സ്മാര്‍ട്ട് ഫോണാണോ? മൂത്രപ്പുരകളെക്കാള്‍ അപകടകരം

സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക. ബസ്സ്റ്റാന്‍ഡിലെ മൂത്രപ്പുരയില്‍ ഉളളതിനെക്കാള്‍ ബാക്ടീരിയ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ കാണും. പറയുന്നത് ആരുമല്ല. അന്തര്‍ദേശീയ പ്രസിദ്ധമായ അരിസോണ സര്‍വകലാശാല. റയില്‍വേ സ്റ്റേഷനിലെ മൂത്രപ്പുരകളെക്കാള്‍ അപകടകരമാണ് സ്മാര്‍ട്ട് ഫോണ്‍.
തീര്‍ത്തും അപകടകാരികളായ ക്വാളിഫോം ബാക്ടീരിയ സ്മാര്‍ട്ട്‌ഫോണുകളില്‍ സുലഭമാണെന്നാണ് വിവരം. മനുഷ്യ-മൃഗ വിസര്‍ജ്യങ്ങളിലും മണ്ണിലുമാണ് കോളിഫോം ബാക്ടീരിയ സാധാരണ കണ്ടുവരാറുളളത്. ക്വാളിഫോം ബാക്ടീരിയക്കാളും അപകടകാരിയാണ് ഈ കോളി ബാക്ടീരിയ. ഇത് ചര്‍ദ്ദിക്കും വയറിളക്കത്തിനും കാരണമാകാറുണ്ട്. ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം തീര്‍ത്തും അപകടകരവുമാണ്. അടുത്തിടെ നടന്ന പഠനത്തില്‍ ഇകോളി ബാക്ടീരിയയെ സ്മാര്‍ട്ട് ഫോണില്‍ കണ്ടെത്തുകയുണ്ടായി.
ഏരിയോസ് എന്ന ബാക്ടീരിയേയും സ്മാര്‍ട്ട് ഫോണില്‍ കണ്ടെത്തികഴിഞ്ഞു. തൊലിപ്പുറത്തി വ്രണമുണ്ടാക്കാന്‍ ശേഷിയുളളവനാണ് ഇവന്‍. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന
അന്‍പതുശതമാനത്തിലധികം പേരുടെയും മൊബൈല്‍ഫോണുകളില്‍ ഏരിയോസ് അണുബാധ കണ്ടെത്തിയിട്ടുണ്ട്. ആതുരാലയങ്ങളില്‍ നിന്നാണ് ഇവ കയറിപറ്റുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സ്‌ട്രെപ്‌റ്റോകോക്കസ് ബാകടീരിയ കാരണം തൊണ്ടയ്ക്ക് മാത്രമല്ല പനിക്കും കാരണമാകും. മൂത്രാശയ സഞ്ചിയിലും രോഗങ്ങള്‍ ക്ഷണിച്ചുവരുത്താന്‍ ബാക്ടീരിയകള്‍ക്ക് കഴിയും
സാധാരണ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉള്ള നമ്മള്‍ ഭക്ഷണത്തേയാണ് കുറ്റം പറയുക.
ഇല്ലെങ്കില്‍ പരിസ്ഥിതിയെ. ഏതായാലും ഭക്ഷണത്തെയും പരിസ്ഥിതിയെക്കാളും അപകടകാരിയാണ് മൊബൈല്‍ ഫോണ്‍. എന്നാല്‍ ഇക്കാര്യം പലരും അിറയുന്നില്ല രോഗം വരുമ്പോള്‍ ഡോക്ടറെ കാണുന്നു. ഡോക്ടര്‍ ചില മരുന്നുകള്‍ നിര്‍ദേശിക്കുന്നു. രോഗം എന്താണെന്ന് കണ്ടെത്താതെ മരുന്ന് കഴിക്കുന്നതുവഴി രോഗം ശരീരത്തെ കൂടുതല്‍ ഗുരുതരമായി ബാധിക്കുന്നു.
അരിസോണ സര്‍വകലാശാലയുടെ പഠനം കൂടുതല്‍ അപകടകരമായ ചര്‍ച്ചകള്‍ക്ക് വഴിയതുറക്കുമെന്നാണ് കരുതപ്പെടുന്നത്. ചര്‍ച്ചകള്‍ എന്തുതന്നെയായാലും വിദേശികള്‍ മൊബൈല് ഫോണ്‍ സാധാരണയായി കൈയില്‍ കൊണ്ടു നടക്കാറില്ല.
അവര്‍ ഫോണ്‍ ചെവിയില്‍ തിരുകി നടക്കാറുമില്ല. എന്നാല്‍ ഇന്ത്യക്കാര്‍ക്കാകട്ടെ ഫോണ്‍ തറയില്‍ വയ്ക്കാന്‍ നേരവുമില്ല. ഫോണ്‍ വിട്ടൊരു ജീവിതവുമില്ല. സ്മാര്‍ട്ട് ഫോണ്‍ വഴി ബാക്ടീരിയ പകരുന്നത് എങ്ങനെയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha