സുകുമാരന്‍നായരും ചെന്നിത്തലയും അകന്നു; മന്നം ജയന്തിക്ക് രമേശില്ല

മന്ത്രി രമേശ് ചെന്നിത്തലയും നായര്‍ സര്‍വീസ് സൊസൈറ്റിയും തമ്മില്‍ അകലുന്നു. മന്ത്രിയാകുന്നതിന് മുമ്പ് സംഭവിച്ച അകലം ഇടക്കാലത്ത് ശരിയാണെങ്കിലും പിന്നീട് തെറ്റുകയായിരുന്നു. ഇക്കൊല്ലത്തെ മന്നം ജയന്തി ആഘോഷം ഉദഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിളിച്ചതിലൂടെയാണ് രമേശിനോടുള്ള വിരോധം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ഊട്ടിയുറപ്പിച്ചത്.
2012ല്‍ മന്നം ജയന്തി ഉദ്ഘാടനം ചെയ്തത് ധനമന്ത്രി കെ എം മാണിയാണ്. അത്‌കൊണ്ട് തന്നെ മന്നംജയന്തി ആഘോഷങ്ങള്‍ക്ക് മന്ത്രിമാരെ ഉദ്ഘാടനത്തിന് വിളിക്കുന്ന പതിവില്ലെന്ന പല്ലവി എഴുതേണ്ടിവരും. ഉമ്മന്‍ ചാണ്ടിയെ മന്നം ജയന്തിക്ക് വിളിച്ചതില്‍ രമേശ് ചെന്നിത്തലയ്ക്ക് എന്‍എസ്എസിനോട് നീരസമുണ്ട്. അതേസമയം, ചെന്നിത്തലയുടെ നീരസത്തിന് എന്‍എസ്എസ് യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. കാരണം തങ്ങള്‍ വിചാരിച്ചത് കൊണ്ട് മാത്രമാണ് രമേശ് ഹരിപ്പാടില്‍ നിന്നും നിയമസഭയിലെത്തിയതെന്ന് എന്‍എസ്എസ് കരുതുന്നു.തീരെ ചെറിയ ഭൂരിപക്ഷത്തിനാണ് രമേശ് ഹരിപ്പാട് നിന്നും ജയിച്ചത്. അതും ഹരിപ്പാട് യുഡിഎഫിന് ഉറച്ചകോട്ടയാണ്. എംഎല്‍എയായിരുന്നു ബാബു പ്രസാദ് ആയിരകണക്കിന് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹരിപ്പാട് നിന്നും ജയിച്ചിട്ടുള്ളത്. അതായത് എന്‍എസ്എസിനോട് കളിക്കാന്‍ നിന്നാല്‍ രമേശിന് ചിലപ്പോള്‍ ഹരിപ്പാട് വാട്ടര്‍ലൂവാകും.
എന്‍എസ്എസ് ആസ്ഥാനത്തേക്ക് രമേശ് ഇപ്പോള്‍ പോകാറില്ല . മന്ത്രിയാകുന്നതിന് മുമ്പ് രമേശ് നടത്തിയ പത്രസമ്മേളനമാണ് എന്‍എസ്എസിനെ പ്രകോപിപ്പിച്ചത്. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പിന്തുണ ആവശ്യപ്പെടുന്ന ചെന്നിത്തല എന്നാല്‍ തനൊരു നായരാണെന്ന് പറയാനുള്ള വിമുഖത പ്രകടിപ്പിക്കുന്നതിനെ പലയാവര്‍ത്തി എന്‍എസ്എസ് ചോദ്യം ചെയ്തിരുന്നു.
സുകുമാരന്‍ നായരും രമേശും തമ്മില്‍ സംസാരിക്കാറു പോലുമില്ല. സുകുമാരന്‍നായര്‍ തനിക്ക് പറയാനുള്ളത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരിട്ടാണ് അറിയിക്കാറുള്ളത്. മന്ത്രി എം എ മാണിയുമായും സുകുമാരന്‍ നായര്‍ക്ക് അടുത്ത ബന്ധമുണ്ട്. ഉമ്മന്‍ചാണ്ടിയാകട്ടെ രമേശുമായുള്ള അഭിപ്രായഭിന്നത മുതലെടുത്ത് സുകുമാരന്‍നായരുമായി കൂടുതല്‍ അടുക്കാനും ശ്രമിക്കുന്നു.
ഏതായാലും തിരുവഞ്ചൂരും സുകുമാരന്‍ നായരും തമ്മിലുള്ള അഭിപ്രായ ഭിന്നത പരിഹരിക്കപ്പെട്ടു കഴിഞ്ഞു. തിരുവഞ്ചൂര്‍ തന്നെ താഴെവന്നതാണ് കാരണം. രമേശിനും ഇങ്ങനെയൊരു ആഗ്രഹമുണ്ടെങ്കില്‍ സമ്മാനം വാങ്ങാന്‍ താഴെ വരണമെന്ന് സുകുമാരന്‍ നായര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha