ശ്രീനിവാസന്‍ മഹാത്മഗാന്ധിയാകുന്നു

സംവിധായകന്‍ സത്യന്‍അന്തിക്കാടിന്റെ ഗ്രാമമായ തൃശൂര്‍ ജില്ലയിലെ അന്തിക്കാട്ട് ഒരു കര്‍ഷകനുണ്ടായിരുന്നു. അയാളെ ഒരുക്കല്‍ പാമ്പു കടിച്ചു. കരിമൂര്‍ഖനാണ് കടിച്ചത്. കടിച്ചയുടനെ പാമ്പു ചത്തു. എങ്ങനെയാണ് പാമ്പു ചത്തതെന്ന് കടിയേറ്റ കര്‍ഷകനും അന്തിക്കാട്ടെ കര്‍ഷകരും കൂലം കഷമായി ചിന്തിച്ചു. കര്‍ഷകന്‍ വയലില്‍ മരുന്നു തളിക്കുമ്പോഴായിരുന്നു പാമ്പു കടിച്ചതും ചത്തതും.
അതായത് മരുന്ന് തളിക്കുന്ന കര്‍ഷകന്റെയുളളില്‍ ഉഗ്രവിഷം വിഷം പതിയിരിക്കുകയായിരുന്നു. പാമ്പിനു പോലും അതിജീവിക്കാനാവാത്ത വിഷം. ഇക്കഥ സത്യന്‍ ശ്രീനിവാസനോട് പറഞ്ഞത് എറണാകുളത്തെ ഒരു ഹോട്ടല്‍മുറിയില്‍ വച്ചാണ്. കഥ തീര്‍ന്നപ്പോള്‍ കര്‍ഷകനെ കടിച്ച പാമ്പ് ചത്തതിനെ കുറിച്ചല്ല കര്‍ഷകന്‍ തളിക്കുന്ന വിഷം മനുഷ്യശരീരത്തിലെത്തുമ്പോഴുളള മനുഷ്യരുടെ മരണത്തെ കുറിച്ചാണ് ശ്രീനിവാസന്‍ ആലോചിച്ചത്.
പിന്നീട് ശ്രീനിവാസന്‍ ചെന്നെയ്ക്ക് താമസം മാറി. അവിടെ നിന്നും കണ്ടനാട് സ്ഥലം വാങ്ങി വീടുവച്ചു. പ്രധാനലക്ഷ്യം പച്ചക്കറിയും നെല്ലും വിളയ്ക്കുന്ന കുറച്ചു ഭൂമി സ്വന്തമായി നേടണം എന്നതായിരുന്നു. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നു പറഞ്ഞ മഹാത്മഗാന്ധിയായിരുന്നു ശ്രീനിവാസന്റെ മാതൃക.
ജൈവകൃഷി നടത്തി മറ്റുളളവര്‍ക്ക് മാതൃകയാകാനാണ് ശ്രീനീവാസന്‍ ശ്രമിച്ചത്. സാമ്പത്തിക ലാഭം ശ്രീനിവാസന്‍ ലക്ഷ്യമാക്കിയിട്ടേയില്ല. മറ്റ് സംസംഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പച്ചക്കറികള്‍ ശ്രീനിവാസന്‍ ഉപയോഗിക്കാറേയില്ല. വീട്ടിലുണ്ടാക്കുന്ന പയറും ചീരയുമൊക്കെയാണ് ഭക്ഷണം. വിശന്ന് കിടന്നാലും വിഷം കഴിക്കരുതെന്ന് ശ്രീനിവാസന്‍ പണ്ടേ തീരുമാനിച്ചു കഴിഞ്ഞു.
നെല്ല് കൃഷിചെയ്യാനുളള ഭൂമി ശ്രീനിക്ക് സ്വന്തമായി ഉണ്ടായിരുന്നില്ല. രണ്ടരയേക്കര്‍ വയല്‍ ശ്രീനി പാട്ടത്തിനെടുക്കുകയായിരുന്നു. നെല്‍കൃഷി ചെയ്യിക്കാന്‍ മറ്റുളളവരെ നിര്‍ബന്ധിക്കുന്നതായിരുന്നു കൂടുതല്‍ പ്രയാസം. ആദ്യകാലത്ത് നഷ്ടമുണ്ടായി. എന്നാല്‍ നഷ്ടം തീരുമാനിക്കുന്നത് നമ്മുടെ മനസാണെന്നാണ് ശ്രീനിയുടെ അഭിപ്രായം.
നിങ്ങള്‍ക്ക് നഷ്ടമെന്നു തോന്നുന്നത് എനിക്ക് നഷ്ടമാകണമെന്നില്ല. ആശുപത്രിയില്‍ കിടക്കുന്നതിനേക്കാള്‍ നല്ലത് വിത്തിറക്കി നഷ്ടം സഹിക്കുന്നതാണെന്ന് ശ്രീനിവാസന്‍ വിശ്വസിക്കുന്നു. മഹാത്മഗാന്ധിയാകാനാണോ ഭാവമെന്ന് ചോദിച്ചപ്പോള്‍ ശ്രീനിവാസന്റെ മുഖം കൂടതല്‍ ഗൗരവമുളളതായി. മഹാത്മഗാന്ധിയാകാനാണ് പ്രയാസം. മറ്റാരെങ്കിലുമാകാന്‍ എളുപ്പമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha