ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം കുഞ്ഞാലിക്കുട്ടി അറിഞ്ഞിരുന്നു

ഡി.ഐ.ജി. എസ്. ശ്രീജിത്തിന് ഐ.ജി.യായി സ്ഥാനക്കയറ്റം നല്‍കിയതിയതിനെ കുറിച്ച് ലീഗും മുഖ്യമന്ത്രിയും തമ്മില്‍ അഭിപ്രായവ്യത്യാസം മുറുകുമ്പോള്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അറിവും സമ്മതവും നേടിയശേഷമാണ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നല്‍കിയതെന്ന് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
അതിനിടെ രമേശ് ചെന്നിത്തലയുടെ അംഗീകാരത്തോടെയുമാണ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നല്‍കിയതെന്ന് മുഖ്യമന്ത്രിയും പറയുന്നു. ഏതായാലും വിവാദം കൊഴുപ്പിക്കാനും വിവാദം അവസാനിപ്പിക്കാനും ഇരുപക്ഷവും ശ്രമിക്കുന്നുണ്ട്.
കുഞ്ഞാലിക്കുട്ടിയുടെ മുഖ്യശത്രു റൗഫുമായുള്ള ബന്ധമാണ് ശ്രീജിത്തിന് വിനയായത്. അദ്ദേഹം ചുമതലയിലുണ്ടായിരുന്ന തസ്തികകളിലൊക്കെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. എന്നാല്‍ ശ്രീജിത്തിന്റെ ചില ബന്ധങ്ങളാണ് അദ്ദേഹത്തിന് വിനയായിതീര്‍ന്നത്.
ഐസ്‌ക്രീം പാര്‍ലര്‍ കേസ് കുത്തിപൊക്കിയതും കുഞ്ഞാലിക്കുട്ടിയെ വെള്ളത്തിലാക്കിയതും റൗഫാണ്. തങ്ങള്‍ ഭരിക്കുമ്പോള്‍ ശ്രീജിത്തിന് ഉദ്യോഗക്കയറ്റം നല്‍കിയതാണ് ലീഗിനെ ചൊടിപ്പിച്ചിരിക്കുന്നത്. അതിനിടെ മനുഷ്യാവകാശ കമ്മീഷനിലെ മുഖ്യഅന്വേഷണ ഉദ്യോഗസ്ഥനായശ്രീജിത്ത് നടത്തിയ ചില പ്രവര്‍ത്തനങ്ങളും ലീഗിനെ ചൊടിപ്പിച്ചിട്ടുണ്ട്.
അനാഥാലയങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ചുമതല ശ്രീജിത്തിനാണ്. ലീഗുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടുവന്ന കേസില്‍ ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് ശ്രീജിത്ത് നല്‍കിയത്. ഇത് ലീഗിനെ കുടുക്കി.
അതേസമയം ശ്രീജിത്തിന് സ്ഥാനക്കയറ്റം നല്‍കുന്നതിനു മുമ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ ഉമ്മന്‍ചാണ്ടി വിവരം അറിയിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയും ശ്രീജിത്തും കൂടികാഴ്ച നടത്തിയെങ്കില്‍ അത് എന്തിനുവേണ്ടിയായിരുന്നു എന്നാണ് ലീഗ് ഉറ്റുനോക്കുന്നത്.
റൗഫുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൡ ശ്രീജിത്തിന്റെ ഇപ്പോഴത്തെ നിലപാട് എന്താണെന്ന് ആര്‍ക്കും അറിയില്ല. ഇത് സംബന്ധിച്ചാണോ കൂടികാഴ്ച നടന്നതെന്നും വ്യക്തമല്ല.
എന്നാല്‍ ശ്രീജിത്തിനെ പോലൊരു ഉദ്യോഗസ്ഥനെ തരംതാഴ്ത്താന്‍ നിയമം അനുവദിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ കാര്യമുണ്ട്. തനിക്ക് അര്‍ഹതപ്പെട്ട പ്രൊമോഷന്‍ ലഭിക്കാതിരുന്നാല്‍ ശ്രീജിത്ത് കോടതിയെ സമീപിക്കും.
കാരണം ശ്രീജിത്തിനെതിരെ അന്വേഷണങ്ങളൊന്നും ബാക്കിയില്ല. നടന്ന അന്വേഷണങ്ങളില്‍ ശ്രീജിത്ത് കുറ്റക്കാരനല്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എല്ലാ ഉദേ്യാഗസ്ഥരെയും ഒരേപോലെ കാണാനാവില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha