാതി പറഞ്ഞുപോകും. 2014 ഫെബ്രുവരി 2 ന് നടന്ന ഹയര്‍സെക്കന്ററി അധ്യാപക യോഗ്യത പരീക്ഷയായ സെറ്റ് എഴുതിയ വിദ്യാര്‍ത്ഥിനിക്കാണ് ജാതിയുടെ പേരില്‍ പീഡനം അനുഭവിക്കേണ്ടിവന്നത്. പാലക്കാട് സെന്ററിലാണ് പരീക്ഷ എഴുതിയത്. ഒന്നാം പേപ്പറിന് 120 ല്ഡ 57 മാര്‍ക്കും രണ്ടാം പേപ്പറിന് 120 ല്‍ 62 മാര്‍ക്കും കിട്ടി. മൊത്തംമാര്‍ക്ക് 240 ല്‍ 119. ജനറല്‍ വിഭാഗത്തിലുളള വിദ്യാര്‍ത്ഥികളുടെ കട്ടോഫ് മാര്‍ക്ക് 120 ആയിരുന്നു. അതായത് ജയിക്കാന്‍ ഒരു മാര്‍ക്കിന്റെ കുറവ്.
വിദ്യാര്‍ത്ഥിനിക്ക് 32 വയസായി. പി.എസ്.സി പരീക്ഷ എഴുതാനുളള അവസാന അവസരമാണ് ആ മാര്‍ക്കിന്റെ കുറവിലൂടെ നഷ്ടമായത്. പരീക്ഷാര്‍ത്ഥിക്ക് ഇതുവരെ സ്ഥിരം ജോലി ലഭിച്ചിട്ടില്ല. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഒഴിവുകള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആകാശം നോക്കിയിരിക്കാന്‍ മാത്രമാണ് പരീക്ഷാര്‍ത്ഥിക്ക് യോഗം. ഇതിനിടയിലാണ് കുടംബത്തിലെ പ്രാരാബ്ദങ്ങള്‍. പ്രായമായ മാതാപിതാക്കളെ നോക്കണം. മുന്നാക്കജാതിയില്‍ ജനിച്ചതാണോ തനിക്ക് സംഭവിച്ച അബദ്ധമെന്നു അവര്‍ ചോദിക്കുമ്പോള്‍ മറുപടി നല്‍കാനാവാതെ നമ്മള്‍ വിഷമിക്കും.
സെറ്റ് പരീക്ഷ പാസായാല്‍ തന്നെ ഹയര്‍സെക്കന്ററി അധ്യാപികയാവാന്‍ പി.എസ്.സി നടത്തുന്ന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് വാങ്ങണം. ജനറല്‍ വിഭാഗത്തിലായതിനാല്‍ ജോലികിട്ടണമെങ്കില്‍ മുന്തിയ റാങ്ക് തന്നെ കിട്ടണം. പി.എസ്.സി പരീക്ഷയ്ക്ക് പോലും ജാതി തിരിച്ചുളള കട്ടോഫ് മാര്‍ക്ക് നിലവിലില്ല. പി.എസ്.സി ജനറല്‍ ലിസ്റ്റില്‍ ഉള്‍പ്പെടണമെങ്കില്‍ പി.എസ്.സി പറയുന്നു. മിനിമം കട്ടോഫ് നേടിയിരിക്കണം. കേരളത്തിലെന്നല്ല ലോകത്തൊരിടത്തും ഇത്തരമൊരു സെലക്ഷന്‍ രീതി നിലവിലില്ലെന്നാണ് പരീക്ഷാര്‍ത്ഥികള്‍ പറയുന്നത്. ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും നല്‍കുന്ന സമത്വമാണ് ഇതിലൂടെ ഇല്ലാതാകുന്നതെന്നും പരീക്ഷാര്‍ത്ഥികള്‍ പറയുന്നു.
റാങ്കുലിസ്റ്റില്‍ പേരുവരുന്നവരെ ജാതിതിരിച്ച് പല തട്ടുകളിലായി വ്യത്യസ്ത കട്ട്ഓഫ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത്. മനുഷ്യവകാശലംഘനമാണോ? ലംഘനമാണെന്നതല്ലേ ശരി. ഇതിനെതിരെ കോടതിയില്‍ പോയ എന്‍.എസ്.എസിന് തോല്‍ക്കാനായിരുന്നു യോഗം!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha