എ.കെ. ആന്റണി കേരളത്തിലേക്ക്?

ഉമ്മന്‍ചാണ്ടിയും സുധീരനും തമ്മിലുളള ആശയഭിന്നത പരിഹരിക്കാനാവാതെ നീളുമ്പോള്‍ എ.കെ.ആന്റണിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഹൈക്കമാന്റ് ആലോചിക്കുന്നതായി സൂചന. ഡല്‍ഹിയില്‍ വേണ്ടത്ര ജോലിയൊന്നുമില്ലാതെ കഴിയുന്ന ആന്റിണിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ രണ്ട് ലക്ഷ്യങ്ങളാണ് ഹൈക്കമാന്റ് ഉന്നം വയ്ക്കുന്നത്.
കേരളത്തിലെ പ്രശ്‌നങ്ങള്‍ക്ക് തത്കാലം ശാന്തി കാണാം. മദ്യനയം തുടങ്ങിയ വിഷയങ്ങളില്‍ ഇമേജ് ഇല്ലാതായ ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്താം. നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം ബാക്കിനില്‍ക്കേ ആന്റണിയെ കേരളരാഷ്ട്രീയത്തില്‍ സജീവമാക്കിയാല്‍ അത് സര്‍ക്കാരിന്റെ തുടര്‍ച്ചയ്ക്ക് കാരണമാകുമെന്ന് ഹൈക്കമാന്റ് വിശ്വസിക്കുന്നു. വി.എം.സുധീരന്റെ പ്രിയപ്പെട്ട നേതാവാണ് ആന്റിണി.
കേരളരാഷ്ട്രീയത്തിലേക്കുളള മടങ്ങിവരവിനെ കുറിച്ച് ആന്റണിയും സുധീരനും തമ്മില്‍ ചര്‍ച്ചനടന്നതായാണ് സൂചന. എന്നാല്‍ തത്കാലം ആന്റണി കേരളരാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് പറഞ്ഞുകൊണ്ടിരിക്കും. ഇത് അദ്ദേഹത്തിന്റെ അടവുനയമാണ്. ഒടുവില്‍ ഹൈക്കമാന്റ് ഇടപെട്ട് അദ്ദേഹത്തെ കെട്ടിയിറക്കും.
രമേശിന്റെയും ഉമ്മന്‍ചാണ്ടിയുടെയും എതിര്‍പ്പ് മിറകടന്ന് സുധീരനെ കെ.പി.സി.സി അധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കാമാന്റ് തീരുമാനിച്ചതിന് പിന്നില്‍ എ.കെ.ആന്റണിയാണെന്ന് അന്നുതന്നെ പുറംലോകം അിറഞ്ഞിരുന്നു. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ സുധീരനും ഉമ്മന്‍ചാണ്ടിയും രമേശും ഓരോ ദിക്കില്‍ നിന്നും പരസ്പരം ആഞ്ഞടിക്കുകയാണ്.
കഴിഞ്ഞദിവസം ആന്റണിയാണ് സംസ്ഥാനത്തെ വിഷവിത്തെന്ന് മുന്‍ ഗവര്‍ണര്‍ എം.എ.ജേക്കബ് വിമര്‍ശിച്ചരുന്നു. ഇത് അന്റണിയുടെ വരവ് മുന്‍കൂട്ടി അിറഞ്ഞുകൊണ്ടാണോ എന്ന് കോണ്‍ഗ്രസുകാര്‍ സംശയിക്കുന്നുണ്ട്. ഇതിന്റെ പ്രതികരണമായാണ് താന്‍ കേരളത്തിലേക്കില്ലെന്ന് ആന്റണി പ്രതികരിച്ചത് കേരളത്തിലെ പ്രശ്‌നങ്ങളില്‍ അവസാനവാക്ക് ആന്റണിയാണ്.
പ്രതിപക്ഷ കക്ഷികള്‍ പരസ്പരം ചേരിതിരിഞ്ഞ് നീങ്ങുമ്പോഴും അവരെ വിമര്‍ശിക്കാന്‍ കഴിയാത്തതരത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് നിര്‍ജീവമായത് ആന്റണിയെ അമ്പരപ്പിക്കുന്നു.
കേരളത്തിലെ കോണ്‍ഗ്രസിലും സര്‍ക്കാരിലും ഇല്ലാതെ പോകുന്നത് പക്വതയുളള നേതൃത്വമാണെന്ന തിരിച്ചറിവ് ഹൈക്കമാന്റിനുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പക്വതയുളള നേതാവ് എ.കെ.ആന്റണിയാണ്. ഡല്‍ഹിയിലാണ് താമസമെങ്കിലും ആന്റണിയുടെ മനസ് കേരളത്തിലാണ്.
ആന്റണി വന്നാല്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ തീരുമെന്ന് വിശ്വസിക്കുന്ന നിരവധി കോണ്‍ഗ്രസ്‌നേതാക്കളുമുണ്ട്. രമേശിനും ഇതിനോട് യോജിപ്പുണ്ടാകും. ആന്റണിയ്ക്കാകട്ടെ ഒരു മതേതരമുഖം സ്വന്തമായുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha