വണ്ടിയോടിക്കുന്നവര്‍ ശ്രദ്ധിക്കുക; ഓഡിയും ബി.എം.ഡബ്‌ള്യൂവും പിന്നാലെ വരും…

കേരളത്തില്‍ വാഹനം ഓടിക്കുന്നവരുടെ അടിയന്തര ശ്രദ്ധയ്ക്ക്. വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുക. ചിലപ്പോള്‍ നിങ്ങള്‍ക്ക് പിന്നില്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ പ്രൈവറ്റ് സെക്രട്ടറി സണ്ണിയുടെ മകന്റെ ആഡംബരകാര്‍ വരുന്നുണ്ടാകും. ഓഡി , ബി.എം.ഡബ്‌ള്യൂ തുടങ്ങിയ വാഹനങ്ങളാണ് ബില്‍ജിന്നിന് സ്വന്തമായിട്ടുളളത്. ഇത്തരം വാഹനങ്ങള്‍ പിന്നില്‍ കാണുന്നുണ്ടെങ്കില്‍ ഒതുക്കിനിര്‍ത്തി അദ്ദേഹത്തെ മുന്നോട്ട് പോകാന്‍ അനുവദിക്കുക. മദ്യപിച്ച് വിമാനം ഓടിച്ച എട്ടുപേരെ പിരിച്ചുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടും മദ്യപിച്ച് വാഹനം ഓടിക്കുന്നു എന്ന് നാട്ടുകാര്‍ ആരോപിച്ച ബില്‍ജിന്നിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ കേരളപോലീസിനും സംസ്ഥാനഭരണകൂടത്തിനും ധൈര്യമില്ല.
ഗതാഗതമന്ത്രി തിരുവഞ്ചൂര്‍, പി.സി.ജോര്‍ജിനെ പരസ്യമായി വിമര്‍ശിക്കുമെങ്കിലും അദ്ദേഹത്തെ തൊടാന്‍ ധൈര്യമില്ലെന്നാണ് സെക്രട്ടറിയേറ്റിലെ ഇടനാഴികള്‍ പറയുന്നത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് വഴുതയ്ക്കാട് ഒരു കുടുംബത്തെ കൈകാര്യം ചെയ്ത കേസിലും ചീഫ്‌വിപ്പിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്റെ മകന്‍ പിടിയിലായിരുന്നു. എന്നാല്‍ അന്ന് അദ്ദേഹത്തിന് ഒന്നും സംഭവിച്ചിരുന്നില്ല. വാഹനത്തില്‍ നിന്നും മദ്യകുപ്പികളും പിടികൂടി. കഴിഞ്ഞ ദിവസം ശാസ്താമംഗലത്ത് നടന്ന അപകടത്തിലും പയ്യന്‍ മദ്യപിച്ചിരുന്നായി നാട്ടുകാര്‍ ആരോപിക്കുന്നു. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നാണ് ചട്ടം.
പയ്യന്‍ ക്രിസ്തുമസ് ദിവസം ചില ചങ്ങാതിമാര്‍ക്കൊപ്പം കറങ്ങാന്‍ പോയെന്നാണ് വിവരം. പയ്യന്‍മാര്‍ കറങ്ങുമ്പോള്‍ സംഭവിക്കുന്നതുമാത്രമാണ് ഇവിടെയും നടന്നത്. അതുകൊണ്ടുതന്നെ വാഹനം ഓടിക്കുമ്പോള്‍ നമുക്ക് ശ്രദ്ധിക്കാം. കാരണം പി.സി.ജോര്‍ജിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ മകനെ പിടിച്ചാല്‍ അയാള്‍ക്ക് വളരെവേഗം പുറത്തിറങ്ങാം. എന്നാല്‍ പാവപ്പെട്ടവരെ പിടിച്ചാല്‍ രക്ഷിക്കാന്‍ ആരും കാണില്ല. ഇനി വാഹനം ഓടിച്ച് പരിക്കേറ്റാല്‍ നമ്മളും കാണും, നമ്മുടെ കുടുംബവും കാണും.
https://www.facebook.com/Malayalivartha