ടി.പി കേസ്, പരോള്‍ നീട്ടിയത് ആഭ്യന്തരമന്ത്രി; പിന്നില്‍ കോടിയേരി

റ്റി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന കെ.സി.രാമചന്ദ്രന് പരോള്‍ നീട്ടി നല്‍കാന്‍ ചരടുവലിച്ചത് കോടിയേരി ബാലകൃഷ്ണനും രമേശ് ചെന്നിത്തലയും. കോടിയേരിയുടെ നിര്‍ദേശപ്രകാരമാണ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശ മറികടന്ന് കെ.സി.രാമചന്ദ്രന് 22 ദിവസത്തെ പരോള്‍ അനുവദിച്ചത്. ഗുരുതരമായ കുറ്റത്തിന് ജയിലില്‍ കഴിയുന്ന പ്രതിക്ക് ഇത്രയധികം ദിവസം പരോള്‍ സാധാരണ അനുവദിക്കാറില്ല.
സി.പി.എം പുറത്താക്കിയ നേതാവാണ് കെ.സി.രാമചന്ദ്രന്‍. അദ്ദേഹത്തിന് ടി.പി.ചന്ദ്രശേഖരനോടുളള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പാര്‍ട്ടി കണ്ടെത്തിയിരുന്നു. അതേസമയം ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന പാനൂര്‍ ഏരിയകമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നില്ല.
പാനൂര്‍ ഏരിയാ സമ്മേളനത്തില്‍ രാമചന്ദ്രനെ വീണ്ടും ഏരിയാകമ്മറ്റിയിലേയ്ക്ക് തിരഞ്ഞെടുത്തിരുന്നു. സമ്മേളനത്തില്‍ കുഞ്ഞനന്ദന്‍ എഴുതിയ സന്ദേശം വായിക്കുകയും ചെയ്തു. കുഞ്ഞനന്തന് വീരപരിവേഷം നല്‍കുന്ന മട്ടിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇത്‌കെ.സി രാമചന്ദ്രനും അദ്ദേഹത്തിന്റെ കുടുംബത്തിനും വലിയ വേദന ഉണ്ടാക്കിയിരുന്നു.
കെ.സി.രാമചന്ദ്രന്‍ കാര്യങ്ങല്‍ തുറന്നു പറഞ്ഞാല്‍ സിപിഎമ്മിലെ ഉന്നതനേതാക്കള്‍ ഗൂഢാലോചനയില്‍ പങ്കാളിയാകും. കാരണം റ്റി.പി.ചന്ദ്രശേഖരന്‍ കൊലപാതകം നടന്ന വേളയില്‍ തന്നെ സിപിഎമ്മിലെ സംസ്ഥാന നേതാക്കള്‍ സംഭവത്തില്‍ ഇടപെട്ടിരുന്നു. കൃത്യം നടന്ന ഉടനെ സംഭവം കഴിഞ്ഞു എന്ന മട്ടില്‍ ഒരു സന്ദേശം തിരുവനന്തപുരത്തെ സിപിഎം നേതാവിന് വന്നിരുന്നു.
ഇതെല്ലാം അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയാമായിരുന്നെങ്കിലും അദ്ദേഹം നിശബ്ദത പാലിച്ചു. സിപിഎമ്മിലെ ഉന്നത നേതാക്കളെ രക്ഷപ്പെടുത്തണമെന്ന വാശിയാണ് തിരുവഞ്ചൂരിനുണ്ടായിരുന്നത്. ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശാനുസരണം തിരുവഞ്ചൂരാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതിന്റെ ഫലമായി സോളാര്‍ കേസ് അട്ടിമറിക്കാന്‍ സിപിഎം സഹായിച്ചു.
ജയില്‍ ഡി.ജി.പിയുടെ നിര്‍ദേശാനുസരണമാണ് ആദ്യം അഞ്ചുദിവസം രാമചന്ദ്രന് പരോള്‍ അനുവദിച്ചത്. തുടര്‍ന്ന് 10 ദിവസവും, അതിനുശേഷം മാരകരോഗത്തിന് ചികിത്സയ്ക്കാണെന്ന പേരില്‍ 10 ദിവസവും പരോള്‍ നീട്ടി നല്‍കി. മുന്‍മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇതു സംബന്ധിച്ച് രേഖാമൂലമായ ഒരു നിര്‍ദേശവും ആഭ്യന്തരമന്ത്രിക്ക് നല്‍കിയിട്ടില്ല.
എന്നാല്‍ ഫോണ്‍മുഖാന്തിരം അദ്ദേഹം രമേശ് ചെന്നിത്തലയുമായി ബന്ധപ്പെടുകയും തന്റെ ആവശ്യം സാധിച്ചെടുക്കുകയും ചെയ്തു.സിപിഎമ്മിന്റെ സംസ്ഥാന നേതാക്കളെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു ശ്രമം. രാമചന്ദ്രനോ അദ്ദേഹത്തിന്റെ കുടംബമോ പാര്‍ട്ടിയോട് വഴക്കിട്ടാല്‍ എന്തു സംഭവിക്കുമെന്ന് കോടിയേരി ശരിയായി മനസിലാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha