വോള്‍വയോ? ലോഫ്‌ളോറുണ്ട് വേണമെങ്കില്‍ കയറിക്കോ!

ആനവണ്ടി കോര്‍പ്പറേഷന്‍ പൂട്ടലിന്റെ വക്കിലെത്തിയിട്ടും ജീവനക്കാര്‍ പഠിക്കുന്നില്ല എന്നതിന് പുതിയൊരുദാഹരണം കൂടി. ഇത് വൃശ്ചികമാസമാണ്. ശബരിമലയില്‍ മണ്ഡലകാലം. കേരളത്തിനകത്തും പുറത്തു നിന്നും ലക്ഷങ്ങളാണ് ശബരിലമയിലെത്തുന്നത്. തീര്‍ത്ഥാടകര്‍ക്ക് ശബരിമല യാത്രയ്ക്ക് നിലവാരമുളള ബസ് നല്‍കിയാല്‍ അവര്‍ അതില്‍ സഞ്ചരിക്കും. ഇനി രണ്ട് അയ്യപ്പഭക്തന്‍ അനുഭവിച്ചദുരിതം കേള്‍ക്കുക.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഡിസംബര്‍ 22ന് രാവിലെ ഏഴരയ്ക്ക് ശബരിമലയിലേക്ക് ഒരു എ.സി.ലോഫ്‌ളോര്‍ ബസ് ഉണ്ടെന്നറിഞ്ഞ് തീര്‍ത്ഥാടകനായ രണ്ടുപേര്‍ തമ്പാനൂര്‍ ബസ് ടെര്‍മിനിലെത്തി. ഇന്‍ഫര്‍മേഷന്‍ സെന്ററിന് മുന്നില്‍ നിന്ന ജീവനക്കാരോട് അന്വേഷിച്ചപ്പോള്‍ എ.സി.ലോഫ്‌ളോര്‍ ഓപ്പറേറ്റ് ചെയ്യാന്‍ സാധ്യതിയല്ലെന്ന് പറഞ്ഞു. അളില്ലത്രേ. അതേസമയം പമ്പയ്ക്ക് ഒരു സൂപ്പര്‍ ഫാസ്റ്റ് ബസ് ടെര്‍മിനില്‍ കിടക്കുകയായിരുന്നു. തീര്‍ത്ഥാടകര്‍ കാത്തുനിന്നു. ഒടുവില്‍ എ.സി. ലോഫ്‌ളോര്‍ എത്തി. പമ്പ ബോര്‍ഡുമുണ്ട്. ബസില്‍ കയറിയിരുന്നപ്പോള്‍ കണ്ടകടര്‍ പറഞ്ഞു. ബസ് പമ്പയ്ക്ക് പോകുന്നില്ല ചെങ്ങന്നൂര്‍ക്കാണ് പോകുന്നത്. അടൂരില്‍ ഇറക്കാം. ഒടുവില്‍ തീര്‍ത്ഥാടകര്‍ അടൂരില്‍ ഇറങ്ങി. ഇതേസമയം രണ്ട് ഓര്‍ഡിനറി ബസുകള്‍ കൂടി ഓപ്പറേറ്റ് ചെയ്തു. ഓര്‍ഡിനറിയും ലോഫ്‌ളോറും തമ്മില്‍ വലിയ ചാര്‍ജ്ജ് വ്യതാസമൊന്നുമില്ല.
പമ്പയില്‍ നിന്നും തിരുവനന്തപുരത്തേക്ക് തീര്‍ത്ഥാടകര്‍ രണ്ട് ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്തിരുന്നു. രണ്ട് ടിക്കറ്റിന് 692 രൂപ. എ.സി.വേള്‍വോ സര്‍വീസ് എന്ന ഓണ്‍ലൈനില്‍ കണ്ടിട്ടാണ് ബുക്ക് ചെയ്തത്. അതിന്റെ ബോര്‍ഡ് എറണാകുളം എന്നായിരുന്നു. വിവരം അന്വേഷിച്ചപ്പോള്‍ തിരുവനന്തപുരത്തേക്ക് പോകുന്നത് എ.സി.ലോഫ്‌ളറാണെന്ന് മറുപടി കിട്ടി. എ.സി.ലോഫ്‌ളോറിന് പമ്പയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് ഒരാള്‍ക്ക് 311 രൂപ നല്‍കിയാല്‍ മതി. അങ്ങനെ ഓണ്‍ലൈനില്‍ റിസര്‍വ് ചെയ്ത യാത്രകാര്‍ക്ക് നഷ്ടം 70 രൂപ.
തിരുവായ്ക്ക് എതിര്‍വായില്ല. അതിനാല്‍ തീര്‍ത്ഥാടകര്‍ കലഹിച്ചില്ല. എഴുപതുരൂപ ആനവണ്ടി കോര്‍പ്പറേഷന് ദാനം കൊടുത്തതാണെന്ന് കരുതി സമാധനത്തോടെയിരുന്നു. എ.സി.ലോഫ്‌ളോര്‍ ബസില്‍ ഒരുമണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യാനാവില്ല. നടുവൊടിയും. എന്നാല്‍ ഇതൊന്നും കോര്‍പ്പറേഷന് അറിയേണ്ട കാര്യമില്ല. യഥാര്‍ഥത്തില്‍ മിസ്മാനേജ്‌മെന്ററ് കാരണമാണ് കോര്‍പ്പറേഷന്‍ ഇന്നത്തെ അവസ്ഥയിലെത്തിയത്. എന്നാല്‍ യാഥാര്‍ത്യം ആര്‍ക്കും ആര്‍ക്കും അറിയേണ്ടതില്ലല്ലോ? ഒരേ സമയം എന്തിന് എ.സിയും ഓര്‍ഡിനറിയും ഓപ്പറേറ്റ് ചെയ്യുന്നു? വോള്‍വോ എന്നു പറഞ്ഞശേഷം ബസ് മാറ്റുന്നത് തെറ്റല്ലേ? ചുമ്മാതാണല്ലോ കോര്‍പ്പറേഷന്‍ പൂട്ടാന്‍ പോകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha