സുധീരന്‍ വക ഉമ്മന്‍ചാണ്ടിക്കും രമേശിനും എട്ടിന്റെ പണി

എല്ലാവരെയും വെട്ടി കസേര ഉറപ്പിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയ്ക്കും സുധീരന്റെ വക എട്ടിന്റെ പണി. അടുത്ത മൂന്ന് വര്‍ഷത്തേക്ക് കെ.പി.സി.സി പ്രസിഡന്റിന്റെ കസേരയില്‍ നിന്ന് സുധീരനെ നീക്കില്ലെന്ന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കി. ഉറപ്പിന് പിന്നില്‍ സുധീരന്‍ കളിച്ച കളിയാണ് ഐ, എ ഗ്രൂപ്പുകളെ വെട്ടിലാക്കിയത്. സുധീരന്‍ കെ.പി.സി.സി പ്രസിഡന്റ് ആയ ശേഷം ഒരു കോടിയിലധികം രൂപയാണ് ഹൈക്കമാന്‍ഡിന് സംഭാവന നല്‍കിയത്. കുറേ വര്‍ഷങ്ങളായി കെ.പി.സി.സി പ്രസിഡന്റുമാരായിരുന്നവര്‍ ഹൈക്കമാന്‍ഡില്‍ നിന്ന് പണം വാങ്ങുന്നതല്ലാതെ അങ്ങോട്ടേക്ക് ഒന്നും നല്‍കില്ലായിരുന്നു.
സുധീരന്‍ പണം നല്‍കിയതോടെ സോണിയ അടക്കം എല്ലാവര്‍ക്കും സന്തോഷമായി. ഒന്നാമതെ കേന്ദ്രത്തിലടക്കം അധികാരം പോയി ഇരിക്കുന്ന സമയമാണ്. ഫണ്ടൊന്നും കാര്യമായി പിരിക്കാനൊക്കില്ല. ആ സമയത്ത് സുധീരന്‍ നല്‍കിയ ഒരു കോടിയും ഇനിയും നല്‍കാമെന്ന് പറഞ്ഞ തുകയും വലിയ കാര്യമാണ്. തന്നെ മൂന്ന് വര്‍ഷത്തേക്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കരുതെന്നും സുധീരന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിനെ വീഴ്ത്തില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താതെ തുടരാന്‍ അനുവദിക്കാമെന്ന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കി.
ഇതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഐ, എ ഗ്രൂപ്പുകള്‍. ഹൈക്കമാന്‍ഡില്‍ നിന്ന് വാങ്ങുന്ന ഫണ്ടിന്റെ പകുതിയോളം നേതാക്കള്‍ പങ്കിട്ടെടുക്കുകയായിരുന്നു കേരളത്തിലെ പതിവ്. സുധീരന്‍ അതിന് കടകവിരുദ്ധമായി പ്രവര്‍ത്തിച്ചതോടെ പാര്‍ട്ടി നേതൃത്വത്തിന് അദ്ദേഹത്തില്‍ വിശ്വാസം കൂടി. എന്നാല്‍ പ്രസിഡന്റും സര്‍ക്കാറും രണ്ട് തട്ടിലായത് ഒഴിവാക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha